പതിനൊന്നാം ശമ്പളപരിഷ്കരണം പ്രകാരമുള്ള ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ (25% വീതം) അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ്

March 31, 2025 - By School Pathram Academy

പതിനൊന്നാം ശമ്പളപരിഷ്കരണം പ്രകാരമുള്ള ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ (25% വീതം) അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.

ധനകാര്യ (പേ റിവിഷൻ സെൽ-ബി) വകുപ്പ്

…(സ ഉ) അച്ചടി നമ്പർ (.38/2025/FIN 2025

തീയതി,തിരുവനന്തപുരം, 29-03-

പരാമർശം:-

1. സ.ഉ.(അച്ചടി) നം. 27/2021/ധന തീയതി 10.02.2021

2. (സ . ഉ ) അച്ചടി നം . 70/2021/. ധന തിയതി 30.04.2021

3. സർക്കുലർ നമ്പർ, 42/2021(2)/ധന. തിയതി 30.04.2021

4. സ.ഉ.(അച്ചടി) നം. 31/2023 ധന തീയതി 30.03.2023

5. സ.ഉ.(അച്ചടി) നം. 151/2023/(42) യധന തീയതി 10.10.2023

6. സ.ഉ.(അച്ചടി) നം. 75/2024/ധന. തീയതി 30.08.2024

7. സ.ഉ(കൈ)  നം. 87/2024/(59)/ധന തിയതി 12.07.2024

8. ധനകാര്യ മന്ത്രിയുടെ ബജറ്റ് പ്രസംഗം 2025-26, ഖണ്ഡിക 9(2)

ഉത്തരവ്

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും അലവൻസുകളും 01.07.2019 തീയതി പ്രാബല്യത്തിൽ പരിഷ്കരിച്ച് പരാമർശം (1) പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. പ്രസ്തുത ഉത്തരവിലെ ഖണ്ഡിക 43 പ്രകാരം 01.07.2019 മുതൽ 28.02.2021 വരെയുള്ള ശമ്പളപരിഷ്കരണക്കുടിശ്ശിക 25% വീതമുള്ള നാലു ഗഡുക്കളായി 01.04.2023, 01.10.2023, 01.04.2024, 01.10.2024 തീയതികളിലായി ജീവനക്കാരുടെ പി.എഫ്. അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്യുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് 01.07.2019-ന് ശേഷം 31.05.2021 വരെ സർവ്വീസിൽ നിന്നും വിരമിച്ചവർ. സർവ്വീസിൽ നിന്ന് വിരമിക്കുന്നതിന് മുന്നോടിയായി 30.04.2021-ന് മുമ്പ് പി.എഫ്. അക്കൗണ്ട് അവസാനിപ്പിച്ചവർ, 2021 എപ്രിൽ / മെയ് മാസങ്ങളിൽ വിരമിച്ച കോ-ടെർമിനസ് ജീവനക്കാർ എന്നിവർക്ക് കുടിശ്ശിക ഒറ്റത്തവണ പണമായി 2021 മെയ് മാസത്തെ ശമ്പളം ജൂൺ മാസത്തെ പെൻഷന് ഒപ്പം വിതരണം ചെയ്യാമെന്ന് പരാമർശം (2) പ്രകാരം ഉത്തരവായിട്ടുള്ളതാണ്.

2) എന്നാൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രസ്തുത വിഷയം പുന:പരിശോധിക്കു കയും കുടിശ്ശിക അനുവദിക്കുന്നതിലൂടെ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ പ്രതിസന്ധിയിലാക്കും എന്ന് വിലയിരുത്തുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ പതിനൊന്നാം ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ ജീവനക്കാരുടെ പി.എഫ്. അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നത്. ഇത് സംബന്ധിച്ച് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നീട്ടി വച്ചുകൊണ്ട് യഥാക്രം പരാമർശം (4), (5) എന്നിവ പ്രകാരം ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. 31.05.2021-ന് ശേഷം സേവനത്തിലിരിക്കെ മരണപ്പെട്ട എല്ലാ ജീവനക്കാരുടെയും പതിനൊന്നാം ശമ്പളപരിഷ്കരണ കുടിശ്ശിക പ്രസ്തുത ജീവനക്കാരുടെ ആശ്രിതർക്ക് ഒറ്റത്തവണയായി അനുവദിക്കുന്നതിന് അനുമതി നൽകിക്കൊണ്ട് പരാമർശം (6) പ്രകാരം ഉത്തരവായിരുന്നു. 01.07.2019-നു ശേ 31.03.2021 വരെയുള്ള കാലയളവിനുള്ളിൽ സേവനത്തിൽ നിന്നും വിരമിച്ചിട്ടുള്ള കോ-ടെർമിനസ് ജീവനക്കാർക്ക് കൂടി സേവന കാലയളവിലെ ശമ്പളപരിഷ്കരണ കുടിശ്ശിക ഒറ്റത്തവണയായി അനുവദിച്ചുകൊണ്ട് പരാമർശം (7) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

3) സർക്കാർ മേൽ വിഷയം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പരാമർശം (B) പ്രകാരമുള്ള ബജറ്റ് പ്രസംഗത്തിൻ്റെ അടിസ്ഥാനത്തിൽ പതിനൊന്നാം ശമ്പളപരിഷ്കരണ കുടിശ്ശികത്തുകയുടെ ഒന്നും രണ്ടും ഗഡുക്കൾ (25% വീതം) അനുവദിക്കുന്ന വിഷയത്തിൽ ചുവടെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു:

1) പരാമർശം (1) ഉത്തരവ് പ്രകാരം ശമ്പളം പരിഷ്കരിച്ചിട്ടുള്ള സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടേയും ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ 125% വീതം) ടി ജീവനക്കാരുടെ പി.എഫ്. അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്യാവുന്നതാണ്. അപ്രകാരം പി.എഫ് അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്യുന്ന തുക ടി ജീവനക്കാർ സേവനത്തിൽ നിന്നും വിരമിച്ചതിനു ശേഷം അല്ലെങ്കിൽ 2026 ഏപ്രിൽ മാസം മുതൽ ഏതാണോ ആദ്യം വരുന്നത് അതിന്റെ അടിസ്ഥാനത്തിൽ പിൻവലിക്കാവുന്നതാണ്.

B) 31.05.2021 തീയതിക്കു ശേഷം വിരമിച്ച ജീവനക്കാർ, സേവനത്തിൽ നിന്നും വിരമിക്കുന്നതിന്റെ മുന്നോടിയായി പി.എഫ് അക്കൗണ്ട് അവസാനിപ്പിച്ചവർ എന്നിവരുടെ ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ (25% വീതം) ഒറ്റത്തവണ പണമായി അനുവദിക്കാവുന്നതാണ്.

B) 01.07.2019 മുതൽ 28.02.2021 വരെയുള്ള കാലയളവിൽ കോ-ടെർമിനസ് വ്യവസ്ഥയിൽ പേഴ്സണൽ സ്റ്റാഫായി ജോലി ചെയ്തിരുന്ന പൊതുമേഖല / ഗ്രാൻഡ്-ഇൻ-എയ്‌ഡ് സഹകരണ സ്ഥാപനങ്ങൾ മുതലായവയിൽ നിന്നുമുള്ള കോ-ടെർമിനസ് ജീവനക്കാർക്ക് പി.എഫ് അക്കൗണ്ടിന്റെ അഭാവത്തിൽ സേവന കാലയളവിലെ ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ (25% വീതം) ഒറ്റത്തവണ പണമായി അനുവദിക്കാവുന്നതാണ്.

iv) 31.05.2021-ന് ശേഷം സേവനത്തിലിരിക്കേ മരണമടഞ്ഞ എല്ലാ ജീവനക്കാരുടേയും പതിനൊന്നാം ശമ്പളപരിഷ്കരണ കുടിശ്ശിക പ്രസ്തുത ജീവനക്കാരുടെ ആശ്രിതർക്ക് ഒറ്റത്തവണയായി അനുവദിക്കുന്നതിന് അനുമതി നൽകിക്കൊണ്ട് പരാമർശം (6) പ്രകാരം പുറപ്പെടുവിച്ച ഉത്തരവിന് തുടർന്നും പ്രാബല്യമുണ്ടായിരിക്കുന്നതാണ്.

v) 01.07.2019 മുതൽ 28.02.2021 വരെയുള്ള കാലയളവിനുള്ളിലും / നിലവിലും അന്യത്രസേവന വ്യവസ്ഥയിൽ തുടരുന്നതുമായ ജീവനക്കാരുടെ ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ (25% വീതം) പരാമർശം (3) പ്രകാരമുള്ള സർക്കുലറിലെ നിർദ്ദേശങ്ങൾക്ക് വിധേയമായി സർക്കാർ ശീർഷകത്തിൽ നിന്നും ടി ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിലേയ്ക്ക് ക്രഡിറ്റ് ചെയ്യാവുന്നതാണ്.

4) മേൽ വിവരിച്ച പ്രകാരം പതിനൊന്നാം ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ (25% വീതം) ജീവനക്കാർക്ക് വിതരണം ചെയ്യുന്നതിനാവശ്യമായ ക്രമീകരണങ്ങൾ / നടപടികൾ ബന്ധപ്പെട്ട ഡ്രായിംഗ് & ഡിസ്കേഴ്സിംഗ് ഓഫീസർമാർ. ഓഫീസ് മേധാവികൾ. ട്രഷറി ഡയറക്ടർ, സ്പാർക്ക്-പി.എം.യു മുതലയാവർ സ്വീകരിക്കേണ്ടതാണ്.

(ഗവർണറുടെ ഉത്തരവിൻ പ്രകാരം)

ഡോ. എ .ജയതിലക് ഐ എ എസ്

അഡീഷണൽ ചീഫ് സെക്രട്ടറി

പകർപ്പ്:

അക്കൗണ്ടന്റ് ജനറൽ (എ & ഇ), കേരള, തിരുവനന്തപുരം.

അക്കൗണ്ടന്റ് ജനറൽ (ആഡിറ്റ്-II), കേരള, തിരുവനന്തപുരം.

സെക്രട്ടേറിയറ്റിലെ പൊതുഭരണം. നിയമം ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളിലെയും എല്ലാ സെക്ഷനുകൾക്കും

എല്ലാ വകുപ്പുകൾക്കും വകുപ്പുതലവൻമാർക്കും.

സെക്രട്ടറി. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, തിരുവനന്തപുരം.

രജിസ്ട്രാർ, കേരള ഹൈക്കോടതി, എറണാകുളം

അഡ്വക്കേറ്റ് ജനറൽ, എറണാകുളം

എല്ലാ അഡീഷണൽ ചീഫ് സെക്രട്ടറി പ്രിൻസിപ്പൽ സെക്രട്ടറി/ സെക്രട്ടറി / സ്പെഷ്യൽ സെക്രട്ടറി/ അഡീഷണൽ സെക്രട്ടറി/ ജോയിൻ്റ് സെക്രട്ടറി/ ഡെപ്യൂട്ടി സെക്രട്ടറി/അണ്ടർ സെക്രട്ടറിമാർ

ഗവർണറുടെ സെക്രട്ടറി.

മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാർ.

പ്രതിപക്ഷ നേതാവിൻ്റെയും ഗവണ്മെൻ്റ് ചീഫ് വിപ്പിൻ്റെയും പ്രൈവറ്റ് സെക്രട്ടറിമാർ ബഹു. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി, ചീഫ് സെക്രട്ടറിയുടെ സൃഷ്യൽ സെക്രട്ടറി.

ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറി ട്രഷറി ഡയറക്ടർ. തിരുവനന്തപുരം.

എല്ലാ ജില്ലാ ട്രഷറികൾക്കും സബ് ട്രഷറികൾക്കും

നോഡൽ ഓഫീസർ www.finance.kerala.gov.in, ഔദ്യോഗിക വെബ്സൈറ്റിൽ

പ്രസിദ്ധീകരിക്കുന്നതിന്

ഇൻഫർമേഷൻ ഓഫീസർ. വെബ് & ന്യൂ മീഡിയ സ്റ്റോക്ക് ഫയൽ / ഓഫീസ് കോപ്പി (E-3054229)

ഉത്തരവിൻ പ്രകാരം

സെക്ഷൻ ഓഫീസർ

Category: Head Line

Recent

Load More