പത്താം ക്ലാസിൽ അറബി ഭാഷ പഠിച്ച് എ പ്ലസ് നേടി സനോജ് മാഷിൻ്റെയും സംഗീതയുടെയും മകനായ ഷൈൻ

പത്താം ക്ലാസിൽ അറബി ഭാഷ പഠിച്ച് എ പ്ലസ് നേടി സനോജ് മാഷിൻ്റെ മകനായ ഷൈൻ
ഗവ: മോയൻ എം ജി. HSS ൽ LP സ്കൂൾ പ്രധാന അധ്യാപകനായ സനോജ് സി യും ഭാര്യ സംഗീത കെ ബി യും ഇന്ന് വളരെയേറെ സന്തോഷത്തിലാണ്.
കരിമ്പുഴ ഹയർ സെക്കണ്ടറി സ്കൂൾ, തോട്ടരയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷൈൻ.
പത്താം ക്ലാസ്സിൽ അറബി ഒന്നാം ഭാഷയായെടുത്ത് ഫുൾ A+ കരസ്ഥമാക്കി.മാതൃകയായിരിക്കുകയാണ് ഷൈൻ .
ജ്യേഷ്ഠൻ ഷാൻ സി എസും അറബിയിൽ A+ വാങ്ങിയിരുന്നു.
അച്ഛനും അമ്മയ്ക്കും അറബി അറിയില്ലെങ്കിലും ട്യൂഷനില്ലാതെ തന്നെ
മക്കൾ രണ്ടു പേരും അറബിയിലുൾപ്പെടെ ഉന്നത വിജയം കരസ്ഥമാക്കിയതിൽ അഭിനന്ദനങ്ങളുമായി അധ്യാപകർ വീട്ടിലെത്തി.
അധ്യാപകരായ ഖമറുന്നിസ, റംലത്ത്, സ്വാലിഹ്, അഷ്റഫ്, മുനീർ എന്നിവരാണ് വിവിധ ക്ലാസുകളിൽ അറബി ഭാഷ പഠിപ്പിച്ചത്. കരിമ്പുഴ ഹയർസെക്കൻഡറി സ്കൂളിൽ 254 പേരാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ പാസായത് .ഇതിൽ 30 കുട്ടികൾക്ക് ഫുൾ എ പ്ലസ് ഉം 6 കുട്ടികൾക്ക് 9 എ പ്ലസും ആണ് ലഭിച്ചത്.