പൊതു വിദ്യാഭ്യാസ വകുപ്പ് വാങ് മയം ഭാഷാപ്രതിഭ ക്വിസ് Part III

പൊതു വിദ്യാഭ്യാസ വകുപ്പ് വാങ് മയം ഭാഷാപ്രതിഭ ക്വിസ് Part III
പ്രവർത്തനം 1
ഒരു പുറത്തിൽ കവിയാതെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
അത്തച്ചമയം
പഞ്ചാംഗം നോക്കുന്നതെന്തിനാണമ്മേ? ഓണമെന്നാണെന്നറിയുവാൻതന്നെ, മറ്റന്നാളത്തച്ചമയമാണത്രേ ഞാനെന്റെ വീടും ചമച്ചൊരുക്കട്ടെ.
പട്ടണത്തിന്നച്ഛനെന്നു വന്നെത്തും? കൽപന കിട്ടിയാലന്നു വന്നെത്തും. നേന്ത്രപ്പഴക്കുലയാരു മേടിക്കും? അച്ഛനെത്തീലെങ്കിലമ്മ പോയ് വാങ്ങും.
കോടിയുടുപ്പുകൾ വാങ്ങുകയില്ലേ? കോടിയുടുപ്പും ഞാൻതന്നെ പോയ് വാങ്ങും. തൃക്കാക്കരപ്പനെ വെയ്ക്കയും വേണ്ടേ? തൃക്കാക്കരപ്പനേം ഞാൻതന്നെ വെയ്ക്കും.
കാളനുമോലനും വെയ്ക്കയും വേണ്ടേ? കാളനുമോലനും വെയ്ക്കലും വേണം. ചേനയും കായും വറുക്കലും വേണ്ടേ? ചേനയും കായും വറുക്കലും വേണം.
പാട്ടുകൾ പാടിക്കളിക്കലും വേണ്ടേ? അക്കാര്യംമാത്രം നീയേൽക്കണം, മോളേ! അമ്മയ്ക്കു ജോലിയേ വേണ്ടുവെന്നായോ? തണ്ടെല്ലു നീർത്തിക്കിടക്കയും വേണം.
അക്കിത്തം
സൂചകങ്ങൾ
ഓണാഘോഷങ്ങളുടെ തിരക്കുകൾക്കപ്പുറം ഈ കവിത ശ്രദ്ധയിൽ കൊണ്ടുവരുന്ന കാര്യ ങ്ങൾ.
കവിതയിലെ അവസാനത്തെ നാലുവരികളുടെ പ്രാധാന്യം.
അമ്മയുടെയും കുട്ടിയുടെയും വ്യത്യസ്‌ത ചിന്തകൾ തുടങ്ങിയ സൂചകങ്ങൾ കൂടി പരിഗണിച്ചാകണം അത്തച്ചമയം എന്ന കവിതയ്ക്ക് ആസ്വാദന ക്കുറിപ്പ് തയ്യാറാക്കേണ്ടത്.
പ്രവർത്തനം 2
ഇതാ നോക്കൂ: ഒരു കാർട്ടൂൺ….
കുട്ടികൾ കളിക്കുന്ന സ്ഥലമാണ്. അതുവഴി കടന്നുപോകുന്ന വാഹനങ്ങളും ആളുകളും ശ്രദ്ധിച്ചു പോകണം എന്നൊരറിയിപ്പ് (ഇംഗ്ലീഷിൽ) കാണാം. ഈ കാർട്ടൂൺ നൽകുന്ന സന്ദേശമെന്താണ്? നിങ്ങൾക്ക് ഇതിനെക്കുറിച്ചെന്തെല്ലാം പറയാനു ണ്ട്? കുറിപ്പ് തയ്യാറാക്കൂ.
പ്രവർത്തനം 3
ഒരു കൊച്ചുകഥയുടെ തുടക്കം ഇങ്ങനെയാണ്. ഒരു കുഞ്ഞുപൂവ് സങ്കടപ്പെട്ട് ഇരിക്കുന്നു. ഞാൻ ചോദിച്ചു : “നീയെന്താ സങ്കടമായി ഇരിക്കുന്നത്?” അവൾ പറഞ്ഞു : “എന്നെയൊന്നും ആർക്കും വേണ്ടാ..” “അതെന്താ..?”
ഈ കഥ പൂർത്തിയാക്കാമോ? കഥയ്ക്ക് ഒരു പേരും നൽകണം.
പ്രവർത്തനം 4
ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്‌ബാൾ മത്സരത്തിൽ നിങ്ങളുടെ ഇഷ്ട ടീം ഏതായിരുന്നു? എന്തുകൊണ്ടാണ് ആ ടീമിനോട് ഇഷ്ടം തോന്നാൻ കാരണം? ടീമിൻ്റെ പ്രകടനം ആഗ്രഹിച്ച തുപോലെ ആയിരുന്നോ?
മത്സരങ്ങൾ തുടങ്ങും മുമ്പ് ഒരു ടീമിനോട് തോന്നിയ ഇഷ്ടം മത്സരങ്ങൾ തുടർന്നപ്പോൾ മാറ്റേണ്ടിവന്നിട്ടുണ്ടോ?
ഇക്കാര്യങ്ങളും ഫുട്ബോളിനെക്കുറിച്ച് നിങ്ങൾക്ക് അറിയാവുന്നതും ചേർത്ത് ഒരു ലേഖനം തയ്യാറാക്കൂ.
അല്ലെങ്കിൽ
നിങ്ങൾക്ക് ഫുട്ബോൾ ഇഷ്‌ടമല്ലെങ്കിൽ താല്‌പര്യമുള്ള മറ്റൊരു കായികവിനോദത്തെക്കുറിച്ച് ലേഖനം തയ്യാറാക്കുക.
കൂടുതൽ ചോദ്യോത്തരങ്ങൾ ലഭിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക