പ്രധാനാധ്യാപകന്റെ കടമകൾ ചുമതലകൾ (KER Chapter IX, Rule 10,11 RTE Section 18 GO(MS)76/84/GEdn Dated: 25/4/84)

പ്രധാനാധ്യാപകന്റെ കടമകൾ ചുമതലകൾ (KER Chapter IX, Rule 10,11 RTE Section 18 GO(MS)76/84/GEdn Dated: 25/4/84)
• സ്കൂൾ അച്ചടക്ക പാലനം മേൽനോട്ടം
• ബോധന പ്രവർത്തനങ്ങൾക്കാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കൽ, ടൈംടേബിൾ, അധ്യാപകരുടെ ജോലി ക്രമീകരണം, നിർവ്വഹണം
• കുട്ടികളുടെ സമഗ്രവികാസം ലക്ഷ്യം വച്ചുള്ള പഠനപ്രവർത്തനങ്ങളുടെ ആസൂത്രണവും നടപ്പാക്കലും
• കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കൽ,
•കുട്ടികളുടെ ശാരീരിക മാനസിക വികസനത്തിനുതകുന്ന തരത്തിൽ സ്കൂൾ അന്തരീക്ഷം സജീകരിക്കൽ
• പഠനാനുബന്ധ പ്രവർത്തനങ്ങളുടെ സംഘാടനം.
•സ്കൂളും പരിസരവും വൃത്തിയായും, ശുചിയായും സുരക്ഷിതമായും പരിപാലിക്കൽ, . ആറാം സാധ്യായ ദിനത്തിലെ റിപ്പോർട്ടുകൾ തയ്യാറാക്കൽ,
• അധ്യാപകരുടെ ടീച്ചിംഗ് മാന്വൽ പരിശോധനനയും വിലയിരുത്തലും,
• അധ്യാപകരുടെ ക്ലാസ്തല പ്രവർത്തനങ്ങളുടെ നിരീക്ഷണം, വിലയിരുത്തൽ.
• കല, കായികം, ശാസ്ത്രമേളകളുടെ സംഘാടനം.
• ഹാജർ പുസ്തക പരിപാലനം.
• ഡി.ഡി.ഒ.യുടെ ചുമതല.
• സ്കൂളുമായി ബന്ധപ്പെട്ട എല്ലാ രജിസ്റ്ററുകളുടെയും സൂക്ഷിപ്പ്,
•ക്യാഷ്ബുക്കിൽ ദൈനംദിന രേഖപ്പെടുത്തൽ.
•ബാങ്ക് അക്കൗണ്ട് സംബന്ധമായ രേഖകളുടെ കൃത്യതപ്പെടുത്തലും സൂക്ഷിപ്പും.
• പി.റ്റി.എ, സി.പി.റ്റി.എ, എം.പി.റ്റി.എ എന്നിവയുടെ മേൽനോട്ടം വഹിക്കൽ.
•സ്റ്റാഫ് മീറ്റിംഗ്, എസ്.ആർ.ജി
•വിവിധ ഫീസ് പിരിവുകൾ, വിനിയോഗം മുതലായവ
•ജീവനക്കാരുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കൽ
•സ്കൂളിനു ലഭിക്കുന്ന സർക്കാർ ഫണ്ടുകളുടേയും, ഇതര ഫണ്ടുകളുടെയും കൃത്യമായ വിനിയോഗം,
• വകുപ്പ് തലത്തിലും സർക്കാർ തലത്തിലുമുള്ള നിർദേശങ്ങൾ നടപ്പാക്കൽ
• വകുപ്പ് തല നിർദേശങ്ങൾക്കനുസരിച്ച് വിവര ശേഖരണവും ലഭ്യമാക്കലും
• പരീക്ഷകളുടെ നടത്തിപ്പ്, മൂല്യനിർണ്ണയം, പ്രൊമോഷൻ നടപടികളുടെ മേൽനോട്ടം
•അവധി ദിവസങ്ങളിലോ സ്കൂൾ പ്രവർത്തിക്കാത്ത സമയത്തോ ഏതു തരത്തിലുള്ള സ്കൂൾ സംബന്ധമായ ജോലികൾ ചെയ്യുന്നതിന് പ്രഥമാധ്യാപകർക്ക് മറ്റ് അധ്യാപകരെ വിളിച്ചു വരു ത്താവുന്നതാണ്.
• സ്കൂളിനു പുറത്തുള്ള മറ്റ് കോ – കരിക്കുലർ പ്രവർത്തനങ്ങളിൽ അധ്യാപകർ പങ്കെടുക്കുന്നുവെങ്കിൽ അവരുടെ അസാന്നിദ്ധ്യം മൂലം സ്കൂളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കൽ
•കുട്ടികളുടെ മാർഗ്ഗദർശി എന്ന നിലയിലുളള പ്രവർത്തനം
•വകുപ്പ് സംഘടിപ്പിക്കുന്ന പരിശീലനങ്ങളിൽ പങ്കെടുക്കൽ
• പ്രതിമാസമുള്ള സ്റ്റാഫ് കൗൺസിൽ മീറ്റിംഗുകളിൽ അധ്യാപകരുടെ പ്രവർത്തനം റിവ്യൂ ചെയ്യൽ, ഇതുസംബന്ധിച്ച റിവ്യൂ റിപ്പോർട്ട് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർക്ക് അയക്കൽ
• തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട നിർവ്വഹണ ചുമതല
•സർക്കാരിന്റെ പൊതു ഉത്തരവുകളുടെയും വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തിൽ ദിവസ വേതന ജീവനക്കാരുടെ നിയമനം
• സ്കൂളിലെ ജീവനക്കാർക്ക് 2,50,000 രൂപ വരെയുളള പി.എഫ് ലോൺ അനുവദിക്കൽ ഇതിനുപുറമേ സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിനുളള പൂർണ്ണ സമയ മേൽനോട്ടവും പ്രഥമാധ്യാപകരിൽ നിക്ഷിപ്തമാണ്.
•കുട്ടികളുടെ എണ്ണം കൂടുതലുളള സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് അഡീഷണൽ ഹെഡ്മാസ്റ്റർ എന്ന തസ്തിക നിലവിലുണ്ട്.കൂടാതെ 1500 കുട്ടികൾ കൂടുതലുളള സ്കൂളുകളിൽ
G.O(M.S)53/96/G.Edn, Dated: 13/02/1996 പ്രകാരം സ്കൂളിലെ ഏറ്റവും സീനിയറായ അദ്ധ്യാപകൻ/അദ്ധ്യാപികയെ ഡെപ്യൂട്ടി ഹെഡ്മാസ്റ്ററായി അധികാരപ്പെടുത്തിയിട്ടുണ്ട്. (H1/70845/2000/DPI, തീയതി : 19/08/2000 സർക്കുലറിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ നിർവ്വഹിക്കേണ്ട ചുമതലകളെപ്പറ്റി പരാമർശിക്കുന്നുണ്ട്.)