മികച്ച അധ്യാപനം നടത്തിയ മലപ്പുറം ജില്ലയിലെ ജി എം എൽ പി സ്കൂൾ ഒന്നാം ക്ലാസ് അധ്യാപിക ഉമ്മുൽ ഖൈർ. യു SCERT ഡയറക്ടർ ഡോ.ജയപ്രകാശിൽ നിന്നും പുരസ്കാരവും സാക്ഷ്യപത്രവും ഏറ്റുവാങ്ങി

April 23, 2025 - By School Pathram Academy

ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം നടപ്പിലാക്കുന്നതിൻ്റെ ഫലമായി വിദ്യാലയങ്ങളിൽ സൃഷ്ടിക്കപ്പെട്ട ഗുണപരമായ മാറ്റങ്ങളും അനുഭവങ്ങളും തെളിവുകൾ നിരത്തി ഒന്നാം ക്ലാസ് അധ്യാപകർ വികസിപ്പിച്ച ന്യൂതന തന്ത്രങ്ങൾ മാതൃകാനുഭവങ്ങൾ എന്നിവ അവതരിപ്പിച്ച് ‘ നേമം ഗവൺമെൻ്റ് യു പി സ്കൂളിൽ മികവഴക് എന്ന പേരിൽ അധ്യാപക സംഗമം നടന്നു .കേരളത്തിലെ വിവിധ വിദ്യാലയങ്ങൾ പങ്കെടുത്തു. ചെറിയ കഥകൾ വായിക്കാനും സ്വന്തം അനുഭവങ്ങൾ എഴുതാനും പത്ര തലക്കെട്ടുകൾ വായിക്കാനും കുട്ടികൾ കഴിവു നേടിയെന്ന് അധ്യാപകർ അഭിപ്രയപെട്ടു.

മികച്ച അധ്യാപനം നടത്തിയ മലപ്പുറം ജില്ലയിലെ ജി എം എൽ പി സ്കൂൾ ഒന്നാം ക്ലാസ് അധ്യാപിക ഉമ്മുൽ ഖൈർ. യു SCERT ഡയറക്ടർ ഡോ.ജയപ്രകാശിൽ നിന്നും പുരസ്കാരവും സാക്ഷ്യപത്രവും ഏറ്റുവാങ്ങി

ഉദ്ഘാടനം ശ്രീ. എം സോമശേഖരൻ നായർ ( പ്രസിഡൻ്റ് കല്ലിയൂർ ഗ്രാമപഞ്ചായത്ത്) നിർവഹിച്ചു. മികവഴക് ആമുഖാവതരണം ഡോ. ടി.പി കലാധരൻ മാസ്റ്റർ നിർവഹിച്ചു.

പെരുവള്ളൂർ :സംസ്ഥന സർക്കാർ പുറത്തിറക്കിയ കുരുന്നെഴുത്ത് എന്ന പുസ്തകത്തിൽ ജി.എം എൽ പി സ്കൂൾ ഒന്നാം ക്ലാസുകാരി സഹ്റ ബത്തൂലിൻ്റെ എഴുത്തുകളും

ഒന്നാം ക്ലാസിൽ പുതിയ പാഠപുസ്തകങ്ങൾ നടപ്പിലാക്കിയതിൻ്റെ ഭാഗമായി വിദ്യാലയങ്ങളിൽ സൃഷ്ട്ടിക്കപ്പെട്ട ഗുണപരമായ മാറ്റങ്ങളും അനുഭവങ്ങളും സഹ്റ ബത്തൂലിൻ്റെ ഡയറിയിൽ കാണാം. ചെറിയ കഥകൾ വായിക്കാനും സ്വന്തം അനുഭവങ്ങൾ എഴുതാനും ഒന്നാം ക്ലാസിലെ മക്കൾ പ്രാപ്തരാണ് എന്ന് തെളിയിക്കുകയാണ് ഇതിലൂടെ.

സർക്കാർ നടപ്പിലാക്കിയ സംയുക്ത ഡയറി എന്ന ആശയം കുട്ടികൾ വളരെ ആവേശത്തോടെ ഏറ്റെടുത്തു.

കുരുന്നു മക്കൾ എഴുതിയ സംയുക്ത ഡയറികൾ കോർത്തിണക്കി കേരള സർക്കാർ കുരുന്നെഴുത്തുകൾ എന്ന പേരിൽ വിദ്യാഭ്യാസ മന്ത്രി എഡിറ്ററായ ഒരു പുസ്തകം രൂപപ്പെട്ടു. മുഖ്യമന്ത്രി പ്രകാശനം ചെയ്ത പുസ്തകത്തിൽ

ജി.എം എൽ പി സ്കൂൾ കൂമണ്ണയിലെ സഹ്റ ബത്തൂർ ഇടം പിടിച്ചു.

Category: Head Line

Recent

Load More