മികവിൽ നിന്നും മികവിലേക്ക് സൗത്ത് വാഴക്കുളം ഗവ ഹയർ സെക്കന്ററി സ്‌കൂൾ…

മികവിന്റെ പാതയിൽ അനുദിനം മുന്നേറി സൗത്ത് വാഴക്കുളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ
സൗത്ത് വാഴക്കുളം ഗവ ഹയർ സെക്കന്ററി സ്‌കൂളിൽ സ്മാർട് ഡിജിറ്റൽ തീയേറ്റർ റൂം ഉദ്‌ഘാടനം ആദ്യ ഘട്ടം ഉദ്‌ഘാടനം നിർവ്വഹിച്ചു.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വിഹിതം ഉപയോഗിച്ച് സൗത്ത് വാഴക്കുളം ഗവ ഹയർ സെക്കന്ററി സ്‌കൂളിന് ബ്ലോക്ക് മെമ്പർ ശ്രീ കെ എം സിറാജ് അനുവദിച്ച സ്മാർട് ഡിജിറ്റൽ തീയേറ്റർ റൂമിന്റെ ആദ്യ ഘട്ടം ഉദ്‌ഘാടനം കുന്നത്തുനാട് എം എൽ എ അഡ്വ. പി വി ശ്രീനിജിൻ നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ശ്രീ. കെ എം അൻവർ അലി അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാപഞ്ചായത്ത് വികസന സമിതി അധ്യക്ഷ ശ്രീമതി സനിത റഹിം മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
ഡിവിഷൻ മെമ്പർ ശ്രീ.കെ എം സിറാജ് പദ്ധതി വിശദീകരണം നിർവ്വഹിച്ചു.
പ്രിൻസിപ്പൽ ശ്രീമതി ആശ വി ജി സ്വാഗതം ആശംസിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലിജോ അഗസ്റ്റിൻ, ശ്രീ. എ കെ മുരളീധരൻ, ഗീത കെ ജി, വിജയലക്ഷ്‌മി, റോണി പി ബി, മുഹമ്മദ് റ്റി എം, സജിനി അനന്തൻ,, ഷീല എ കെ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സോണിയ സേവ്യർ നന്ദി പറഞ്ഞു.
പദ്ധതി പൂർത്തീകരണത്തിനുള്ള രണ്ടാം ഘട്ടത്തിലെ പത്ത് ലക്ഷം രൂപ കുന്നത്തുനാട് എം എൽ എ അഡ്വ പി വി ശ്രീനിജിൻ അനുവദിച്ചതായി ചടങ്ങിൽ അറിയിച്ചു..
ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി സർക്കാർ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ആദ്യത്തെ ഡിജിറ്റൽ സ്മാർട്ട് തീയേറ്റർ റൂം ആയിരിക്കും നിർമ്മാണം പൂർത്തിയാകുന്നതോടെ സൗത് വാഴക്കുളം ഗവ ഹയർ സെക്കന്ററി സ്‌കൂളിൽ നിലവിൽ വരിക
ഇന്ററാക്ടിവ് പാനൽ ബോർഡ്, സ്മാർട്ട് പോഡിയം എന്നിവ സജ്ജമായപ്പോൾ ഇനി എയർ കണ്ടീഷണർ, ഡിജിറ്റൽ ശബ്ദ സംവിധാനം, പാനലിങ്, തീയേറ്റർ മോഡൽ ചെയർ ഉൾപെടെയാണു റൂമിന്റെ സംവിധാനം..
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. കെ എം സിറാജിനും, പദ്ധതിക്കായി 10.ലക്ഷം രൂപ നൽകിയ എം.എൽ എ അദ്വം പി വി ശ്രീനിജിൻ, NOC ലഭ്യമാക്കാൻ പ്രയത്നിച്ച എറണാകുളം ജില്ലാ പഞ്ചായത്ത് വികസന സമിതി അധ്യക്ഷ ശ്രീമതി സനിത .റഹീം ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് നന്ദി…ആർട്ക്കോ യുടെയും സ്‌കൂളിന്റേയും വകയായി ശ്രീ.കെ എം.സിറാജിന് ഉപഹാരങ്ങൾ സമർപ്പിച്ചു.