വായനദിനം – മാസാചരണം 2025 – സംഘടിപ്പിക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൻ്റെ പൂർണ്ണരൂപം

June 14, 2025 - By School Pathram Academy

ജൂൺ 19 മുതൽ ആരംഭിക്കുന്ന വായനാദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലിറിൻ്റെ പൂർണരൂപമാണ് താഴെ നൽകുന്നത്

സർക്കുലർ

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,

തിരുവനന്തപുരം

12-06-2025

വിഷയം:

പൊതുവിദ്യാഭ്യാസം -പി എൻ പണിക്കർ വിജ്ഞാൻ വികാസ് കേന്ദ്ര ദേശീയ വായനദിനം-മാസാചരണം 2025 – സംഘടിപ്പിക്കുന്നത് സംബന്ധിച്ച്

സൂചന :-

1. 2025 മെയ് 26 ന് ബഹു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ ചേർന്ന യോഗം

2 04/06/2024 തീയതിയിലെ പി എൻ പണിക്കർ വിജ്ഞാൻ വികാസ് കേന്ദ്ര വൈസ് ചെയർമാൻ PNPVVKKAL GEN/101/2025/72 നമ്പർ കത്ത്.

എല്ലാ വർഷവും ജൂൺ 19 വായന ദിനമായി ആചരിച്ചു വരികയാണ്. 2025-2026 അധ്യയന വർഷം ജൂൺ 19 മുതൽ ജൂലൈ 16 വരെ പി.എൻ.പണിക്കർ വിജ്ഞാൻ വികാസ് കേന്ദ്ര ദേശീയ വയനാദിന-മാസാചരണം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.

ദേശിയ വായനാദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി വിദ്യാലയങ്ങളിൽ വായനയുടെ മഹത്വം പ്രതിപാദിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കേണ്ടതും, വായന പരിപോഷിപ്പിക്കുന്നതിന് വേണ്ടി വിവിധ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുമാണ്. കൂടാതെ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെയും രക്ഷകർത്താക്കളെയും ബോധവൽകരിക്കുന്നതിനുള്ള ഉചതിമായ പരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്. ഈ വർഷം വായനദിനം – മാസാചരണം സംഘടിപ്പിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

1. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വായനദിന-മാസാചരണത്തിൽ പങ്കാളികളാകേണ്ടതും, ഉചിതമായി ആചരിക്കേണ്ടതുമാണ്.

2. ജൂൺ 19 വായനദിനത്തിൽ എല്ലാ വിദ്യാലയങ്ങളിലും വായനാദിന പ്രതിജ്ഞ എടുക്കേണ്ടതാണ് (പ്രതിജ്ഞയുടെ പകർപ്പു ഉള്ളടക്കം ചെയ്യുന്നു.)

3. വായനാദിന മാസാചരണത്തോടനുബന്ധിച്ച് ക്വിസ് മത്സരം ജൂലൈ 12, രണ്ടാം ശനിയാഴ്ച ജില്ലാതല വായന സംഘടിപ്പിക്കാവുന്നതാണ്. കിസ് പരിപാടി‌കളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും പി.എൻ പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിൽ സംസ്ഥാനതല ജില്ലാതലത്തിൽ ഒന്ന്, രണ്ട് സമ്മാനം നേടുന്ന വിദ്യാർത്ഥികളെ മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്.

4.വായനദിന മാസാചരണത്തോടനുബന്ധിച്ച് സെമിനാറുകളും, ശിൽപശാലകളും, സിംപോസിയങ്ങളും സംഘടിപ്പിക്കാവു ന്നതാണ്.

5.ലഹരി മയക്കുമരുന്ന് വിരുദ്ധ പ്രചാരണ യോഗങ്ങൾസംഘടിപ്പിക്കാവുന്നതാണ്.

6. ക്വിസ് പ്രോഗ്രാം. പ്രസംഗ മത്സരങ്ങൾ ഉപന്യാസ മത്സരങ്ങൾ, പദ (വാക്ക് )  എന്നിവ സംഘടിപ്പിക്കാവുന്നതാണ്.

7. ചിത്രരചന, പെയിൻ്റിംഗ് മത്സരങ്ങൾ സംഘടിപ്പിക്കാവുന്നതാണ്.

8.പദ്യ പാരായണം,കഥ കഥന മത്സരങ്ങൾ, സമൂഹവായന പ്രചാരണം,പരിശീലനം, വായനാശീലം പ്രചരിപ്പിക്കാൻ തെരുവ് നാടകം എന്നിവ സംഘടിപ്പിക്കാവു ന്നതാണ്.

9. വായിച്ചു വളരുക പ്രമേയമാക്കി നാടൻ കലകൾ സംഘടിപ്പിക്കാവുന്നതാണ്.

10. പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വായനശാലകൾ /കോർണറുകൾ എന്നിവ പ്രയോജനപ്പെടുത്താവുന്നതാണ്.

Category: Head Line

Recent

Load More