LSS വീക്ക്ലി ടെസ്റ്റ്

LSS
വീക്ക്ലി ടെസ്റ്റ്
പൊതു വിദ്യാലയങ്ങളിൽ നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിട്ടുള്ള എൽഎസ്എസ് സ്കോളർഷിപ്പ് എക്സാമിന്റെ മാതൃക ചോദ്യങ്ങളാണ് താഴെ നൽകുന്നത്.
1.പിരിച്ചെഴുതുക.
കുതറിക്കുടഞ്ഞ്
2.ഒത്തിരി പുസ്തകങ്ങളുമായി ക്ലാസ് മുറിയില്‍ നിന്ന് ലൈബ്രറിയിലേക്ക് നടന്നു വരുമ്പോള്‍ ആ വികൃതിക്കാരന് ഓടി വന്നു എന്റെ മേലില്‍ ഇടിച്ചു.ആ ഇടിയില്‍ പുസ്തകങ്ങളെല്ലം ദൂരേക്ക് തെറിച്ചു വീണു.എന്റെയുള്ളില്‍ ദേഷ്യം _________________ .
_ അനുയോജ്യമായ പ്രയോഗം ഏതാകും ?
(മൊട്ടിട്ടു,പതഞ്ഞുപൊങ്ങി,മുറിഞ്ഞുപോയി,നിലച്ചു പോയി)
3.Rearrange it as a meaningful word.
R R B Y V A E
Hint:Dilna recieved the award for __________.
4.We will have both happiness and sadness one day. If we write down all those feelings and keep them, that is _________ .
5.Which activity is beneficial to nature?
ഏത് പ്രവര്‍ത്തനമാണ് പ്രകൃതിക്ക് ഗുണം ചെയ്യുന്നത് ?
A.plants tree saplings every month.
എ.എല്ലാ മാസവും വൃക്ഷ തൈകള്‍ നടുന്നു.
B.All household waste is dumped in the river.
വീട്ടിലെ എല്ലാ മാലിന്യങ്ങളും പുഴയില്‍ നിക്ഷേപിക്കുന്നു.
C.Excessive use of chemical pesticides.
അമിതമായി രാസകീടനാശിനികള്‍ ഉപയോഗിക്കുന്നു.
6.Find out odd one.
ഒറ്റപ്പെട്ടതിനെ കണ്ടെത്തുക.
A.Soil മണ്ണ്
B.Ant ഉറുമ്പ്
C.Earthworm മണ്ണിര
D.Termite ചിതല്
7.What is the total length of a square with a side of 10 cm?
ഒരു വശം 10 സെ.മി ഉള്ള ഒരു സമചതുരത്തിന്റെ ആകെ നീളം എത്ര ?
8.What is the total length of a rectangle whose length is 8 cm and breadth is 4 cm?
നീളം 8 cm ഉം വീതി 4 cm ഉം ഒരു ചതുരത്തിന്റെ ആകെ നീളം എത്ര ?
9.മാരത്തണ്‍ മുത്തശ്ശന് എന്ന വിശേഷണമുള്ള ഒരു വ്യക്തി 2025 ജൂലൈയില്‍ അന്തരിച്ചു.അദ്ദേഹത്തിന്റെ പേരെന്ത് ?
10.അന്താരാഷ്ട്ര ഉല്‍ക്ക ശാസ്ത്ര നേതൃ സമിതിയില്‍ ഇടം പിടിച്ച ആദ്യ ഇന്ത്യക്കാരനാര് ?
ഉത്തര സൂചിക
1.കുതറി + കുടഞ്ഞ്
2.പതഞ്ഞുപൊങ്ങി
3.BRAVERY
4.Diary
5.A
6.A.Soil മണ്ണ്
7.40 cm
10×4=40
8.24 cm
8+4=12
12×2=24
9.ഫൗജ സിങ്
10.അശ്വിന് ശേഖര്‍.
തയ്യാറാക്കിയത്: ഷെഫീഖ് മാസ്റ്റർ
More questions