സംസ്ഥാനത്തെ ഹൈസ്കൂൾ പ്രവർത്തന സമയം 9.45 മുതൽ 4.15 വരെയാക്കി ഉത്തരവിറങ്ങി

June 11, 2025 - By School Pathram Academy

സംസ്ഥാനത്തെ സ്കൂൾ പ്രവർത്തന സമയം 9.45 മുതൽ 4.15 വരെയാക്കി ഉത്തരവിറങ്ങി.ഉത്തരവിന്റെ പകർപ്പ് ചുവടെ നൽകുന്നു

പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ നടപടിക്രമം (ഹാജർ : ഷാനവാസ് എസ് ഐ.എ.എസ്.)

പൊതുവിദ്യാഭ്യാസം – സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം – ഹൈസ്കൂൾ വിഭാഗം (8, 910 ക്ലാസുകൾക്ക്) അധികപ്രവൃത്തിസമയം നിശ്ചയിച്ചുകൊണ്ട് പുതുക്കിയ ക്ലാസ് സമയക്രമം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

പരാമർശം 31.05.2025 സ.ഉ. കൈ നം 100/2025/GEDN നമ്പർ ഉത്തരവ്

ഉത്തരവ് നം ഡി.ജി.ഇ/361/2025-എസ്. 2(എ) (1) തിയതി : 10.06.2025

കേരള വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസിനും വിദ്യാഭ്യാസചട്ട പ്രകാരം (KER) 9, 10 ക്ലാസ്സുകൾക്ക് 220 പ്രവർത്തിദിനങ്ങളാണ് വേണ്ടത്. 220 മണിക്കൂറിൽ നിന്നും ആയിരം ബോധനപ്രവർത്തി മണിക്കൂറുകൾ ആണ് ലഭിക്കുന്നത്.ഇത് പ്രാവർത്തികമാക്കുന്നതിന് എട്ടു മുതൽ 10 വരെ ക്ലാസ്സുകൾക്ക് വെള്ളിയാഴ്‌ച്ചകൾ ഒഴികെയുള്ള പ്രവൃത്തിദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക്‌ശേഷം 15 മിനിറ്റും (ആകെ 30 മിനിറ്റ്) അധികപ്രവൃത്തി സമയം നിശ്ചയിച്ച് പരാമർശം (1) പ്രകാരം ഉത്തരവായിട്ടുണ്ട്.

മേൽസാഹചര്യത്തി‌ൽ 8 മുതൽ 10 വരെയുള്ള ഹൈസ്കൂൾ വിഭാഗത്തിന് വെളിയാഴ്‌ച്ച ഒഴികെയുള്ള ദിവസങ്ങളിൽ ചുവടെ പറയും പ്രകാരം അധികപ്രവൃത്തിസമയം നിശ്ചയിച്ചുകൊണ്ട് ക്ലാസ് സമയക്രമം പുനഃക്രമീകരിച്ച് ഉടൻ പ്രാബല്യത്തിൽ വരുത്തി ഉത്തരവാക്കുന്നു.

സംസ്ഥാനത്തെ ഹൈസ്കൂളുകളുടെ സമയക്രമം അരമണിക്കൂർ കൂട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.ഈ അധ്യയന വർഷം മുതലാണ് ഈ പരിഷ്കാരം നിലവിൽ വരുന്നത്.

ഹൈസ്കൂൾ ക്ലാസുകളില്‍ ഇനി മുതൽ അരമണിക്കൂർ അധികം പഠിപ്പിക്കും. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്കൂൾ ക്ലാസുകൾ. രാവിലെയും ഉച്ചക്ക് ശേഷം 15 മിനുട്ടുകൾ വീതമാണ് കൂട്ടിയത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. യുപി വിഭാഗത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തി ദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളായിരിക്കും. ഹൈസ്കൂളിൽ 6 ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളാകും. ഇത് സംബന്ധിച്ച് നേരത്തെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു.

 

Category: Head Line

Recent

Load More