സ്കൂൾ അക്കാദമി കേരള – ടീം മന്ദൻ ഗുജറാത്ത് സംഘടിപ്പിക്കുന്ന ദേശീയ അധ്യാപക കോൺഫറൻസിൽ പങ്കെടുക്കുന്നതിനുള്ള കേരള ടീം പുറപ്പെട്ടു

സ്കൂൾ അക്കാദമി കേരള – ടീം മന്ദൻ ഗുജറാത്ത് സംഘടിപ്പിക്കുന്ന ദേശീയ അധ്യാപക കോൺഫറൻസിൽ പങ്കെടുക്കുന്നതിനുള്ള കേരള ടീം പുറപ്പെട്ടു .
സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ജോലിചെയ്യുന്ന പ്രധാന അധ്യാപകർ അധ്യാപകർ ഉൾപ്പെടെ ഇരുപതോളം പേരാണ് ഗുജറാത്തിൽ നടക്കുന്ന ദേശീയ അധ്യാപക കോൺഫറൻസിൽ പങ്കെടുക്കുന്നത്. ഏപ്രിൽ 26, 27 , 28 തീയതികളിൽ നടക്കുന്ന കോൺ ഫറൻസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 115 അധ്യാപകർ പങ്കെടുക്കും.
27 നാണ് ദേശീയ അധ്യാപക കോൺഫറൻസിന്റെ ഭാഗമായുള്ള പ്രധാന പരിപാടി ദീസയിൽ നടക്കുന്നത് .രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 115 ഓളം അധ്യാപകരാണ് ദേശീയ അധ്യാപക കോൺഫറൻസിൽ പങ്കെടുക്കുന്നത്. ദേശീയ അധ്യാപക കോൺഫറ ൻസിൽ വിവിധ വിഷയങ്ങളെ ക്കുറിച്ചുള്ള പേപ്പർ പ്രസന്റേഷൻ ,സെമിനാർ എന്നിവ നടക്കും .
ദേശീയ അധ്യാപക കോൺഫറൻസിന്റെ ഭാഗമായി ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ നിരവധി പ്രദേശങ്ങൾ സന്ദർശിക്കുന്നുണ്ട്. 28ആം തീയതി കേരള ടീം അഹമ്മദാബാദിൽ നിന്നും യാത്ര തിരിക്കും.