ഡയസ്നോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ലീവ് എടുക്കാമോ ?

സംസ്ഥാനത്തെ സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചു
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡയസ്നോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ലീവ് എടുക്കാമോ ?
അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നാൽ (Part 1 KSR Rule 14 A) പ്രകാരം അത് (Unauthorised absent ) ആയി കണക്കാക്കി ഡയസ്നോൺ ബാധകമാവും. അതായത് ജോലിക്ക് ഹാജരാകാത്ത ദിവസം ശമ്പളം ലഭിക്കില്ല എന്ന് അർത്ഥം.താഴെപ്പറയുന്നവർക്ക് ലീവിന് അപേക്ഷ നൽകാവുന്നതാണ്.
സർക്കാർ ഉത്തരവ് പ്രകാരം ആർക്കൊക്കെ ലീവ് അനുവദനീയമാണെന്ന് പരിശോധിക്കാം.
1. രോഗികൾ
2. ജീവനക്കാരന്റെ ഏറ്റവും അടുത്ത രോഗികൾ / – ഭാര്യ/ഭർത്താവ് / മക്കൾ / മാതാപിതാക്കൾ
3. ജീവനക്കാരന് ഏതെങ്കിലും പരീക്ഷയിൽ പങ്കെടുക്കണമെങ്കിൽ
4.Meternity Purpose
5. ഇതുപോലെ ഒഴിവാക്കാൻ പറ്റാത്ത മറ്റ്കാര്യങ്ങൾ
മേൽ പറഞ്ഞ കാര്യങ്ങളാൽ ജീവനക്കാർക്കും / അധ്യാപകർക്കും ലീവ് അനുവദനീയമാണ്.
ഡയസ് നോൺ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് : No work No pay
പണിമുടക്കിൽ (strike) പങ്കെടുക്കുന്നതിനായി ഒരു ജീവനക്കാരൻ അനധികൃതമായി ജോലിക്ക് ഹാജാരാകാതിരുന്നാൽ, ആ കാലയളവ് ഡയസ്-നോൺ ആയാണ് പരിഗണിക്കുന്നത്.കേരള സർവീസ് റൂൾസ് പ്രകാരമാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്.
ഡയസ് നോൺ എന്നത് KSR ൽ നിന്നും എടുത്തു കളഞ്ഞ ഒരു ഭാഗമായിരുന്നു. എന്നാൽ അത് 2002ൽ വീണ്ടും പുനഃസ്ഥാപിച്ചു.
ഡയസ്-നോൺ കാലയളവിൽ ജീവനക്കാരന് ശമ്പളത്തിനും ബത്തയ്ക്കും അർഹതയില്ലായിരിക്കും. അതേ പോലെ ഈ കാലയളവ് ആർജിത അവധിക്കും യോഗ്യകാലമായി പരിഗണിക്കുകയില്ല. എന്നാൽ ഇൻക്രിമെന്റിനും ഹാഫ് പേ ലീവിനു ഈ കാലയളവ് പരിഗണിക്കുന്നതാണ്.
പ്രൊബേഷൻ കാലയളവിനെ ഡയസ്-നോൺ ബാധിക്കുന്നതാണ്.
ഡയസ്-നോൺ കാലയളവ് പെൻഷനെ ബാധിക്കുന്നതല്ല.
എന്താണ് ഡയസ്നോൺ
ഡയസ്നോൺ നിയമം നിലവിൽ പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞാൽ പിന്നെ സർക്കാർ സ്ഥപനങ്ങളിലെ സ്ഥിരം ജീവനക്കാരും, താൽക്കാലിക ജീവനക്കാരും സമരത്തിൻ്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്നവർക്ക് ശമ്പളം ലഭിക്കില്ല, പണിമുടക്കുന്ന ദിവസത്തെ ശമ്പളം ശമ്പളത്തിൽനിന്ന് കുറവ് ചെയ്യപ്പെടും.
▪️കൂടാതെ, അക്രമങ്ങൾ, പൊതുമുതൽ നശിപ്പിക്കൽ എന്നിവയിൽ ഏർപ്പെടുന്ന വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യും.
▪️പണിമുടക്ക് ദിവസം അനുമതിയില്ലാതെ ഹാജരാകാതിരിക്കുന്ന താത്കാലിക ജീവനക്കാരെ സർവീസിൽനിന്ന് നീക്കംചെയ്യും.
▪️ഗസറ്റഡ് ജീവനക്കാർ അടക്കമുള്ള ജീവനക്കാർക്ക് അവശ്യ സാഹചര്യങ്ങളിലൊഴികെ യാതൊരു വിധത്തിലുള്ള അവധിയും അനുവദിക്കില്ല.
(വ്യക്തിക്കോ, ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ, അമ്മ എന്നീ അടുത്ത ബന്ധുക്കൾക്കോ അസുഖം ബാധിച്ചാൽ ബാധിക്കുകയോ അടിയന്തിര സാഹചര്യങ്ങൾ ഉണ്ടാകുകയോ ചെയ്‌താൽ മാത്രം അത് ബോധ്യപ്പെടുത്തിയാൽ അവധി അനുവദിക്കും. / ജീവനക്കാരുടെ പരീക്ഷാ സംബന്ധമായ ആവശ്യത്തിനും ജീവനക്കാരിയുടെ പ്രസവാവശ്യത്തിനും മറ്റ് ഒഴിച്ചുകൂടാത്ത സാഹചര്യങ്ങളിലും ജീവനക്കാർക്ക് അവധി അനുവദിക്കും.)
▪️ഓഫീസ് തലവൻ പണിമുടക്കിൽ പങ്കെടുക്കുന്നതുമൂലം ഓഫീസ് അടഞ്ഞു കിടക്കുന്നുവെങ്കിൽ ജില്ലാ ഓഫീസർ ഓഫീസ് പ്രവർത്തിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം.