ഹയർ സെക്കണ്ടറി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് വേണ്ടി ഏർപ്പെടുത്തിയ എം പി അവാർഡ് വിതരണം

അവാർഡുകൾ വിതരണം ചെയ്തു
എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ നിന്നും ഹയർ സെക്കണ്ടറി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് വേണ്ടി ഏർപ്പെടുത്തിയ എം പി അവാർഡ് 2025 ന്റെ ഉദ്ഘാടനം ശ്രീ. ടോവിനോ തോമസ് നിർവ്വഹിച്ചു. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി കൊച്ചിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
മണ്ഡലത്തിൽ പ്ലസ്ടു പരീക്ഷയിൽ 100 % ശതമാനം വിജയം കരസ്ഥമാക്കിയ സെന്റ് സെബാസ്റ്റ്യൻ എച്ച് എസ് എസ് തോപ്പുംപടി, രാജഗിരി എച്ച് എസ് എസ് കളമശ്ശേരി എന്നീ സ്കൂളുകളെ ആദരിച്ചു. പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ സെന്റ് തെരേസാസ് എച്ച് എസ് എസിലെ ദേവിക ശ്രീജിത്തിനെ ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു.
ടി ജെ വിനോദ് എം എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ എസ്, ഡെപ്യൂട്ടി കളക്ടർ മനോജ്, ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ഡയറക്ടർ- ന്യൂ ഇനീഷ്യേറ്റീവ്സ് ഡോ ടോം ജോസഫ്, സെന്റ് തെരേസാസ് കോളേജ് വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ സുചിത, കൗൺസിലർ മനു ജേക്കബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു…