1 മുതൽ 10 വരെ ക്ലാസ്സുകളിലെ അധിക പാഠപുസ്തകങ്ങളുടെ ഇൻഡന്റ് … ജൂൺ 20 നകം …

May 28, 2022 - By School Pathram Academy

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, പാഠപുസ്തക വിഭാഗം, പത്മവിലാസം റോഡ്, ഫോർട്ട്. പി.ഒ, തിരുവനന്തപുരം-0471 2450027 [email protected]

സർക്കുലർ

വിഷയം:

പൊതുവിദ്യാഭ്യാസം -2022-23 വർഷത്തേക്കാവശ്യമായ 1 മുതൽ 10 വരെ ക്ലാസ്സുകളിലെ അധിക പാഠപുസ്തകങ്ങളുടെ ഇൻഡന്റ് KITE [Kerala Infrastructure and Technology for Education (IT@School)] വെബ്സൈറ്റിൽ ഓൺലൈനായി നൽകുന്നത് സംബന്ധിച്ച് :-

സൂചന:

1. സർക്കാർ ഉത്തരവ് നം സാധാ നം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 27.10.2022ലെ ഇതേ നമ്പർ

സർക്കുലർ

മേൽ സൂചന സർക്കുലറിലേയ്ക്ക് താങ്കളുടെ ശ്രദ്ധ സാദരം ക്ഷണിക്കുന്നു. ടി സർക്കുലറിലെ നാലാം ഖണ്ഡിക പ്രകാരം 2022-23 അധ്യയന വർഷത്തെ ആറാം സാദ്ധ്യായ ദിവസത്തെ വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ നൽകിയിട്ടുള്ള ഇൻഡന്റിനെക്കാൾ കൂടുതൽ പാഠപുസ്തകങ്ങൾ ആവശ്യമെങ്കിൽ അത നുസരിച്ച് ഇൻഡന്റ് ക്രമീകരിക്കുന്നതിനായി 2022 ജൂൺ മാസം അവസരം നൽകുമെന്നറിയിച്ചിരുന്നു. അതുപ്രകാരം 2021-22 അദ്ധ്യയന വർഷത്തെക്കാൾ കൂടുതലായി പൊതുവിദ്യാലയങ്ങളിൽ ഗവൺമെന്റ് & എയ്ഡഡ്) ഓരോ ക്ലാസ്സിലും 2022-23 വർഷത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് KITE (Kerala Infrastructure and Technology for Education (IT@School)) – ന്റെ വെബ്സൈറ്റിൽ അവസരം ഒരുക്കുന്നു.

 

1. 2022-23.ലേയ്ക്ക് പുതുതായി ചേർന്നിട്ടുള്ള വിദ്യാർത്ഥികൾക്ക് (ന്യൂ അഡ്മിഷൻ) ആവശ്യമുള്ള കൂടുതൽ പാഠപുസ്തകങ്ങൾ ആവശ്യമനുസരിച്ച് ഇൻഡന്റ് ചെയ്യുവാനുള്ള അവസരം KITE (Kerala Infrastructure.and Technology for Education (IT@School))-ന്റെ വെബ്സൈറ്റിൽ ഒരുക്കിയിരിക്കുന്നു.

2. ഇൻഡന്റ് ചെയ്യുവാൻ 2022 ജൂൺ 10 മുതൽ 15 വരെ സമയം നൽകുന്നതാണ്. ഈ സമയത്തിനുള്ളിൽ അതാത് സ്കൂളധികൃതർ www.kite.kerala.gov.in എന്ന aminomuglee Services agm omnes mienzo Text Book Supply Monitoring System 2022-23 എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അതാത് സ്കൂളുകൾക്കുള്ള സമ്പൂർണ്ണ യൂസർ നെയിമും പാഡും ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടത്. മുൻ സർക്കുലർ പ്രകാരം ഇൻഡന്റ് ചെയ്ത പേജിൽ മാറ്റം വരുത്തുവാൻ സാധിക്കുകയില്ല. ആയതിനാൽ ഇപ്പോൾ ആവശ്യമുള്ള പാഠപുസ്തകങ്ങൾ മാത്രം ഇൻഡന്റ് ചെയ്യുവാനാണ് ക്രമീകരിച്ചിരിക്കുന്നത്.

3. ലോഗിൻ ചെയ്തതിനു ശേഷം ഹോം പേജിൽ ല്യമായിട്ടുള്ള “Additional text book indent” എന്ന icon ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ ക്ലാസ് സെലക്ട് ചെയ്തത് അധികമായി ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം അതാത് ടൈറ്റിലുകൾക്ക് നേരെ ലഭ്യമായിട്ടുളള ബോക്സിൽ രേഖപ്പെടുത്തേണ്ടതാണ്.

4. ഇൻഡന്റ് അപ്ലോഡ് ചെയ്ത് Confirm ചെയ്തതിന് ശേഷമുള്ള പകർപ്പ് അതാത് പ്രധനാദ്ധ്യാപകൻ എടുത്ത് ഒപ്പ് വച്ച് സൂക്ഷിക്കേണ്ടതാണ്.

 

5. ഇൻഡന്റ് Confirm ചെയ്തതിന് ശേഷം അതിൽ യാതൊരു വ്യത്യാസവും വരുത്തുവാൻ സാധിക്കുകയില്ല. അതിനാൽ വളരെ ശ്രദ്ധയോടുകൂടി ആവശ്യമായ പാഠപുസ്തകങ്ങളുടെ എണ്ണം രേഖപ്പെടുത്തേണ്ടതാണ്. നിശ്ചിത തീയതിയ്ക്ക് ശേഷം യാതൊരു കാരണവശാലും വെബ്സൈറ്റ് ഇൻഡന്റ് ചെയ്യുന്നതിനായി തുറന്നുതരുന്നതല്ല.

 

6. ടി നിശ്ചിത സമയത്തിനകം ഇൻഡന്റ് ചെയ്യേണ്ടത്. സ്കൂളധികൃതരുടെ ഉത്തരവാദിത്വമാണ്. യഥാസമയം ഇൻഡന്റ് ചെയ്യാതിരിക്കുന്ന പ്രഥമാദ്ധ്യാപകർക്കെതിരെ കർശന നടപടി എടുക്കുന്നതാണെന്നുകൂടി അറിയിക്കുന്നു.

 

7. അംഗീകാരമുളള അൺ-എയിഡഡ്/സി.ബി.എസ്.ഇ. നവോദയ സ്കൂളുകൾക്കും ടി ആവശ്യമായ പാഠപുസ്തകങ്ങൾക്ക് ഇൻഡന്റ് നൽകാവുന്നതാണ്.

 

8. നിശ്ചിത സമയത്തിനകം ഇൻഡന്റ് ലഭിച്ചാൽ മാത്രമേ ജൂൺ 20 നകം ആവശ്യമായ അധിക പാഠപുസ്തകങ്ങൾ സ്കൂളുകളിൽ എത്തിച്ചു നൽകുവാൻ സാധിക്കുകയുള്ളു എന്നുകൂടി അറിയിക്കുന്നു.

 

അഡീഷണൽ ഇൻഡന്റ് 2022 ജൂൺ 10 മുതൽ 15 വരെ മാത്രം

 

പൊതുവിദ്യാഭ്യാസ ഡയറക്ടർ