10 കുട്ടികളുടെ വീട് സന്ദർശിച്ചു കുട്ടിയോടും രക്ഷകർത്താക്കളോടും കുട്ടിയെ കുറിച്ച് മനസ്സിലാക്കി കുറിപ്പുകൾ തയ്യാറാക്കി വേണം അധ്യാപക സംഗമത്തിന് പങ്കെടുക്കാൻ

May 05, 2022 - By School Pathram Academy

അധ്യാപക സംഗമത്തിന് പങ്കെടുക്കുന്നതിന് മുമ്പ് ഓരോ അധ്യാപകനും /അധ്യാപികയും തൻ്റെ ക്ലാസിലെ / സ്കൂളിലെ 10 കുട്ടികളുടെ വീട് സന്ദർശിച്ചു കുട്ടിയോടും രക്ഷകർത്താക്കളോടും കുട്ടിയെ കുറിച്ച് മനസ്സിലാക്കി കുറിപ്പുകൾ തയ്യാറാക്കി വരേണ്ടതാണ് .

ഓരോ അധ്യാപകരും 10 കുറിപ്പുകൾ വീതം തയ്യാറാക്കേണ്ടതും

കുട്ടികളുടെ പഠന പ്രയാസങ്ങൾ

വീട്ടിലെ സാഹചര്യം

ഡിജിറ്റൽ ഉപകരണ ലഭ്യത

കൊവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ

വൈകാരിക പ്രശ്നങ്ങൾ

എന്നിവ മനസ്സിലാക്കേണ്ടതുമാണ് . ഇപ്രകാരം ഓരോ ബാച്ചിലും 400 കുട്ടികളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ ഉണ്ടാകും .