100 ‘ഫ്രീക്കന്‍’മാരുടെ മുടിവെട്ടി സ്കൂൾ അധികൃതർ
100 ‘ഫ്രീക്കന്‍’മാരുടെ മുടിവെട്ടി സ്കൂൾ അധികൃതർ
ചെന്നൈ: ഫ്രീക്കന്മാരാകാന്‍ മുടിയിൽ കൂടുതൽ ഫാഷൻ പ്രയോഗിച്ച വിദ്യാർത്ഥികളുടെ മുടി വെട്ടി സ്കൂൾ അധികൃതർ. തിരുവള്ളൂര്‍ ജില്ലയിലെ ഗുമ്മിഡിപൂണ്ടിയിലെ സർക്കാർ സ്കൂളിലാണ് ഫ്രീക്കൻമാരുടെ മുടി മുറിച്ചത്. ബാര്‍ബര്‍മാരെ സ്കൂളിലേക്ക് വിളിച്ച് നൂറിലധികം വിദ്യാർത്ഥികളുടെ മുടിയാണ് വെട്ടിയത്.
മൂവായിരത്തിലധികം കുട്ടികളുള്ള സ്കൂളിൽ ക്ലാസുകൾ പുനരാരംഭിച്ചപ്പോൾ, നിരവധി പേർ മുടിയിൽ പരീക്ഷണം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചു. ഹെഡ്മാസ്റ്റർ അയ്യപ്പൻ എല്ലാ ക്ലാസ്സിലും പോയി മുടി നീട്ടി വളർത്തിയവരെയും കൂടുതൽ ഫാഷൻ കാണിച്ചവരെയും പിടികൂടുകയായിരുന്നു.
എല്ലാവരുടെയും മാതാപിതാക്കളുമായി ബന്ധപ്പെടുകയും മുടിവെട്ടുന്നതിനെക്കുറിച്ച് അവരോട് പറയുകയും ചെയ്തു. തുടർന്ന് ബാർബർമാരെ വിളിച്ചുവരുത്തി സ്കൂൾ പരിസരത്ത് കൂട്ടമുടിവെട്ടല്‍ നടത്തി.