12 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ്

April 29, 2022 - By School Pathram Academy

12 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ്

 

കോഴിക്കോട്: ഹയർസെക്കൻഡറി കെമിസ്ട്രി ഉത്തരസൂചിക തയ്യാറാക്കുന്നതിൽ വീഴ്ചവരുത്തിയ 12 അധ്യാപകർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിലുള്ളത് ഗുരുതര ആരോപണങ്ങൾ.’വിദ്യാർഥികൾക്ക് അനർഹമായി മാർക്ക് നൽകാൻ അധ്യാപകർ ശ്രമിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് ബോധ്യപ്പെട്ടെതായും നോട്ടീസിൽ പറയുന്നു.

ഇതോടെ കെമിസ്ട്രി  ചോദ്യപേപ്പറിലെ മൂല്യനിർണയം സംബന്ധിച്ച് അധ്യാപകരും ആ വിദ്യാഭ്യാസ വകുപ്പും തമ്മിൽ ആ നേർക്കുനേർ എത്തിയിരിക്കുകയാണ്. ഇന്നലെ മൂല്യനിർണയം നടത്തുന്ന അധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ ഉത്തര സൂചിക ശരിയല്ലെന്ന് പറഞ്ഞ് മിക്ക ജില്ലയിലെയും അധ്യാപകർ മൂല്യനിർണയം ബഹിഷ്‌കരിച്ചിരുന്നു.

അതിന് പിന്നാലെയാണ് അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് വിദ്യാഭ്യാസ വകുപ്പ് നൽകിയത്.

വിദ്യാർഥികൾക്ക് ഉദാരമായി മാർക്ക് ലഭിക്കുന്ന തരത്തിൽ ചോദ്യപേപ്പർ നോക്കണം എന്ന തീരുമാനം പന്ത്രണ്ട് അധ്യാപകർ ചേർന്ന് എടുത്തതെന്നാണ് വിദ്യാഭ്യാസവകുപ്പ് പറയുന്നത്.

അതുകൊണ്ട് തന്നെ ഗുരുതരമായ കൃത്യവിലോപമാണ് അധ്യാപകരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. അനർഹമായി വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നൽകാനുള്ള ശ്രമം അധ്യാപകർ നടത്തി. പതിനഞ്ച് ദിവസത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ നടപടികൾ എടുക്കുമെന്നും നോട്ടീസിൽ പറയുന്നു. പക്ഷേ അധ്യാപകർ ഇത് പൂർണ്ണമായും എതിർക്കുകയാണ് ചെയ്യുന്നത്.

Category: News

Recent

ഇരുപത്തിയേഴാം തീയതി സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം

July 24, 2024

ജൂലൈ 27-ാം തീയതി രാവിലെ 09.30ന് എല്ലാ സ്‌കൂളുകളിലും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കേണ്ടതാണ്.പൊതു…

July 24, 2024

ചാർജ് അലവൻസ് ആർക്കൊക്കെ ലഭിക്കും KSR part 1 Rule 53(b)(2), 53…

July 24, 2024

പ്രേക്ഷകൻ, പ്രേക്ഷിതൻ, പ്രേഷിതൻ, പ്രേഷകൻ ഇതിൽ ഏതാണ് ശരി ? സർക്കാർ ഉത്തരവിന്റെ…

July 24, 2024

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 2023-24: അപേക്ഷ ക്ഷണിച്ചു.293 കുട്ടികള്‍ക്ക് 1,12,55,000 രൂപയുടെ സാമ്പത്തിക സഹായമാണ്…

July 24, 2024

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

July 24, 2024

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ്

July 24, 2024

വിദ്യാർത്ഥികളുടെ പ്രതിഷേധം; അടിയന്തിരമായി റിപ്പോർട്ട് നൽകാൻ നിർദേശം

July 23, 2024
Load More