14 ഇനങ്ങളുമായി ഓണക്കിറ്റ്

July 27, 2022 - By School Pathram Academy

ഈ വർഷവും 14 ഇനങ്ങളുമായി ഓണക്കിറ്റ്
സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടെങ്കിലും ഈ വർഷവും ഓണകിറ്റ് നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തവണ 14 ഇനങ്ങൾ (തുണി സഞ്ചി ഉൾപ്പെടെ) ഉൾപ്പെടുന്ന ഭക്ഷ്യകിറ്റാണ് വിതരണം ചെയ്യുക. കിറ്റ് വിതരണം ചെയ്യുന്ന വകയിൽ 425 കോടി രൂപയുടെ ചെലവ് സർക്കാർ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലയളവിലടക്കം 13 തവണ കിറ്റ് വിതരണം നടത്തിയ വകയിൽ 5500 കോടി രൂപയുടെ ചെലവുണ്ടായി.

Category: News