16 സ്വർണ്ണ മെഡലുകൾ നേടിയ ഏക വിദ്യാർത്ഥിനി ബുഷറ മതീനെ പരിചയപ്പെടാം

March 22, 2022 - By School Pathram Academy

16 സ്വർണ്ണ മെഡലുകൾ നേടിയ ഏക വിദ്യാർത്ഥിനിയാണ് ബുഷറ.

റായ്ച്ചൂരിലെ എസ്‌.എൽ.എൻ കോളജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് 22 കാരിയായ ബുഷ്‌റ മതീൻ.

യൂനിവേഴ്‌സിറ്റിയുടെ വാർഷിക ബിരുദദാന ചടങ്ങിലാണ് ആ വിവരം കോളജ് അധികൃതർ സദസുമായി പങ്കുവെച്ചത്. വിശ്വേശ്വരയ്യ ടെക്‌നോളജിക്കൽ യൂനിവേഴ്‌സിറ്റിയിലെ ഒരു വിദ്യാർത്ഥി നേടുന്ന ഏറ്റവും ഉയർന്ന 16 സ്വർണ്ണ മെഡലുകൾ നേടിയ ഏക വിദ്യാർത്ഥിനിയാണ് ബുഷറ.

കർണാടകയിലെ പ്രശസ്തമായ വിശ്വേശ്വര്യ ടെക്‌നോളജിക്കൽ യൂനിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌ത റായ്ച്ചൂരിലെ എസ്‌.എൽ.എൻ കോളജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ബുഷ്‌റ മതീൻ 16 വ്യത്യസ്ത ഇനങ്ങളിൽ 16 സ്വർണ്ണ മെഡലുകൾ നേടി. വിശ്വേശ്വരയ്യ ടെക്‌നോളജിക്കൽ യൂനിവേഴ്‌സിറ്റി ചാൻസലർ പ്രഫ. കരിസിദ്ദപ്പ വി.ടി.യു വാർഷിക ബിരുദദാന പരിപാടിയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് ബുഷ്റയുടെ മെഡൽനേട്ടങ്ങൾ വിവരിച്ചത്.

മൊത്തം 16 സ്വർണമെഡലുകൾ നേടിയ ബുഷ്‌റ മതീൻ പുതിയ റെക്കോർഡ് സൃഷ്ടിക്കുകയായിരുന്നു. ഇത് വി.ടി.യുവിന്റെ ചരിത്രത്തിലെ ആദ്യ റെക്കോർഡാണ്. ഇതുവരെ നേടിയ ഏറ്റവും കൂടുതൽ സ്വർണമെഡലുകളുടെ റെക്കോർഡ് 13 ആണെന്നും സർവകലാശാല ചാൻസലർ പറഞ്ഞു.

ബുഷ്‌റ മതീന്റെ പിതാവ് ഷെയ്ഖ് സഹീറുദ്ദീൻ സർക്കാർ സിവിൽ എഞ്ചിനീയറാണ്. ഉമ്മയും ഉയർന്ന വിദ്യാഭ്യാസമുള്ളയാളാണ്. റായ്ച്ചൂരിലെ സെന്റ് മേരീസ് കോൺവെന്റ് സ്കൂളിൽ നിന്നാണ് ബുഷ്റ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. റായ്ച്ചൂരിലെ തന്നെ പ്രമാണ പി. യു കോളജിൽ പ്രീ-യൂനിവേഴ്സിറ്റി കോഴ്സ് പൂർത്തിയാക്കി.

എസ്.എൽ.എൻ കോളജിൽ പഠിക്കുമ്പോഴാണ് നേട്ടങ്ങൾ സ്വന്തമാക്കിയതെന്ന് ബുഷ്റ പറയുന്നു. കർണാടകയിൽ ഹിജാബ് വിവാദം കത്തിപ്പടരുന്ന േവേളയിൽ ബുഷ്റയുടെ നേട്ടങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നുണ്ട്.

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More