അർദ്ധവേതനാവധി (Half Pay Leave)

November 27, 2021 - By School Pathram Academy

സർക്കാർ ജീവനക്കാരുടെ അവധി സംബന്ധിച്ച കാര്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. അതിൽ ഒരു പ്രധാന ലീവാണ് അർദ്ധവേതന അവധി അഥവാ Half Pay Leave.ഈ ലീവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് താഴെ വിവരിക്കുന്നത്.

അർദ്ധവേതനാവധി (Half Pay Leave)

ഇത് വർഷത്തിൽ 20 ദിവസമാണ് ലഭിക്കുക . സർവ്വീസിൽ കയറി ഓരോ പൂർത്തീകരിച്ച വർഷത്തിനും 20 എന്ന കണക്കിലാണ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുക. ഒന്നര വർഷം ആയെന്നു കരുതി 30 കിട്ടില്ല. പൂർത്തീകരിച്ച വർഷങ്ങൾക്കു മാത്രമേ leave കണക്കാക്കൂ എന്നർത്ഥം

പ്രസവാവധി, ഉൾപ്പെടെയുള്ള എല്ലാ അവധികളും ഹാഫ് പേ ലീവ് കണക്കാക്കാൻ പരിഗണിക്കും. എന്നാൽ വിദേശത്ത് ജോലി ചെയ്യാനോ വിദേശത്തുള്ള ജീവിതപങ്കാളിയോടൊപ്പം താമസിക്കാനോ പഠനാവശ്യങ്ങൾക്കോ എടുക്കുന്ന ശൂന്യവേതനവധിക്കാലം ( LWA as per KSR appendix 12 A, 12B, and 12C ) Half Pay Leave കണക്കാക്കുന്നതിന് പരിഗണിക്കില്ല.

സർവ്വീസിൽ കയറി ഒരു വർഷം പൂർത്തിയായാലേ half pay leave എടുക്കാൻ കഴിയൂ. ഇത് പ്രൊബേഷന് പരിഗണിക്കാത്ത തരം അവധിയാണ്. ഒരു സമയം തുടർച്ചയായി എടുക്കാവുന്ന half pay ലീവുകളുടെ എണ്ണം പരാമാവധി ഇത്ര എന്ന് നിയന്ത്രണം ഇല്ല. അതുകൊണ്ട് ക്രെഡിറ്റിൽ ബാക്കിയുള്ള ലീവ് എത്രവേണേലും തുടർച്ചയായി എടുക്കാം. GO(P) No.79/2021/Fin dt 01/06/2021 ഉത്തരവ് പ്രകാരം 50200/- രൂപ വരെ അടിസ്ഥാന ശമ്പളം വാങ്ങുന്നവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ പകുതിയും മുഴുവൻ DA ഉം ലഭിക്കുന്നതാണ്

Category: Service Matter

Recent

Load More