2004 ൽ സർവ്വീസിൽ Join ചെയ്തപ്പോൾ ക്ലാസിൽ 9 ൽ താഴെ കുട്ടികൾ ആയിരുന്നു. സ്കൂളിലെ ടീം വർക്കിലൂടെ ഇന്ന് എല്ലാ ക്ലാസിലും 25 ൽ കൂടുതൽ കുട്ടികൾ …,ഗവ: യൂ പി.സ്കൂൾ പള്ളുരുത്തിയിലെ അധ്യാപിക Mili Thomas മായി സ്കൂൾ പത്രം തയ്യാറാക്കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

April 09, 2022 - By School Pathram Academy

ഗവ: യൂ പി.സ്കൂൾ പള്ളുരുത്തിയിലെ അധ്യാപിക Mili Thomas മായി സ്കൂൾ പത്രം തയ്യാറാക്കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

 

വിദ്യാലയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ ?

പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നേടി, ജോലി നേടാൻ പ്രേരണ നൽകാൻ കഴിഞ്ഞു.കുട്ടികളുടെ പല പ്രശ്നങ്ങളിലും ക്രിയാത്മകമായി ഇടപെടാൻ കഴിഞ്ഞു.ശാരീരിക മാനസിക പീഡനങ്ങൾ തിരിച്ചറിയാനും ഒഴിവാക്കാനും കഴിഞ്ഞിട്ടുണ്ട്.

 

അധ്യാപക ജീവിതത്തിൽ ലഭിച്ചിട്ടുള്ള നേട്ടങ്ങൾ ?

മട്ടാഞ്ചേരി സബ്ജില്ലയിലെ റിസോഴ്സ് പേഴ്സൺ ആണ്.

 

മികവാർന്ന പ്രവർത്തനങ്ങൾ : ?

2004ൽ Join ചെയ്തപ്പോൾ ക്ലാസിൽ 9ൽ താഴെ കുട്ടികൾ ആയിരുന്നു. സ്കൂളിലെ ടീം വർക്കിലൂടെ ഇന്ന് എല്ലാ ക്ലാസിലും 25 ൽ കൂടുതൽ കുട്ടികൾ, 4 ഡിവിഷനുകളിൽ രണ്ട്ഡിവിഷനുളള കുട്ടികൾ ഉണ്ട്. ഇപ്പോൾ കോവിഡ് ഡ്യൂട്ടിക്കിടെ സ്വന്തം വീടും ശുചി മുറിയും ഇല്ലാത്ത ഒരു കുട്ടിയെ പരിചയപ്പെട്ടു. അവർക്ക് ഒരു വീട് നിർമ്മിക്കാനുള്ള പദ്ധതിയുടെ കൺവീനർ ആണ് .

 

എങ്ങനെയാണ് വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഏറ്റവും മികച്ച ഇടപെടൽ സാധ്യമാകുക ?

ഫോണിലൂടെയും ഭവന സന്ദർശനത്തിലൂടെയും കുട്ടികളുമായി ഇടപെടാറുണ്ട്.കോവിഡ് സമയത്തും ഇവ ചെയ്തു. എല്ലാ വർഷവും എല്ലാ കുട്ടികളുടെ വീടും സന്ദർശിക്കും. സഹായങ്ങൾ എത്തിച്ചു.

 

എങ്ങനെയാണ് വിദ്യാർത്ഥികളിലെ മാനസിക പിരിമുറുക്കം തിരിച്ചറിയുന്നത് ?

ക്ലാസിലും മറ്റ് കുട്ടികളോടും ഉള്ള ഒരു പെരുമാറ്റത്തിലൂടെ .വീട്ടുകാരും പറയുന്ന കാര്യങ്ങളിലൂടെ.

 

പരീക്ഷാ സമയങ്ങളിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായുള്ള ആശയവിനിമയം ആവശ്യമുണ്ടോ ?

ഉണ്ട്

 

പഠന നിലവാരത്തില്‍ പുറകില്‍ നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പദ്ധതികള്‍ എന്തെങ്കിലും ആസൂത്രണം ചെയ്തിട്ടുണ്ടോ ?

പ്രത്യേക ക്ലാസ് നടത്താറുണ്ട്.English, മലയാളം,Maths ഇവയ്ക്ക്.ഇംഗ്ലീഷ് മെച്ചപ്പെടാൻ കാനഡയിലെ 4ആം ക്ലാസ്സ് വിദ്ധ്യാർത്ഥികളുമായി Letter writing ഉണ്ടായിരുന്നു. മലയാളത്തിളക്കം പോലുള്ള പരിപാടികൾ വരുന്നതിന് മുൻപ് തന്നെ നടത്തിയിരുന്നു.അങ്ങിനെ ആണ് സ്കൂളിൽ കൂടുതൽ കുട്ടികൾ വന്നത്.

 

കുട്ടികളുടെ ഇടയില്‍ ധാര്‍മികനിലവാരം കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ ?

ഉണ്ട്

 

എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മാതാപിതാക്കളുടെ സമീപനം ഏതു വിധത്തിലാണ് ?

മിക്കവരും ആദ്യം അംഗീകരിക്കില്ല എങ്കിലും പിന്നീട് കാര്യങ്ങൾ മനസിലാക്കി കുട്ടികൾക്കു വേണ്ടി മാറുകയാണ് പതിവ്

 

അധ്യാപകരാകാന്‍ തയ്യാറെടുക്കുന്നവരോട് എന്താണ് പറയാനുള്ളത് ?

ഭാവിയിലെ പൗരൻമാരാണ് കുട്ടികൾ. രാജ്യത്തിൻ്റെ പുരോഗതിക്കു വേണ്ടി പ്രയത്നിക്കാൻ അവരെ പ്രാപ്തരാക്കുക, തൊഴിൽ മാത്രമല്ല അധ്യാപനം.

 

കുട്ടികളുടെ പഠനകാര്യങ്ങളില്‍ മാതാപിതാക്കള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യമെന്താണ് ?

എല്ലാ ദിവസവും മലയാളം, ഇംഗ്ലീഷ്,EVS text& നോട്ട് വായന, ഗണിതം ചെയ്ത് പഠിക്കാം. ഹോം വർക്ക് ചെയ്യിക്കുക.

 

എഴുത്തും വായനയും കളികളൊന്നുമില്ലാതെ മൊബൈല്‍ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളെ തിരിച്ചറിയാന്‍ സാധിക്കുമോ ?

കഴിയും .ക്ലാസിലെ ശ്രദ്ധയില്ലായ്മ, താത്പര്യമില്ലായ്മ

 

പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിനുള്ള നിർദ്ദേശങ്ങൾ ?

കരിക്കുലം അധിഷ്ടിത പ0നം, ചെറിയ ക്ലാസുകളിൽ അധിക പ്രവർത്തനം ഒഴിവാക്കുക

 

ഇഷ്ടപ്പെട്ട വിനോദം ?

വായന, യാത്രകൾ

 

സ്കൂൾ പത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ?.

വളരെ പ്രയോജനപ്രദം, എല്ലാ മേഖലകളിലും അറിവുകൾ കിട്ടുന്ന ഇടമാണ്.

————————————————————-

താഴെ കാണുന്ന ലിങ്കു വഴി അഭിമുഖത്തിൽ പങ്ക് ചേരാം…

https://www.schoolpathram.com/forms/school-pathram-interview/

Category: Teachers Column