2021 ലെ സ്കൂൾ മിത്ര PTA പുരസ്കാരം പ്രഖ്യാപിച്ചു

June 29, 2022 - By School Pathram Academy

സ്കൂൾ മിത്ര PTA പുരസ്കാരം പ്രഖ്യാപിച്ചു.

സ്കൂൾ അക്കാദമി (An ISO CERTIFIED 9001-2015) ഏർപ്പെടുത്തിയ സ്കൂൾ മിത്ര PTA പുരസ്കാരം പ്രഖ്യാപിച്ചു.

ഗവൺെമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ,പെരുമ്പാവൂർ,

വിഠോബ ഹൈസ്കൂൾ കായംകുളം

എന്നീ സ്കൂളുകളെയാണ് 2021 ലെ സ്കൂൾ മിത്ര പി.റ്റി.എ. പുരസ്ക്കാരം നൽകുന്നതിനായ്  തെരഞ്ഞെടുത്തത്.

PTA യുടെ നേതൃപരമായ ഇടപെടലിലൂടെ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിനുള്ള അംഗീകാരമായാണ് സ്കൂൾ അക്കാദമി PTA ക്ക് സ്കൂൾ മിത്ര പുരസ്കാരം നൽകുന്നത്.

സ്കൂൾ മികവിൽ PTA നടത്തിയ പങ്കാളിത്വം ,അക്കാദമിക മികവിൽ PTA ഇടപെടൽ,സ്കൂൾ വികസന പ്രവർത്തനങ്ങളിൽ PTA വഹിച്ച പങ്ക്,PTA ഇടപെടൽ മൂലം സ്കൂളിലുണ്ടായ മാറ്റം, PTA നടപ്പാക്കിയ ന്യൂതനാശയ പ്രവർത്തനങ്ങൾ എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ,ഗവൺെമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ,പെരുമ്പാവൂർ,വിഠോബ ഹൈസ്കൂൾ കായംകുളം  എന്നീ സ്ക്കൂളുകളെ സ്കൂൾ മിത്രാ PTA അവാർഡിനായ് തെരഞ്ഞെടുത്തത്.

2020ലെ PTA അവാർഡ് ഇടുക്കി ജില്ലയിലെ ഗവ: എൽ.പി.സ്കൂൾ ഇടവെട്ടിയാണ് കരസ്ഥമാക്കിയത്.

 

https://www.schoolpathram.com/6238-2/

 

https://www.schoolpathram.com/പൊതു-വിദ്യാലയങ്ങൾക്കുള്/