2021-22 വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു
പ്രസിദ്ധീകരണത്തിന്
സംസ്ഥാന അദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിക്കുന്നു. ലോവർ പ്രൈമറി,അപ്പർ പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ 5 അദ്ധ്യാപകരെ വീതവും, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ 2 അദ്ധ്യാപകരെയുമാണ്. 2021-22 വർഷത്തെ അവാർഡിന് തെരഞ്ഞെടുത്തത്.
പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം പരിഗണിച്ചും, മാതൃക ക്ലാസ്സ് കൂടി വിലയിരുത്തിയുമാണ് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും, പൊതുവിദ്യാഭ്യാസ ഡയറക്ടർ കൺവീനറും, എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, എസ്.ഐ.ഇ.ടി. എന്നീ ഡയറക്ടർമാരും അംഗമായ സമിതിയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
അവാർഡ് നേടിയ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കണ്ടറി,ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി, അദ്ധ്യാപകരുടെ ഔദ്യോഗിക പദവി, സ്കൂളിന്റെ പേര്, ജില്ല എന്നിവ ഇതോടൊപ്പം ചേർക്കുന്നു. പ്രസ്തുത അവാർഡുകൾ ഈ മാസം 16 ന് ഉച്ചക്ക് 3 മണിക്ക് തിരുവനന്തപുരം തമ്പാനൂർ ശിക്ഷക് സദനിൽ വച്ച് ബഹു. ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി അവാർഡ് വിതരണം നിർവഹിക്കുന്നു. ഇതോടൊപ്പം പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡും വിതരണം ചെയ്യുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടർ
പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ് 2021-22 സർഗ്ഗാത്മക സാഹിത്യത്തിൽ അടരുവാൻ വയ്യ
ശ്രീമതി കണിമോൾ എച്ച്.എസ്.എസ്.റ്റി. ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, അടൂർ
വൈജ്ഞാനിക സാഹിത്യത്തിൽ
മലയാള സിനിമ കാഴ്ച്ചയുടെ ഋതുഭേദങ്ങൾ ഡോ. എം.ഡി.മനോജ് ഗവ. ഹയർ സെക്കന്ററി സ്കൂൾ, മാട്ടുമ്മൽ, മലപ്പുറം എച്ച്.എസ്.എസ്.റ്റി.
ബാലസാഹിത്യത്തിൽ
സുമയ്യ
ശ്രീമതി തസ്മിൻ ഷിഹാബ് എച്ച്.എസ്.എ. ഗവ.എച്ച്.എസ്.എസ്. പേഴക്കാപ്പിള്ളി, മുവാറ്റുപുഴ, എറണാകുളം