2022 ലെ പത്താംതരം തുല്യതാപരീക്ഷാ ഓഗസ്റ്റ് 17 മുതൽ 30 വരെ

June 16, 2022 - By School Pathram Academy
  1. പത്താംതരം തുല്യതാ പരീക്ഷ ഓഗസ്റ്റ് 17 മുതൽ
    2022 ലെ പത്താംതരം തുല്യതാപരീക്ഷാ ഓഗസ്റ്റ് 17 മുതൽ 30 വരെ നടക്കും. പരീക്ഷാഫീസ് ജൂൺ 17 മുതൽ 25 വരെ പിഴയില്ലാതെയും 26 മുതൽ 28 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ) അടയ്ക്കാം. അപേക്ഷൻ ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധരേഖകൾ ഉൾപ്പെടെ പരീക്ഷാ ഫീസ് അതാത് പരീക്ഷാകേന്ദ്രങ്ങളിൽ ഒടുക്കണം. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾ പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ (pareekshabhavan.kerala.gov.in) ലഭിക്കും.

Category: IAS