2022-23 അധ്യയന വര്‍ഷം കൈത്തറി യുണിഫോം നല്‍കുന്ന സ്കൂളുകൾ.

April 25, 2022 - By School Pathram Academy

സ്കൂള്‍ യൂണിഫോം

2022-23 അധ്യയന വര്‍ഷം ഇനി പറയുന്ന സ്കൂളുകളിലാണ് കൈത്തറി യുണിഫോം നല്‍കുന്നത്.

 

സര്‍ക്കാര്‍ സ്കൂള്‍

1 മുതല്‍ 4 വരെയുള്ള എല്‍.പി സ്കൂള്‍

1 മുതല്‍ 5 വരെയുള്ള എല്‍.പി സ്കൂള്‍

1 മുതല്‍ 7 വരെയുള്ള യുപി സ്കൂള്‍

5 മുതല്‍ 7 വരെയുള്ള യുപി സ്കൂള്‍

 

എയിഡഡ് സ്കൂള്‍

1 മുതല്‍ 4 വരെയുള്ള എല്‍.പി സ്കൂള്‍

മൂവായിരത്തി എഴുന്നൂറ്റി പന്ത്രണ്ട് (3712)

സര്‍ക്കാര്‍ സ്കൂളുകളിലും മൂവായിരത്തി മുന്നൂറ്റി അറുപത്തിയഞ്ച് (3365) എയിഡഡ് സ്കൂളുകളിലും അടക്കം ആകെ ഏഴായിരത്തി എഴുപത്തിയേഴ് (7077) സ്കൂളുകളിലെ ഒമ്പത് ലക്ഷത്തി അമ്പത്തിയെട്ടായിരത്തി അറുപത് (9,58,060) കുട്ടികള്‍ക്കാണ് കൈത്തറി യുണിഫോം നല്‍കുന്നത്.

ആകെ 42.08 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്യുന്നത്.

നൂറ്റി ഇരുപത് കോടി രൂപയാണ് കൈത്തറി

യൂണിഫോം പദ്ധതിക്കായി ഈ വര്‍ഷം ചെലവഴിക്കുന്നത്.

സ്കൂള്‍ യൂണിഫോം വിതരണം സംസ്ഥാനതല

ഉദ്ഘാടനം മെയ് 6 ന് കോഴിക്കോട് വച്ച് നടത്തും.

Category: IASNews