2022 – 23 അധ്യയന വർഷം അക്കാദമിക പ്രവർത്തന വർഷം
കുട്ടികളുടെ അക്കാദമിക് നിലവാരം ഉയർത്താൻ ആവശ്യമായ പ്രവർത്തനങ്ങൾക്കാണ് 2022-23 മുൻതൂക്കം നൽകുക.
വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ 2022 ഏപ്രിൽ 29 ന് ചേർന്ന ക്യു.ഐ.പി. യോഗ തീരുമാനങ്ങൾ
1. ഈ വർഷം മികച്ച അക്കാദമിക് വർഷമായി പൊതുവിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്യുന്നു. കഴിഞ്ഞവർഷം ഭൗതികസാഹചര്യങ്ങൾ ഒരുക്കാനാണ് മുൻകയ്യെടുത്തത്.കുട്ടികളുടെ അക്കാദമിക് നിലവാരം ഉയർത്താൻ ആവശ്യമായ പ്രവർത്തനങ്ങൾക്കാണ് 2022-23 മുൻതൂക്കം നൽകുക.
2 വരുന്ന അക്കാദമികവർഷം വിപുലമായ പ്രവേശനോത്സവം സംഘടിപ്പിക്കും സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം ജില്ലയിലും യൂണിഫോം വിതരണ ഉദ്ഘാടനം കോഴിക്കോട് ജില്ലയിലും സംഘടിപ്പിക്കും.
3. ഓരോ സ്കൂളിനും സ്കൂളിൻറെ സാഹചര്യങ്ങൾക്കനുസരിച്ച് മാസ്റ്റർപ്ലാൻ തയ്യാറാക്കും.കരട് നിർദ്ദേശം വിദ്യാഭ്യാസ വകുപ്പ് നൽകും മാസ്റ്റർ പ്ലാൻ പ്രാദേശിക ഭരണകൂടങ്ങളും പി ടി എ യുംഅധ്യാപകരും ചേർന്ന് വികസിപ്പിക്കും .
4. അധ്യാപക ക്ഷാമം അനുഭവപ്പെടുന്ന സ്കൂളുകളിൽ ജൂൺ 1 മുതൽ ദിവസ വേതന അധ്യാപകരെ നിയമിക്കും
5. അദ്ധ്യാപക പരിശീലനങ്ങൾ അദ്ധ്യാപക സംഗമങ്ങൾ ആയി നടത്തും. ആകെ ഒരു വർഷം ഐ റ്റി ഉൾപെടെ പത്ത് ദിവസമാണ് പരിശീലനം. കോവി ഡാനന്തര ക്ലാസ്സ് റൂമിന് മുൻതൂക്കം നൽകിയാണ് പരിശീലനം സംഘടിപ്പിക്കുക. എൽ.പി.വിഭാഗം അദ്ധ്യാപക പരിശീലനങ്ങൾ ജില്ലയിൽ 40 അദ്ധ്യാപകർ വീതം പങ്കെടുക്കുന്ന 2 ക്യാമ്പുകൾ റസിഡൻഷ്യലായി മൂന്നു ദിവസവും ശേഷിക്കുന്നവർക്ക് 4 ദിവസം പകൽ സമയം പരിശീലനം മാത്രമായും നടത്തും. എച്ച്.എസ്.എസ് ഹൈസ്കൂൾSRG പരിശീലനങ്ങൾ പൂർത്തിയായി.
6. ഡയറ്റുകളുടെ പ്രവർത്തനം സംസ്ഥാനാടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തും. ഒരു ഡയറ്റ് ഒരു മാതൃകാ പ്രവർത്തനമെന്ന നിലയിൽ ഏറ്റെടുക്കണം
7. എൽഎസ്.എസ്/ യു എസ്.എസ് വിജ്ഞാപനം മേയ് 4 ന് പുറപ്പെടുവിക്കും പരീക്ഷ ജൂണിൽ നടക്കും