2022-23 തസ്തിക നിർണ്ണയം സംബന്ധിച്ച് : –
പ്രേഷകൻ
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം തിരുവനന്തപുരം.തീയതി 30/05/2022
പൊതു വിദ്യാഭ്യാസ ഡയറക്ടർ,
തിരുവനന്തപുരം,
സ്വീകർത്താവ്
എല്ലാ പ്രധാനാദ്ധ്യാപകർക്കും (ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ മുഖേന)
വിഷയം-പൊതു വിദ്യാഭ്യാസം-തസ്തിക നിർണ്ണയം- 2022-23-സമ്പൂർണ്ണ വിവരങ്ങൾ യു.ഐ.ഡി.-രേഖപ്പെടുത്തുന്നത് അധിക നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് :-
സൂചന-സർക്കുലർ നം.എച്ച് 2/5594/2022/ഡി.ജി.ഇ. തിയ്യതി 24/05/2022.
സൂചന സർക്കുലർ പ്രകാരം തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് സമ്പൂർണ്ണയിൽ യു.ഐ.ഡി. രേഖപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. യു.ഐ.ഡി. ലഭ്യമല്ലാത്ത വിദ്യാർത്ഥികളെ ഇ.ഐ.ഡി/ഡിക്ലറേഷൻ എന്നിവയുടെ അടിസ്ഥാനത്തിൽ തസ്തിക നിർണ്ണയത്തിന് പരിഗണിക്കാമെന്ന് സർക്കാർ അറിയിച്ചിരിക്കുന്നു. എന്നാൽ അധിക ഡിവിഷനുകളും തസ്തികകളും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ തലത്തിൽ ഉള്ള പരിശോധനകൾ നടക്കുമെന്നതിനാൽ പരമാവധി കുട്ടികളുടെ യു.ഐ.ഡി ലഭ്യമാക്കുന്നതിന് പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്ന് അറിയിക്കുന്നു.
സമ്പൂർണ്ണയിലെ യു.ഐ.ഡി. വാലിഡേഷൻ സംബന്ധിച്ച് താഴെ പറയുന്ന നിർദ്ദേശങ്ങൾ കൂടി അറിയിക്കുന്നു. സമ്പൂർണ്ണയിലെ യു.ഐ.ഡി. വാലിഡേഷൻ എന്ന മെനു ഉപയോഗിച്ച് യു.ഐ.ഡി വാലിഡേഷൻ സ്റ്റാറ്റസ് പ്രധാനാധ്യാപകർ പരിശോധിക്കേണ്ടതാണ്. യു.ഐ.ഡി (ആധാർ) യിലും സമ്പൂർണ്ണയിലും ഉള്ള വിദ്യാർത്ഥിയുടെ വിവരങ്ങളിൽ പേര് (സ്പേസ്, ഇനീഷ്യൽ, ഡോട്ട് തുടങ്ങിയവ), ജനന തീയ്യതി, ജെൻഡർ എന്നിവയിലുള്ള വത്യാസം മൂലമാകാം ഇൻവാലിഡായി കാണിക്കുന്നത്. സമ്പൂർണ്ണയിലെ രേഖപ്പെടുത്തലുകൾ യു.ഐ.ഡി. യുമായി ഒത്തുനോക്കി തിരുത്തലുകൾ ഉണ്ടെങ്കിൽ ആയത് സമ്പൂർണ്ണയിൽ വരുത്തേണ്ടതാണ്. നിശ്ചിത ഇടവേളകളിൽ കൈറ്റ് അധികൃതർ ഈ വിവരങ്ങളുടെ വാലിഡേഷൻ പരിശോധിക്കുന്നുണ്ട്. പിന്നീടും ഈ വിദ്യാർത്ഥികളുടെ യു.ഐ.ഡി. ഇൻവാലിഡ് എന്ന് കാണിക്കുന്നുണ്ടെങ്കിൽ ഈ വിവരം അതാത് ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഇക്കാര്യത്തിൽ ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള നിർദ്ദേശങ്ങൾ തുടർദിവസങ്ങളിൽ നൽകുന്നതാണ്.
പൊതു വിദ്യാഭ്യാസ ഡയറക്ടർക്കുവേണ്ടി