2023 നവംബർ 19 ഞായർ ജില്ലയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും പ്രവൃത്തി ദിവസമായിരിക്കും.കളക്ടറുടെ ഉത്തരവ് പുറത്തിറങ്ങി

November 14, 2023 - By School Pathram Academy

2023 നവംബർ 19 ഞായർ ജില്ലയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും പ്രവൃത്തി ദിവസമായിരിക്കും

കാസറഗോഡ് ജില്ലാ കളക്ടറുടെ നടപടിക്രമം

സിവിൽ സ്റ്റേഷൻ, വിദ്യാ നഗർ പി ഒ കാസറഗോഡ് (ഹാജർ : ഇമ്പശേഖർ കെ ഐ.എ.എസ്)

 

വിഷയം : നവകേരള സദസ്സ് – 2023 നവംബർ 18, 19 തീയതികളിൽ കാസറഗോഡ് ജില്ലയിൽ വച്ച് നടക്കുന്ന നവകേരള സദസ്സിൽ സർക്കാർ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നത് സംബന്ധിച്ച്

 

പരാമർശം : പൊതുഭരണ (ഏകോപനം) വകുപ്പ് ചീഫ് സെക്രട്ടറിയുടെ 23.09.2023 തീയതിയിലെ സ.ഉ.(കൈ).നം. 152/2023/GAD നമ്പർ ഉത്തരവ്

ഉത്തരവ് നം.ഡിസികെഎസ് ജിഡി/11010/2023/പി1 തീയതി: 14-11-2023

നവകേരള നിർമ്മിതിയുടെ ഭാഗമായി സർക്കാർ കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ചും ഇനി ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും എല്ലാ നിയോജക മണ്ഡലങ്ങളിലെ ജനങ്ങളുമായി സംവദിക്കുന്നതിനായി സർക്കാർ നടത്തുന്ന നവ കേരള സദസ്സ് കാസർഗോഡ് ജില്ലയിൽ 2023 നവംബർ 18, 19 തീയതികളിൽ ആയാണ് നടത്തപ്പെടുന്നത് . ഇത് കേരള സർക്കാർ നടത്തുന്ന ഔദ്യോഗിക പരുപാടി ആയതിനാൽ ജില്ലയിലെ എല്ലാ സർക്കാർ ജീവനക്കാരും അതാത് നിയോജകമണ്ഡലങ്ങളിലെ നവ കേരള സദസ്സിൽ പങ്കെടുക്കേണ്ടതാണ് . ആയതിനാൽ 2023 നവംബർ 19 ഞായർ ജില്ലയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും പ്രവൃത്തി ദിവസമായിരിക്കും എന്ന് ഇതിനാൽ അറിയിക്കുന്നു. എല്ലാ വകുപ്പുകളിലെയും ജീവനക്കാരെയും 2023 നവംബർ 18, 19 തീയതികളിൽ അതാത് നിയോജകമണ്ഡലങ്ങളിലെ നവ കേരള സദസ്സിൽ പങ്കെടുക്കുന്നതിനായി ഡ്യൂട്ടി നൽകി കൊണ്ട് അതാത് വകുപ്പുകളിലെ ജില്ലാ മേധാവി ഉത്തരവാകേണ്ടതാണ് . എല്ലാ ജീവനക്കാരും ഈ പരിപാടിയിൽ പങ്കെടുക്കേണ്ടതും ജില്ലാ മേധാവികൾ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പു വരുത്തേണ്ടതുമാണ്. 2023 നവംബർ 16 നു മുൻപായി അതാത് വകുപ്പുകളിലെ ജീവനക്കാരെ നവ കേരള സദസ്സിൽ പങ്കെടുക്കുന്നതിനായി ഡ്യൂട്ടിക്ക് നിയോഗിച്ചുകൊണ്ടുള്ള നടപടി ക്രമത്തിന്റെ പകർപ്പ് ഈ ഓഫീസിലേക്ക് നൽകേണ്ടതാണ് .

 

Signed by Inbasekar KIA S Date: 14-11-2023 15:34:14

 

ജില്ലാ കളക്ടർ കാസറഗോഡ്