2024-25 അധ്യയന വർഷത്തേയ്ക്കുളള അഡ്മിഷൻ/പ്രൊമോഷൻ നടപടികൾ പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു

April 09, 2024 - By School Pathram Academy

സർക്കുലർ

വിഷയം:-പൊതുവിദ്യാഭ്യാസം -പൊതുവിദ്യാഭ്യാസം – 2024-25 അധ്യയന വർഷത്തേയ്ക്കുളള അഡ്മിഷൻ/പ്രൊമോഷൻ നടപടികൾ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് – സംബന്ധിച്ച്

സൂചന :- ഈ കാര്യാലയത്തിലെ 22.02.2024 ലെ ഇതേ നമ്പർ സർക്കുലർ 2023-24 അധ്യയന വർഷത്തെ 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ വർഷാന്ത വിലയിരുത്തൽ സംബന്ധിച്ച വിശദമായ സർക്കുലർ സൂചന പ്രകാരം ഈ കാര്യാലയത്തിൽ നിന്നും നൽകിയിരുന്നു. 2023-24 ലെ വാർഷിക പരീക്ഷകൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ പ്രസ്തുത അധ്യയന വർഷത്തെ കുട്ടികളുടെ പ്രൊമോഷൻ, അടുത്ത അധ്യയന വർഷത്തേയ്ക്കുളള അഡ്മ‌ിഷൻ/വിടുതൽ എന്നിവ സംബന്ധിച്ച് പുറപ്പെടുവിക്കുന്നു. പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

 

1. 1 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം തൊട്ടടുത്ത ക്ലാസ്സിലേയ്ക്ക് പ്രൊമോഷൻ നൽകേണ്ടതാണ്.

 

2. 9-ാ ം ക്ലാസ്സിലെ കുട്ടികളെ സംബന്ധിച്ച് വാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിൽ അർഹരായവർക്ക് 10-ാ ം ക്ലാസ്സിലേയ്ക്ക് പ്രൊമോഷൻ നൽകേണ്ടതാണ്.

 

3. 9-ാം ക്ലാസ്സിൽ പ്രൊമോഷന് അർഹത ലഭിക്കാത്ത കുട്ടികൾക്ക് നിലവിലെ ‘സേ’ പരീക്ഷ എഴുതുന്നതിനുള്ള അവസരം നൽകേണ്ടതാണ്. മെയ് 10-നകം സ്കൂൾ തലത്തിൽ ചോദ്യപേപ്പർ തയ്യാറാക്കി ‘സേ’ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതും ആയതിന്റെ അടിസ്ഥാനത്തിൽ അർഹരായവർക്ക് പ്രൊമോഷൻ നൽകേണ്ടതുമാണ്.

 

4. സ്കൂൾ വാർഷിക പരീക്ഷയുടെ സമയത്ത് വിദേശത്തോ, മറ്റ് സംസ്ഥാനങ്ങളിലോ ആയിരുന്നതുകൊണ്ടോ, അസുഖം, മറ്റു കാരണങ്ങൾ എന്നിവ കൊണ്ടോ പരീക്ഷ എഴുതാൻ കഴിയാതിരുന്ന 1 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് സ്കൂൾ തലത്തിൽ ചോദ്യപേപ്പർ തയ്യാറാക്കി പരീക്ഷ നടത്തേണ്ടതും അർഹരായവർക്ക് RTE പ്രകാരം തൊട്ടടുത്ത ക്ലാസ്സിലേയ്ക്ക് പ്രൊമോഷൻ നൽകേണ്ടതുമാണ്.

 

5. 2024-25 വർഷത്തേയ്ക്കുള്ള പ്രൊമോഷൻ ലിസ്റ്റ് 2024 മെയ് 2 ന് പ്രസിദ്ധീകരിക്കുകയും, നടപടികൾ 2024 മെയ് 4 നകം പൂർത്തീകരിക്കേണ്ടതുമാണ്.

 

6. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും (സർക്കാർ/എയ്‌ഡഡ്/അംഗീകൃത അൺ-എയ്‌ഡഡ്) 2024-25 അധ്യയന വർഷത്തേയ്ക്കുള്ള അഡ്‌മിഷൻ നടപടികൾ ആരംഭിക്കാവുന്നതാണ്.

 

7. രക്ഷിതാക്കൾക്ക് സ്‌കൂളുകളിൽ നേരിട്ടെത്തി കുട്ടികളുടെ പ്രവേശനാപേക്ഷ നൽകാവുന്നതാണ്.

 

8. അഡ്മിഷൻ സമയത്ത് ഏതെങ്കിലും രേഖകൾ ഹാജരാക്കാൻ കഴിയാത്ത കട്ടികൾക്കും താൽക്കാലികമായി അഡ്‌മിഷൻ നൽകാവുന്നതാണ്. അന്യസംസ്ഥാനങ്ങൾ, വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്കും ഇത്തരത്തിൽ അഡ്‌മിഷൻ നൽകാവുന്നതാണ്.

 

9. സമ്പൂർണ്ണയിൽ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ നിലവിൽ ആധാർ നമ്പർ ഉള്ള കട്ടികളുടെ യു.ഐ.ഡി നമ്പർ രേഖപ്പെടുത്തേണ്ടതാണ്. യൂ.ഐ.ഡി. നമ്പർ ‘വാലിഡ്’ ആണോ എന്ന് പരിശോധിക്കാനുള്ള സംവിധാനം സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

10. പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കുന്നതിനുള്ള സാഹചര്യം ഒരുക്കേണ്ടതാണ്. വിദ്യാഭ്യാസ ഓഫീസർമാരും, പ്രഥമാധ്യാപകരും ഈ കാര്യത്തിൽ അനുകൂലമായ സമീപനം സ്വീകരിക്കുകയും വേണ്ടവിധത്തിൽ ഇടപെട്ട് പ്രവേശന നടപടികൾ സുഗമമാക്കുകയും വേണം.

 

11. വിടുതൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് സമ്പൂർണ്ണ വഴിയുളള നിലവിലെ സംവിധാനം തുടരുന്നതാണ്.

 

12. 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ പ്രൊമോഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള പ്രൊഫോർമ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. പ്രൊഫോർമയുടെ അടിസ്ഥാനത്തിൽ പ്രൊമോഷൻ ലിസ്റ്റ് തയ്യാറാക്കേണ്ടതാണ്.

Recent

874 ഓളം അനധികൃത വിദ്യാലയങ്ങൾ നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്.ഇത് പൊതുവിദ്യാഭ്യാസ പ്രവേശനത്തെ…

February 06, 2025

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025
Load More