2025-26 അധ്യയന വർഷം സർക്കാർ സ്കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനങ്ങൾ നടത്തുന്നതിനുള്ള സർക്കാർ ഉത്തരവിന്റെ പകർപ്പ്

താഴെപ്പറയുന്ന നിബന്ധനകളോട് കൂടിയായിരിക്കണം 2025- 26 അധ്യയന വർഷം സർക്കാർ സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കേ ണ്ടത്.ഉത്തരവിന്റെ പൂർണ്ണരൂപമാണ് താഴെ നൽകുന്നത്.
പൊതു വിദ്യാഭ്യാസ വകുപ്പ് – 2025-26 അധ്യയന വർഷം സർക്കാർ സ്കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനങ്ങൾ നടത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവാകുന്നു.
പൊതുവിദ്യാഭ്യാസ (ജെ.ആർ) വകുപ്പ്
സ.ഉ.(സാധാ) നം.3455/2025/GEDN തീയതി, തിരുവനന്തപുരം, 23-05-2025
പരാമർശം:-
1. സ .ഉ . പി നമ്പർ 249/2002/… 14-08-2002.
2. സ .ഉ . പി നമ്പർ 382/2004/ 20-12-2004.
ബഹു. ഹൈക്കോടതി WP(C) 19357/2025 നമ്പർ ഹർജിയിൽ 13.03.2025 തിയതിയിൽ പുറപ്പെടുവിച്ച വിധിന്യായം.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 14-05-2023 തീയതിയിലെ ഡി.ജി.ഇ/8403/2025(1) H2 നമ്പർ കത്ത്.
ഉത്തരവ്
2025-26 അധ്യയന വർഷം സർക്കാർ സ്കൂളുകളിൽ 30 ദിവസത്തിലധികവും ഒരു അക്കാദമിക വർഷത്തിൽ താഴെയും ദൈർഘ്യമുള്ള ഒഴിവുകളിൽ, ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരുടെയും/ഫുൾ ടൈം മിനിയൽ ഉൾപ്പടെയുള്ള അനധ്യാപകരുടെയും നിയമനങ്ങൾ നടത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ പരാമർശം (3) പ്രകാരം ആവശ്യപ്പെട്ടിട്ടുണ്ട്.
2) സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 30 ദിവസത്തിലധികവും ഒരു അക്കാദമിക വർഷത്തിൽ താഴെയും ദൈർഘ്യമുള്ള ഒഴിവുകളിൽ, പറയുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ട് 2025-26 അധ്യയന വർഷവും ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരുടെയും/ഫുൾ ടൈം മീനിയൽ ഉൾപ്പടെയുള്ള അനധ്യാപകരുടെയും നിയമനങ്ങൾ നടത്തുന്നതിന് അനുമത് നൽക് ഉത്തരവാകുന്നു.
1) പരാമർശം (3) വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ സ്കൂളുകളിൽ ദിവസവേതന നിയമനങ്ങൾക്ക് ഉദ്യോഗാർത്ഥികളെ താഴെപ്പറയുന്ന തെരഞ്ഞെടുപ്പു സമിതി അംഗങ്ങൾ മാത്രം ചേർന്നാണ് ഇന്റർവ്യൂ നടത്തി ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കേണ്ടത് :
( i) സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ/പ്രതിനിധി.
(ii) ബന്ധപ്പെട്ട സ്കൂളിലെ പ്രഥമാധ്യാപകൻ പ്രധമാധ്യാപിക.
(iii) ഹൈസ്കൂളുകളിലെ നിയമനങ്ങൾക്ക് പ്രസ്തുത സ്കൂളിലെ അതതു വിഷയങ്ങൾ/ഭാഷാ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സീനിയർ ആയ അധ്യാപകൻ/അധ്യാപിക. (വിഷയത്തിലെ അധ്യാപകനെ അതാത് സ്ക്കൂളിൽ ലഭ്യമായില്ലെങ്കിൽ സമീപ സ്കൂളിൽ നിന്നുമുള്ള അധ്യാപകനെ ജില്ലാ വിദ്യാഭ്യാസ ആഫീസറുടെ അനുമതിയോടെ ഉൾപ്പെടുത്തണം.)
(iv) പ്രൈമറി സ്കൂളുകളിലെ നിയമനങ്ങൾക്ക്, പ്രസ്തുത സ്കൂളിലെ ഏറ്റവും സീനിയർ ആയ അദ്ധ്യാപകൻ/അധ്യാപിക.
2. തസ്തിക നിർണ്ണയം സംബന്ധിച്ച് അതത് കാലങ്ങളിൽ നിലവിലിരിക്കുന്ന തസ്തിക നിർണയ ഉത്തരവ് പ്രകാരം ഏതെങ്കിലും കാറ്റഗറിയിൽ അധ്യാപകർ അധികമെന്നു കണ്ടെത്തിയ സ്കൂളുകളിൽ അവർ തുടരുന്നുവെങ്കിൽ പ്രസ്തുത കാറ്റഗറിയിൽ ദിവസവേതനാടി സ്ഥാനത്തിൽ നിയമനം നടത്തരുത്. അധികമായി കണ്ടെത്തിയ അധ്യാപകരെയെല്ലാം നിലവിലുള്ള ഒഴിവുകളിലേക്ക് സ്ഥലം മാറ്റി ക്രമീകരിക്കേണ്ടതാണ്.
3 പരാമർശം (3) വിധിന്യായത്തിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനും നിയമിക്കുന്ന തിനും ഉള്ള മുൻഗണനകൾ താഴെ പറയും പ്രകാരം നൽകാവുന്നതാണ്.
(എ) തെരഞ്ഞെടുക്കുന്നതിനുള്ള മുൻഗണനാ ക്രമം
(1) അതതു ജില്ലകളിലെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവരുടെ റാങ്ക് അടിസ്ഥാനത്തിൽ പ്രഥമ പരിഗണന നൽകാവുന്നതാണ്. ഷോർട്ട് ലിസ്ററാണ് ലഭ്യമെങ്കിൽ പ്രായക്കൂടുതൽ ഉള്ളവർക്ക് മുൻഗണന നൽകേണ്ടതാണ്. എന്നാൽ ഇത്തരത്തിൽ ദിവസ വേതന നിയമനം ലഭിക്കുന്ന കാലയളവിലെ ആനുകൂല്യങ്ങൾ ഒന്നും തന്നെ, ഭാവിയിൽ അവർക്ക് പി.എസ്.സി മുഖേന ലഭിക്കുന്ന സ്ഥിരനിയമനത്തിനു പരിഗണിക്കുന്നതല്ല.
(i) സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുള്ള എംപ്ലോയ്മൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും യോഗ്യരായവരും നിലവിൽ രജിസ്ട്രേഷൻ പുതുക്കി വരുന്നതുമായ ഉദ്യോഗാർത്ഥികളെ രജിസ്റ്റർ നമ്പർ, പ്രായം എന്നീ ക്രമത്തിൽ നിയമനത്തിന് വിതീയ പരിഗണന стковаваттестοσης. എംപ്ലോയ്മെന്റ്റ് അപേക്ഷകർ ഹാജരാക്കേണ്ടതാണ്. രജിസ്ട്രേഷൻ കാർഡ്
(B) ക്രമ നമ്പർ (4), (II) എന്നിവ പ്രകാരമുള്ള ഉദ്യോഗാർത്ഥികൾ ലഭ്യമല്ലാത്ത പക്ഷം, അടുത്ത ഊഴം എന്ന നിലയിൽ അധ്യാപക നിയമനങ്ങൾക്കും അനധ്യാപക നിയമനങ്ങൾക്കും നിശ്ചിത യോഗ്യതയുള്ളവരെ ഓപ്പൺ മാർക്കറ്റിൽ നിന്നും തിരഞ്ഞെടുക്കേണ്ടതാണ്.
(iv) ഒരു വ്യക്തിക്ക് ഒരു സ്ഥാപനത്തിൽ പരമാവധി 5 തവണ ദിവസവേതനനിയമനം നൽകാവുന്നതാണ്. തുടർന്ന് മറ്റാരെയും ലഭ്യമല്ലാതെ വന്നാൽ മാത്രം വീണ്ടും നിയമനം നൽകാവുന്നതാണ്.
(ബി) നിയമനത്തിന്റെ മുൻഗണനലകരം.
(i) ഓരോ സ്കൂളിനെയും ഓരോ യൂണിറ്റ് ആയി പരിഗണിച്ച്, ഓരോ അക്കാദമിക വർഷവും ഉണ്ടാകുന്ന ആദ്യ ഒഴിവ് മെറിറ്റ് അടിസ്ഥാനത്തിൽ നികത്തണം.
(i) ഓരോ അക്കാദമിക വർഷവും ഉണ്ടാകുന്ന രണ്ടാമത്തെ ഒഴിവ് സംവരണം ചെയ്ത് എസ്.സി/എസ്.റ്റി, ഒ.ബി.സി വിഭാഗത്തിൽ നിന്നും നികത്തണം. ഈ ഒഴിവുകളിൽ സംവരണ വിഭാഗക്കാരെ ലഭ്യമല്ലെങ്കിൽ മാത്രം പൊതുവിഭാഗത്തിൽ നിന്നും നികത്താം.
(II) 2015 ലെ RPWD ആക്റ്റിലെ ചട്ടം 34(1) പ്രകാരമുള്ള മുൻഗണനാ ക്രമം അനുസരിച്ച്
ദിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അർഹമായ വിഹിതം നൽകണം.
(iv) ഓരോ അക്കാദമിക വർഷവും ഉണ്ടാകുന്ന ഒഴിവുകളിലേക്ക് നടത്തുന്ന നിയമനങ്ങളിൽ, മെറിറ്റ്, സംവരണം എന്നിവ 1:1 അനുപാതത്തിൽ തന്നെ ആയിരിക്കണം .
4. കെ-ടെറ്റ് സെറ്റ് യോഗ്യത നേടിയതോ, സ്ഥിരം ഇളവ് ലഭിച്ചിട്ടുള്ളതോ ആയ അധ്യാപകരെയാണ് ദിവസവേതനാടിസ്ഥാനത്തിലും നിയമിക്കേണ്ടത്.
5. ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകർ റഗുലർ ഒഴിവിൽ തുടരുന്ന കാരണത്താൽ പ്രസ്തുത ഒഴിവ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കരുത്. അപ്രകാരം കൃത്യവിലോപം കാട്ടുന്നവരുടെ പേരിൽ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതാണ്.
6 ദിവസവേതനാടിസ്ഥാനത്തിൽ നിയമ്തരാകുന്ന അധ്യാപകർക്ക് ധനവകുപ്പ് അതതുകാലത്തേയ്ക്കു ബാധകമാക്കി പുറപ്പെടുവിക്കുന്ന ഉത്തരവിൽ നിഷ്കർഷിച്ചിട്ടുള്ള നിരക്കിൽ ദിവസവേതനം അനുവദിക്കാവുന്നതാണ്. നിരക്ക് വർധന വരുത്തി സർക്കാർ പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കുന്ന പക്ഷം പുതുക്കിയ നിരക്ക് ബാധകമാക്കേണ്ടതാണ്.
ഹയർ സെക്കന്റ്ററി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളുകളിൽ മുൻപറഞ്ഞ മാനദണ്ഡങ്ങളനുസരിച്ചുള്ള ഒഴിവിൽ അതതു വിശേഷാൽ ചട്ടങ്ങൾ, നിലവിലുള്ള സർക്കാർ നിർദേശങ്ങൾ എന്നിവയ്ക്കനുസൃതമായി മാത്രം യോഗ്യതയുള്ള അധ്യാപകരെയും (HSST/HSST(Jr)/NVT/NVT(Jr)/NSOF-Vocational നിയോഗിക്കാവുന്നതാണ്. Teacher) അനധ്യാപകരെയും
8. ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവരെ ആവശ്യമെങ്കിൽ, സ്കൂൾ കലണ്ടർ പ്രകാരമുള്ള അക്കാദമിക വർഷത്തിലെ അവസാന പ്രവർത്തി ദിനം വരെയും പ്രസ്തുത സ്കൂളിൽ തുടരുന്നതിനും അക്കാദമിക പ്രവർത്തനങ്ങൾ നടത്തുന്നതിന് അനുവദിക്കുന്നതിനും അർഹമായ ദിവസവേതനം നൽകുന്നതിനും അനുമതി നൽകുന്നു.
9. ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുമ്പോൾ അതത് തസ്തികകളിൽ പി എസ്.സി നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള മിനിമം പ്രായപരിധിയ്ക്കും ജനുവരി 1 ലെ പ്രായം പരമാവധി 56 നുമിടയിലുള്ളവരെ പരിഗണിക്കേണ്ടതാണ്.
10. ദിവസവേതന നിയമനം നടത്തുന്നതിന് അതത് വിഭാഗത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അതിനനുസൃതമായി നിയമനം നടത്തേണ്ടതും അപ്രകാരം നിയമിക്കുമ്പോൾ, ഒഴിവില്ലാതെ വരുന്ന സാഹചര്യത്തിൽ റാങ്ക് ലിസ്റ്റിൽ താഴെ വരുന്ന വ്യക്തി ആദ്യം പുറത്താകുന്നതുമാണ് എന്നുള്ള നിബന്ധന ഉൾപ്പെടുത്തേണ്ടതാണ്.
11. ദിവസ വേതന നിയമന വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് അറിയുവാൻ കഴിയുന്ന രീതിയിൽ അനുയോജ്യമായ ഇടങ്ങളിൽ പ്രസിദ്ധപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ നിർദേശം നൽകേണ്ടതാണ്.
3.സർക്കാരിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുന്നതുവരെ തുടർന്നുള്ള അക്കാദമികവർഷങ്ങളിലും ഈ ഉത്തരവിലെ നിർദ്ദേശങ്ങൾ തന്നെ ബാധകമാകുന്നതാണ്.
(ഗവർണറുടെ ഉത്തരവിൻ പ്രകാരം)
മീനാംബിക എം.ഐ
അഡിഷണൽ സെക്രട്ടറി