2025-26 അധ്യയന വർഷം ജൂൺ രണ്ടാം തീയതി ആരംഭിക്കുകയാണ്. ഇതോടനുബന്ധിച്ച് സ്കൂൾ സുരക്ഷയെ കുറിച്ച് സർക്കാർ പുറപ്പെടുവിച്ച സർക്കുലർ

May 14, 2025 - By School Pathram Academy

2025-26 അധ്യയന വർഷം 2025 ജൂൺ രണ്ടാം തീയതി ആരംഭിക്കുകയാണ്. ഇതോടനുബന്ധിച്ച് സ്കൂൾ സുരക്ഷയെ കുറിച്ച് സർക്കാർ പുറപ്പെടുവിച്ച സർക്കുലർ

സ്കൂൾ സുരക്ഷ

കട്ടികളുടെ സുരക്ഷയെ മുൻനിർത്തി സ്കൂൾ കെട്ടി‌ടത്തിൻ്റെ ഫിറ്റ്നസ് വളരെ പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനത്തിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ക്ലാസുകൾ നടത്തുവാൻ കഴിയൂ. പുതുതായി നിർമിച്ച കെട്ടിടങ്ങൾക്കും ഫിട്‌നസ് സർട്ടിഫിക്കറ്റ് അനിവാര്യമാണ്. സുരക്ഷ മുൻനിർത്തി സ്കൂൾ പരിസരം വൃത്തിയാക്കേണ്ടതും അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതുമാണ്. സ്കൂളിൽ സുരക്ഷിതവും പ്രചോദനപരവുമായ ഒരു പഠനാന്തരീക്ഷം ഉണ്ടായിരിക്കേണ്ടതാണ്. വ്യത്യസ്ത നിലകളിലുള്ള പഠനാനുഭവങ്ങൾ കുട്ടികൾക്ക് നൽകുന്നതിനുവേണ്ടി ഓരോ കുട്ടിക്കും ഉപകാരപ്പെടുന്ന തരത്തിൽ പഠനവിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഓരോ സ്കൂളിലും ഒരുക്കേണ്ടതാണ്. ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുകയും, അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, പഠനാന്തരീക്ഷവും ഉറപ്പുവരുത്തുകയും വേണം. ഇക്കാര്യത്തിൽ അധ്യാപക ബോധവൽക്കരണം വളരെ പ്രധാനമാണ്. കട്ടികളുടെ സുരക്ഷ, അവരുടെ അവകാശങ്ങൾ എന്നിവ മുൻനിർത്തി ഓരോ സ്കൂളും ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

1. സ്കൂ‌ളുകളുടെ അറ്റകുറ്റപ്പണികൾ മെയ് 27 നകം പൂർത്തിയാക്കേണ്ടതാണ്. അതോടൊപ്പം ഭിത്തികൾ കഴിയുന്നതും പെയിൻ്റ് ചെയ്ത് മനോഹരമാക്കി കുട്ടികളെ സ്വീകരിക്കാൻ സജ്ജമാക്കേണ്ടതാണ്.

2. സ്കൂ‌ൾ തുറക്കുന്നതിനു മുൻപു തന്നെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങി സൂക്ഷിക്കേണ്ടതാണ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ യാതൊരു കാരണവശാലും സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല.

3. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ വാടക കെട്ടിടത്തിലോ മറ്റു സ്ഥാപനങ്ങളിലോ ക്ലാസ്സുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഈ കെട്ടിടങ്ങൾ കൂടി പരിശോധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് തദ്ദേശ സ്വയം ഭരണ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ലഭ്യമാക്കിയെന്ന് ഉറപ്പ് വരുത്തിയതിനുശേഷം മാത്രമേ സ്കൂൾ പ്രവർത്തിക്കാൻ പാടുള്ളൂ.

4.നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്‌കൂളുകളിൽ കുട്ടികൾക്ക് പൂർണ്ണസുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടേണ്ടതാണ്. അത്തരം ഭാഗത്തേക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് ബോർഡ് സ്ഥാപിക്കേണ്ടതാണ്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കിയും സഞ്ചാരം തടസ്സപ്പെടാതെയും നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കേണ്ടതാണ്. നിർമ്മാണ തൊഴിലാളികളുടെ സാന്നിധ്യം സ്കൂൾ പ്രവർത്തനത്തിന് തടസ്സമാകരുത്. നിർമ്മാണ തൊഴിലാളികളുടെ വിവരങ്ങൾ ദിനംപ്രതി കരാറുകാരൻ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പുവരുത്തേണ്ടതാണ്.

5. വിവിധ ആവശ്യങ്ങൾക്കായി പ്രചാരണ സാമഗ്രികൾ, കൊടിതോരണങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്‌സ് എന്നിവ സ്കൂൾ പരിസരത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പ്രധാനാധ്യാപകൻ കൈക്കൊള്ളേണ്ടതാണ്.

6.വിദ്യാലയങ്ങൾക്ക് സമീപം മുന്നറിയിപ്പ് ബോർഡുകൾ, ട്രാഫിക് സൈൻബോർഡുകൾ എന്നിവ സ്ഥാപിക്കുവാൻ ട്രാഫിക് പോലീസിൻ്റെ സേവനം തേടേണ്ടതാണ്.

7. സ്കൂളിനടുത്തുള്ള വെള്ളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയ്ക്ക് സുരക്ഷാ ഭിത്തികൾ നിർമിക്കാനും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതുമായ പ്രദേശങ്ങളിൽ അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ബന്ധപ്പെട്ട അധികാരികൾ

8. സ്കൂളിലും പരിസരത്തും അപകടകരമായ നിലയിൽ മരങ്ങളോ, മരച്ചില്ലകളോ ഉണ്ടെങ്കിൽ അവ മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

9. സ്കൂളിലെയ്ക്കുള്ള വഴി, സ്കൂൾ പരിസരം, കോമ്പൗണ്ട് എന്നിവിടങ്ങളിൽ ഉള്ള വൈദ്യുത പോസ്റ്റ്, ഇലക്ട്രിക് ലൈൻ, സ്റ്റേവയർ സൂരക്ഷാ വേലികൾ ഇല്ലാതെയുള്ള ട്രാൻസ്ഫോർമറുകൾ മുതലായവ അപകടകരമാംവിധം കാണുകയാണെങ്കിൽ ആയത് ബന്ധപ്പെട്ട കെ.എസ്.ഇ.ബി അധികൃതരെ അറിയിക്കേണ്ടതും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ്.

10. ഉപയോഗ ശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയിലേക്ക് മാറ്റുകയോ ചെയ്യുക.

11 സ്കൂളുകളിൽ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷമമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

Category: Head Line

Recent

Load More