21ന് വൈകിട്ട് 5 മണിയ്ക്ക് മുമ്പ് എല്ല അപേക്ഷകളും പ്രഥമാദ്ധ്യാപകർ കൺഫേം ചെയ്യണം

April 14, 2022 - By School Pathram Academy

എസ്. എസ്. എൽ. സി മൂല്യനിർണയം: ഓൺലൈൻ അപേക്ഷ 21 വരെ

 

2022 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് സർക്കാർ, എയിഡഡ് സ്‌കൂൾ എച്ച്.എസ്.റ്റിമാർക്ക് 21 ന് വൈകിട്ട് നാലുവരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

പ്രഥമാദ്ധ്യാപകർ ഐ എക്‌സാം പോർട്ടലിലെ എച്ച്. എം. ലോഗിൻ വഴി അപേക്ഷകൾ ലഭ്യമാകുന്ന മുറക്ക് വിവരങ്ങൾ പരിശോധിച്ച് അപേക്ഷകൾ കൺഫേം ചെയ്യണം. 21ന് വൈകിട്ട് 5 മണിയ്ക്ക് മുമ്പ് എല്ല അപേക്ഷകളും പ്രഥമാദ്ധ്യാപകർ കൺഫേം ചെയ്യണം. സ്‌കൂളുകളിലെ യോഗ്യരായ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രഥമാദ്ധ്യാപകർ ഉറപ്പു വരുത്തണം. വിശദവിവരങ്ങൾക്ക്: www.pareekshabhavan.kerala.gov.in.

Category: News