220 പ്രവൃത്തിദിനം വിദ്യാഭ്യാസ അവകാശനിയമത്തിനെതിതാര്. ഹൈക്കോടതിയിൽ ഹർജി
ഈ അധ്യയനവർഷം പ്രൈമറിക്ലാസുകളിലും പ്രഖ്യാപിച്ചിരിക്കുന്ന 220 പ്രവൃത്തിദിനം വിദ്യാഭ്യാസ അവകാശനിയമത്തിനെ തിരാണ്. ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ 220 പ്രവൃത്തിദിനങ്ങളാ ക്കിയുള്ള വിദ്യാഭ്യാസ കലണ്ടർ കഴിഞ്ഞദിവ സമാണ് പുറത്തിറക്കി യത്.
എന്നാൽ, 2009-ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തി ലെ വ്യവസ്ഥപ്രകാരം എൽ.പി. ക്ലാസുക ളിൽ 800 മണിക്കൂർ (160 ദിവസം), യു.പി. ക്ലാസുകളിൽ 1000 മണിക്കൂർ (200 ദിവസം) എന്നാണുള്ളത്. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ അധ്യയനമാണ് വിദ്യാ ഭ്യാസ അവകാശനിയമപരിധിയിൽ വരുന്നത്. നിയമപ്രകാരം ഒന്നുമുതൽ അഞ്ചുവരെ എൽ.പി.യും ആറു മുതൽ എട്ടുവരെ യു.പി. യുമാണ്. എന്നാൽ, കേരളത്തിൽ ഈ ക്രമം പാലിച്ചിട്ടില്ല.
കെ ഇ ആർ പറയും പ്രകാരമുള്ള പ്രവൃത്തിദിനങ്ങളാണ് നട പ്പാക്കിയതെന്നും ഇത് ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിലുള്ളതെന്നുമാണ് സർക്കാർ വിശദീകരണം. പ്രവൃത്തിദി നം 220 ആയി ഉയർത്ത ണമെന്നാവശ്യപ്പെട്ട് ഒരു സ്കൂൾമാനേജർ സമർപ്പി ച്ച ഹർജിയിലായിരുന്നു ഹൈക്കോടതി വിധിയുണ്ടായത്.
എൽ.പി.യിൽ 160, യു.പി.യിൽ 200 പ്രവൃത്തിദിനങ്ങൾ മതി.വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ സർക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയില്ലെന്ന് കെ.പി.എസ്.ടി.എ. ആരോപിച്ചു. വി ദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥകൾ കാണിച്ച് സംഘടന ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.
സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന വി ദ്യാഭ്യാസ കലണ്ടറിൽ 25 ശനിയാഴ്ച കൾ പ്രവൃത്തിദിനമാണ്. അതിൽ ആറ് ശനിയാഴ്ചകൾ അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനമാണ്. ആ ദിവസങ്ങളിൽ അധ്യാപകർ സ്കൂളിൽ വരാതെ പരിശീലനത്തിൽ പങ്കെടുക്കണം. അങ്ങനെ വരുമ്പോൾ പ്രവൃ ത്തിദിനങ്ങൾ 214-ലേക്ക് ചുരുങ്ങും.