മുഹമ്മദ് നാഷിദിന് ഇത് ഇരട്ടി മധുരം
മുഹമ്മദ് നാഷിദിനു ഇത് ഇരട്ടിമധുരം
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പദ്യം ചൊല്ലൽ മാപ്പിളപ്പാട്ട് എന്നിവയിൽ മുഹമ്മദ് നാഷിദിനു രണ്ടാം തവണയും എ ഗ്രേഡ്.യൂട്യൂബ് ചാനലുകളിൽ നിന്ന് പാട്ടുകൾ സ്വയം തിരഞ്ഞെടുത്തു പരിശീലിക്കുന്ന ശീലമായിരുന്നു നാഷിദിനു,
മത്സരം വാശിയായതോടെ എല്ലാവരും പ്രഗ ൽബരായ പരിശീലകർക്കു കീഴിൽ പാട്ടുപടിക്കുമ്പോൾ.. നാഷിദിനു പരിശീലിപ്പിക്കാൻ നല്ലൊരു പരിശീലകൻ ഉണ്ടായിരുന്നില്ല.. ജില്ലാ കലോത്സവ വേദിയിൽ വച്ചു ഇത്തവണ മാപ്പിളപ്പാട്ട് യുവ സംഗീത സംവിധായകൻ ഇർഷാദ് സ്രാമ്പിക്കല്ലിനെ കണ്ടുമുട്ടി.
അദ്ദേഹം പരിശീലിപ്പിച്ച മാപ്പിള കവി ഒ. എം കരുവാരകുണ്ടിന്റെ ബദർ യുദ്ധം ചരിത്രത്തിലെ അദനിടെ മതിശയ കൊശി യെണ്ടും… എന്ന് തുടങ്ങുന്ന ഗാനമാണ് നാഷിദ് ആലപിച്ചത്. വയനാട് കൽപ്പറ്റ പത്താംതരം വിദ്യാർത്ഥിയാണ് മുഹമ്മദ് നാഷിദ് കമ്പളക്കാട് സ്വദേശിയായ കെ വി അബ്ദുൽ നാസറിന്റെയും നഫീസയുടെയും മകനായ നാഷിദിന് ഭാവിയിൽ മികച്ച ഒരു ഗായകൻ ആവാനാണ് ആഗ്രഹം.