23 വർഷം കുട്ടികളെ പഠിപ്പിച്ച അധ്യാപിക; ഇന്നലെ മുതൽ സ്കൂളിലെ തൂപ്പുകാരി

June 02, 2022 - By School Pathram Academy

23 വർഷം കുട്ടികളെ പഠിപ്പിച്ച അധ്യാപിക; ഇന്നലെ മുതൽ സ്കൂളിലെ തൂപ്പുകാരി

ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അനിശ്ചിതത്വത്തിലായ 344 പേരില്‍ ഒരാളാണ് തിരുവനന്തപുരം ജില്ലയിലെ ഉഷാകുമാരി. ഇവരെ ഒഴിവ് അനുസരിച്ച് പാര്‍ട്ട് ടൈം/ഫുള്‍ ടൈം തൂപ്പുകാരായി നിയമിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്‍പതു പേര്‍ ഇന്നലെ തന്നെ ജോലിക്കെത്തി.

 

തിരുവനന്തപുരം: വർഷങ്ങളോളം തൂപ്പുകാരിയായി ജോലി ചെയ്ത യുവതി അതേ സ്കൂളിലെ അധ്യാപികയായി വന്ന വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. എന്നാൽ ഇപ്പോൾ 23 വർഷം കുട്ടികൾക്ക് അക്ഷരം പഠിപ്പിച്ച അധ്യാപിക മറ്റൊരു സ്കൂളിലെ തൂപ്പുകാരിയായി മാറിയ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അനിശ്ചിതത്വത്തിലായ 344 പേരില്‍ ഒരാളാണ് തിരുവനന്തപുരം ജില്ലയിലെ ഉഷാകുമാരി. ഇവരെ ഒഴിവ് അനുസരിച്ച് പാര്‍ട്ട് ടൈം/ഫുള്‍ ടൈം തൂപ്പുകാരായി നിയമിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്‍പതു പേര്‍ ഇന്നലെ തന്നെ ജോലിക്കെത്തി.

അമ്പൂരി കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തില്‍ ആയിരുന്ന ഉഷാകുമാരിക്ക് പേരൂര്‍ക്കട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നിയമനം കിട്ടിയത്. തൂപ്പുകാരിയാവുന്നതിലൊന്നും വിഷമമൊന്നും ഇല്ലെന്ന് 54കാരിയായ ഉഷാകുമാരി ടീച്ചർ പറയുന്നു. എന്നാല്‍ ആദിവാസി കൂട്ടികളെ അക്ഷരം പഠിപ്പിച്ചതിന് മികച്ച അധ്യാപികയ്ക്കുള്ള ബഹുമതി നേടിയ അവര്‍ പുതിയ ജോലിക്കു പോവുന്നതിനോട് കുടുംബത്തിന് വലിയ താത്പര്യമില്ല.

Category: News