സ്കൂളുകളിൽ അർദ്ധവാർഷിക പരീക്ഷക്ക് പകരം ക്ലാസ്സ് പരീക്ഷകൾക്ക് നിർദ്ദേശം

January 04, 2022 - By School Pathram Academy

വിവിധ അധ്യാപകസംഘടനകളുടെ നേതൃത്തിൽ 4 – 1 – 2022 ൽ തിരുവനന്തപുരത്ത് നടന്ന യോഗ തീരുമാനങ്ങൾ – QIP

പൊതുവിദ്യാഭ്യാസ ഏകീകരണം നടപ്പാക്കും.ബഹുജനങ്ങളുമായി ഇത് ചർച്ച ചെയ്യുന്നതിന് മേഖലാടിസ്ഥാനത്തിൽ സെമിനാർ സംഘടിപ്പിക്കും

അധ്യാപകഅനധ്യാപക സേവനവിന്യാസം സംബന്ധിച്ച് സ്പെഷ്യൽ റൂൾസ് തയ്യാറാക്കും.സംഘടനകളുമായി ചർച്ചചെയ്യും.

പ്രിൻസിപ്പാൾ / വൈസ് പ്രിൻസിപ്പാൾ എന്ന രീതി വരും.

അധ്യാപകപ്രശ്നങ്ങൾ പരിഹരിക്കുന്നതിന്

അദാലത്തുകൾ ജില്ലാടിസ്ഥാനത്തിൽ സംഘടിപ്പിക്കും.

സ്കൂളുകളിലെസ്റ്റാഫ് ഫിക്സേഷൻ ഈ വർഷം തന്നെ നടത്തും.

ഹയർ സെക്കൻററി അധ്യാപകസ്ഥലംമാറ്റം രണ്ടാഴ്ചക്കകം പൂർത്തിയാക്കും.

സ്കൂളുകളിൽ അർദ്ധവാർഷികപരീക്ഷക്ക് പകരം ക്ലാസ്സ്പരീക്ഷകൾക്ക്നിർദ്ദേശം.

ഹയർ സെക്കൻ്ററി പരീക്ഷമാന്വൽ പരിഷ്ക്കരിക്കും.

കുട്ടി ഹയർസെക്കൻ്റെറി തോറ്റാൽ രണ്ട് വർഷത്തെപരീക്ഷയും ഇനിഎഴുതേണ്ട. തോറ്റവർഷത്തെത് മാത്രം എഴുതാം.

മതിയായ കാരണത്താൽ കുട്ടിക്ക് 50%ഹാജരുണ്ടെങ്കിൽ DGEയുടെ അനുമതിയോടെ പരീക്ഷഎഴുതാം.

റീ വാല്യേഷനിൽ കുട്ടിക്ക് ഒരു മാർക്ക് വർദ്ധന വന്നാലും അത് അനുവദിക്കുo.

അധ്യാപകർ ഒരു ദിവസം മൂല്യനിർണ്ണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം വർദ്ധിപ്പിക്കും.