ഒഡീഷ യാത്രയുടെ രണ്ടാം ദിനം; ബിർസ മുണ്ട ഒരു അത്ഭുതലോകമാണ്
ഞായറാഴ്ച രാവിലെ നേരത്തെ എഴുന്നേറ്റ് റൂർക്കല റെയിൽവേ സ്റ്റേഷന്റെ പരിസര പ്രദേശങ്ങളിലൂടെയുള്ള കുറച്ച് നേരം ഒരു നടത്തം. പ്രഭാതത്തിൽ നാം എല്ലാ നഗരങ്ങളിലും കാണുന്നതു പോലെയുള്ള കാഴ്ചകൾ തന്നെയാണ് റൂർക്കലയിലും കാണാൻ സാധിച്ചത്.
റോഡിന് ഇരുവശത്തും ചെറിയ ചെറിയ ചായക്കടകളിൽ തിക്കും തിരക്കും കാണാമായിരുന്നു. ചായക്ക് പത്ത് രൂപയാണ് ഇവിടെയുള്ളത്.
കേരളത്തിൽ 12 ,15 രൂപയാണെങ്കിൽ ഗുജറാത്തിൽ അത് 30 രൂപയാണ്. കൽക്കട്ടയിലും ഹൈദരാബാദിലും പത്തു രൂപയാണ് ചായക്ക് വാങ്ങുന്നത്. അവിടെ നിന്ന് ഒരു ചായയും കുടിച്ച് റൂർക്കല ജംഗ്ഷന്റെ ഇരുവശത്തുമായി കുറെ സമയം ചെലവഴിച്ചു.
10 മണിയോടുകൂടി കുളിച്ച് ഫ്രഷായി ബിർസമുണ്ട സ്റ്റേഡിയത്തിന്റെ സമീപത്തു കൂടിയായിരുന്നു യാത്ര. ബിർസ മുണ്ട ഒരു അത്ഭുത ലോകമാണ്. തടരും