Onam Exam Model Questions and Answers STD VII Basic Science
Onam Exam Model Questions and Answers STD VII Basic Science
തന്നിരിക്കുന്ന പത്ത് മൂലനിർണയ പ്രവർത്തനങ്ങളിൽ ഏതെങ്കിലും എട്ട് ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.
പ്രവർത്തനം 1
എ. സോമൻ പയർ കൃഷി ചെയ്തു. ഭാഗ്യലക്ഷ്മി എന്ന സങ്കരയിരം വിത്താണ് നടാൻ ഉപയോഗിച്ചത്. എന്നിട്ടും വിളവ് കുറഞ്ഞുപോയി. അതിന് കാരണമായേക്കാവുന്ന ഏതെങ്കിലും രണ്ട് കാര്യങ്ങൾ എഴുതുക.
ബി. വിത്ത് തെരഞ്ഞെടുക്കുമ്പോൾ തെരഞ്ഞെടുക്കുന്ന ചെടി, ഫലം, വിത്ത് എന്നിവയ്ക്കുണ്ടാകേണ്ട ഗുണങ്ങൾ എന്തെല്ലാം?
പ്രവർത്തനം 1,ഉത്തരം
എ.
• വളക്കൂറ് കുറവായിരിക്കാം.
•ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചുകാണില്ല.
•കിടങ്ങളെയും കളകളെയും നിയന്ത്രിച്ചു കാണില്ല.
ബി.
ചെടി – കായ്‌ഫലം കൂടുതലുള്ള ആരോഗ്യമുള്ള ചെടി
ഫലം – മധ്യകാലത്തുണ്ടായ മുപ്പെത്തിയ ഫലം.
വിത്ത് – സ്വാഭാവികമായ വലിപ്പവും ആക്യതിയും ഭാരവുമുള്ളത്
പ്രവർത്തനം 2
എ. താഴെക്കൊടുത്ത പട്ടിക പരിശോധിക്കു. കോളങ്ങൾക്ക് അനുയോജ്യമായ തലക്കെട്ടുകൾ നൽകുക. ഓദ്യോ വിഭാഗത്തിലും കൂടുതൽ ഉദാഹരണങ്ങൾ കുട്ടിച്ചേർക്കുക.
കായികപ്രജനനം നടക്കുന്ന സസ്യ ങ്ങളും ഭാഗവും
•ഇലമുളച്ചി (ഇല)
•
•
ലൈംഗിക പ്രത്യുൽപാദനം നട ക്കുന്ന സസ്യങ്ങൾ
•വെണ്ട
•
•
……..……………………………
•മുരിങ്ങ
•ശീമക്കൊന്ന
•
ബി. കായികപ്രജനനം, ലൈംഗിക പ്രത്യുൽപാദനം എന്നിവ എന്തെന്ന് നിർവചിക്കുക.
പ്രവർത്തനം 2, ഉത്തരം
ബി. ഒരു സസ്യത്തിൻ്റെ കായികഭാഗങ്ങളായ വേര്, തണ്ട്, ഇല, ഭൂകാണ്ഡം എന്നിവയിൽ നിന്ന് പുതിയ തൈകൾ ഉണ്ടാകുന്ന പ്രക്രിയയാണ് കായികപ്രജനനം. ഇത് അലൈംഗിക പ്ര ത്യുൽപാദനമാണ്. വിത്തുകൾ ഉണ്ടായി അതുവഴി പ്രത്യുൽപാദനം നടത്തുന്ന രീതിയാണ് ലൈംഗികപ്രത്യുൽപാദനം.
പ്രവർത്തനം 3
രണ്ട് കൃത്രിമ കായികപ്രജനനരീതികളുടെ ചില സവി ശേഷതകൾ താഴെ പട്ടികയായി നൽകിയിരിക്കുന്നു.
രീതി 1
മികച്ച ഒരു സസ്യത്തിൽ നിന്നും അതിന്റെ തന്നെ നടീൽവസ്‌തുക്കളുണ്ടാ ക്കുന്നു.
രീതി 2
ഗുണമേന്മയുള്ള ഫലങ്ങൾ നൽകുന്ന ഒരു സസ്യത്തിൻ്റെ മുകുളം അതേ വർഗത്തിൽപ്പെട്ട ഒരു നാടൻ ഇനത്തിൻ്റെ കൊമ്പിൽ ഒട്ടിക്കുന്നു.
എ. രീതി 1, 2 എന്നിവ ഏത് കൃത്രിമ കായികപ്രജനനരീതികളാണ് ?
ബി. പതിവയ്ക്കൽ, കമ്പൊട്ടിക്കൽ എന്നിവയുടെ ഓരോ നേട്ടങ്ങൾ എഴുതുക.
സി. പതിവച്ചുണ്ടാകുന്ന സസ്യങ്ങളുടെ രണ്ട് ദോഷങ്ങൾ എഴുതുക.
പ്രവർത്തനം 3,ഉത്തരം
എ. 1. പതിവയ്ക്കൽ 2. കമ്പൊട്ടിക്കൽ (ബഡ്‌ഡിങ്)
ബി. പതിവയ്ക്കൽ – മാത്യസസ്യത്തിൻ്റെ അതേ ഗുണങ്ങൾ ഉണ്ടാകും. കമ്പൊട്ടിക്കൽ – വേഗത്തിൽ പൂക്കുകയും കായ്ക്കുകയും ചെയ്യും.
സി. ചെടിയുടെ വലിപ്പവും ആയുർദൈർഘ്യവും കുറവായിരി ക്കും. താരുപടലം ഉണ്ടായിരിക്കില്ല.
പ്രവർത്തനം 4
എ. വർഗസങ്കരണത്തിനായി കൃത്രിമപരാഗണം നടത്തേണ്ട പൂവിൽ ചെയ്യുന്ന ചില കാര്യങ്ങൾ പട്ടികയായി നൽകിയിരിക്കുന്നു. അതിൻ്റെ കാരണങ്ങൾ ചേർത്ത് പൂർത്തിയാക്കുക.
പൂവിൽ ചെയ്യുന്ന കാര്യങ്ങൾ
1.കൃത്രിമ പരാഗണം നടത്തേണ്ട പൂവിലെ കേസരങ്ങൾ മുറിച്ചു മാറ്റുന്നു
2.കൃത്രിമപരാഗണത്തിന് ശേഷം പൂവ് പൊതിഞ്ഞു കെട്ടുന്നു
കാരണം
1.
2
ബി. കൃത്രിമപരാഗണം എപ്പോഴാണ് നടത്തേണ്ടത്? എന്തു കൊണ്ട് ?
സി. വെണ്ടയുടെ ഒരു സങ്കരയിനം വിത്തിന്റെ പേരെഴുതുക.
പ്രവർത്തനം 4, ഉത്തരം
ബി. പൂവ് വിരിഞ്ഞ ഉടനെ. അല്ലെങ്കിൽ പരാഗണകാരികൾ വഴി നാം ഉദ്ദേശിക്കാത്ത പൂക്കളിൽനിന്നും പരാഗണം നടക്കാൻ സാധ്യതയുണ്ട്
സി. സൽകീർത്തി
പ്രവർത്തനം 5
ജൈവവളങ്ങൾ, രാസവളങ്ങൾ എന്നിവയുടെ ഗുണങ്ങളും ദോഷങ്ങളും കാണിക്കുന്ന പട്ടിക താഴെ നൽകിയി രിക്കുന്നു.
ജൈവവളങ്ങൾ
ജൈവവസ്‌തുക്കളിൽ നിന്ന് ലഭിക്കുന്നു.
കൂടുതൽ അളവിൽ വേണ്ടിവരും.
മണ്ണിന് ദോഷകരമല്ല
ഒരു നിശ്ചിത ഘടകം മാത്ര മായി നല്കാൻ കഴിയില്ല
രാസവളങ്ങൾ
രാസവസ്‌തുക്കൾ ഉപയോഗിച്ച് വ്യാവസായികമായി നിർമ്മിക്കുന്നു.
കുറഞ്ഞ അളവിൽ മതി
അമിതമായ ഉപയോഗം മണ്ണിൻ്റെ ഘടനയെ നശിപ്പിക്കുന്നു.
ആവശ്യമുള്ള ഘടകം മാത്രമായി നല്കാം
പട്ടികയിലെ വിവരങ്ങൾ അപഗ്രഥിച്ച് വളങ്ങൾ തെരഞ്ഞെടുക്കുന്നതിൽ നാം അനുവർത്തിക്കേണ്ട നിലപാട് എന്തെന്ന് എഴുതുക.
ബി. എന്താണ് യാന്ത്രിക കീടനിയന്ത്രണം?
സി. കീടനിയന്ത്രണം നടത്തുന്ന ഒരു ഷഡ്‌പദത്തിൻ്റെ പേരെഴുതുക.
പ്രവർത്തനം 5, ഉത്തരം
എ.ജൈവവളങ്ങൾക്കും രാസവളങ്ങൾക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉള്ളതിനാൽ ജൈവവളം കൂടുതലും രാസവളം കുറവും ഉപയോഗിക്കുന്ന സമ്മിശ്രത കൃഷി രീതിയാണ് അഭികാമ്യം .
(ബി) പെറുക്കിമാറ്റിയോ കെണികൾ ഉപയോഗിച്ചോ കീടങ്ങളെ നശിപ്പിക്കുന്ന രീതി.
(സി) വട്ടച്ചാഴി
പ്രവർത്തനം 6
എ. മേശപ്പുറത്ത് മൂന്ന് ഗ്ലാസുകളിൽ നിറമില്ലാത്ത ദ്രാവകങ്ങളുണ്ട്. അവയിൽ ഒന്ന് ആസിഡും ഒന്ന് ബേസും ഒന്ന് ജലവുമാണ്. ഇവയെ തൊട്ടുനോക്കിയോ രുചിച്ചു നോക്കിയോ തിരിച്ചറിയാമോ? എന്തുകൊണ്ട്?
ബി. ഇവയെ എങ്ങനെ സുരക്ഷിതമായി തിരിച്ചറിയാം?
സി. പതിമുകവെള്ളത്തിലേക്ക് വിനാഗിരി ചേർത്താൽ എന്ത് നിറംമാറ്റമാണ് ഉണ്ടാകുക?
പ്രവർത്തനം 6 ,ഉത്തരം
എ . പാടില്ല. ആസിഡുകളും ബേസുകളും പൊള്ളലുണ്ടാക്കു ന്നവയാണ്
ബി. മൂന്ന് ഗ്ലാസിലെ ദ്രാവകത്തിലും നീല, ചുവപ്പ് ലിറ്റ്മസ് പേപ്പറുകൾ മുക്കിനോക്കി കണ്ടെത്താം. ആസിഡിൽ നീല ലിറ്റ്മസ് പേപ്പർ മുക്കിയാൽ അതിൻറെ നിറം ചുവപ്പാകും. ബേസ് ചുവന്ന ലിറ്റ്മസിനെ നീലയാക്കും. ജലം രണ്ടിനും നിറംമാറ്റമുണ്ടാക്കുകയില്ല.
സി. മഞ്ഞ
പ്രവർത്തനം 7
രമണി ശാസ്ത്രകിറ്റിൽ നിന്നും മഞ്ഞനിറമുള്ള ഒരു പൊടിയെടുത്ത് നിറമില്ലാത്ത ഒരു ദ്രാവകത്തിൽ ചേർത്തിളക്കിയപ്പോൾ അതിൻ്റെ നിറം ചുവപ്പായി.
എ. എന്തായിരിക്കും അവൾ ഉപയോഗിച്ച പൊടിയും ദ്രാവകവും ?
ബി. നിറം മാറ്റത്തിന് കാരണം എന്തായിരിക്കും ?
പ്രവർത്തനം 7, ഉത്തരം
എ. മഞ്ഞ നിറത്തിലുള്ള പൊടി മഞ്ഞൾപ്പൊടിയാകും. ദ്രാവകം ഏതെങ്കിലും ഒരു ബേസും.
ബി. ബേസിൻ്റെ ഒരു സൂചകമാണ് മഞ്ഞൾ, മഞ്ഞൾ ബേസിൽ ചുവപ്പ് നിറം കാണിക്കുന്നു.
സി. പ്രകൃതിദത്തസൂചകങ്ങൾ – ചുവന്ന ചെമ്പരത്തിപ്പൂവ് ഉരച്ച കടലാസ്, പതിമുകം.
രാസസൂചകങ്ങൾ – നീലലിറ്റ്മസ് പേപ്പർ, മീഥൈൽ ഓറഞ്ച്
എ. ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിക്കുന്നതിനാൽ കുപ്പി ദ്രവിച്ചുപോകും.
പ്രവർത്തനം 8
എ .ആസിഡുകൾ ലോഹ കുപ്പികളിൽ സൂക്ഷിക്കാറില്ല കാരണമെന്ത് ? ബി.താഴെക്കൊടുത്ത പട്ടിക പൂർത്തിയാക്കുക
പ്രവർത്തനം 8, ഉത്തരം
എ. ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിക്കുന്നതിനാൽ കുപ്പി ദ്രവിച്ചുപോകും.
പ്രവർത്തനം 9
സെർക്കീട്ടിൻ്റ ചിത്രം നിരീക്ഷിക്കൂ.
എ. ഇതിൽ 1, 2, 3, 4 എന്നിങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നത് എന്തിനെയെല്ലാമാണ് സൂചിപ്പിക്കുന്നത്?
ബി. ഈ സെർക്കീട്ട് തുറന്നതാണോ അടഞ്ഞതാണോ?
സി. ഈ സെർക്കീട്ട് തുറന്നതായി കാണിക്കാനുള്ള ഒരു മാർഗ്ഗം എഴുതുക.
പ്രവർത്തനം 9,ഉത്തരം
എ. 1- പ്രകാശിക്കുന്ന ബൾബ്, 2 – ചാലകക്കമ്പി, 3 – ബാറ്ററി, 4 – സ്വിച്ച് ഓൺ ചെയ്‌ത നിലയിൽ
ബി. അടഞ്ഞതാണ്
സി. സ്വിച്ച് ഓഫ് ചെയ്‌ത രീതിയിലും ബൾബ് പ്രകാശിക്കാത്ത രീതിയിലും മാറ്റുക.
പ്രവർത്തനം 10
താഴെകൊടുത്ത പട്ടിക പരിശോധിച്ച ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
എ.എൽഇഡി ബൾബുകൾക്ക് മറ്റു ബൾബുകൾ അപേക്ഷിച്ചുള്ള മേന്മകൾ എന്തെല്ലാം
ബി. വൈദ്യുത ഷോക്ക് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട ഏതെങ്കിലും മൂന്ന് മുൻകരുതലുകൾ എഴുതുക.
പ്രവർത്തനം 10
എ. എൽ.ഇ.ഡി. ബാർബേകൾക്ക് ഏറ്റവും കുറഞ്ഞ വൈദ്യു മതി. അവ പരിസ്‌ഥിതിമലിനീക ഉണ്ടാക്കുന്നില്ല. മറ്റ് ബൾബുകളെക്കാൾ കൂടിയ ആയുസുണ്ട്.
ബി
• പ്ലഗ് പിൻ ഊരുമ്പോഴും, ഇടുമ്പോഴും സ്വിച്ച് ഓഫ് ചെയ്യുക
•ഇൻസുലേഷൻ പോയ വയർ ഉപയോഗിക്കാതിരിക്കുക
•സർക്യൂട്ടിൽ അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ മെയിൻ ഓഫ് ചെയ്യുക