3708 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ്

May 05, 2023 - By School Pathram Academy

തിരുവനന്തപുരം > വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഴിമതി നടന്നാല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകു മെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ഒരു സ്‌കൂളിലും അധ്യാപകര്‍ ഇല്ലാത്ത സാഹചര്യം ഉണ്ടാകരുത്. അച്ചടക്ക നടപടി എടുക്കേണ്ടതില്‍ കാലതാമസം ഉണ്ടാകരുതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വിദ്യാഭ്യാസ ഓഫീസുകളില്‍ അഴിമതി നിലനില്‍ക്കുന്നതായി പരാതി ലഭിച്ചി ട്ടുണ്ട്. അത് ഒരുതരത്തിലും അനുവദി ക്കാന്‍ സാധിക്കുകയില്ല. പല ഓഫീ സുകളിലും ഫയലുകള്‍ കെട്ടിക്കിട ക്കുന്നു. ഫയലുകള്‍ പിടിച്ചു വയ്‌ ക്കുന്നതില്‍ വിട്ടുവീഴ്‌ചയില്ലാത്ത നടപടി സ്വീകരിക്കും. സര്‍ക്കാര്‍ അധ്യാപകര്‍ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ട് ഇതില്‍ വിശദമായ അന്വേഷണം ഉണ്ടാകും മന്ത്രി പറഞ്ഞു.

എസ് എസ് എൽ സി മൂല്യനിർണ യത്തില്‍ 2200 പേർ കാരണം കാണിക്കാതെ ഹാജരായില്ല. 1508 പേർ ഹയർ സെക്കൻഡറിയിലും ഹാജരായില്ല. 3708 പേർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. പാഠപുസ്തകങ്ങളുടെ 88 ശതമാനം അച്ചടിയും പൂർത്തിയായി. കെട്ടിക്കിടക്കുന്ന പഴയ പാഠപുസ്ത കങ്ങൾ നീക്കം ചെയ്യും. സ്‌കൂൾ യൂണിഫോം എത്രയും വേ​ഗം വിദ്യാർഥികൾക്ക് എത്തിക്കും. ലഹരിമുക്ത സ്‌കൂൾ ക്യാമ്പസുകൾ സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കും. അധ്യാപകർ നല്ലതുപോലെ ഇതിനായി ഇടപെടേണ്ടതുണ്ട്. സ്‌കൂൾ തല ജാ​ഗ്രതാ സമിതികൾ കൃത്യമായി പ്രവർത്തിക്കുകയും വേണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Category: News

Recent

874 ഓളം അനധികൃത വിദ്യാലയങ്ങൾ നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്.ഇത് പൊതുവിദ്യാഭ്യാസ പ്രവേശനത്തെ…

February 06, 2025

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025
Load More