375 ദിനം പിന്നിട്ട കായിക ക്ഷമത ചാലഞ്ച് ന് നേതൃത്വം നൽകിയ കമ്യൂണിറ്റി പോലീസ് ഓഫീസർ രാമമംഗലം ഹൈസ്കൂൾ അധ്യാപകൻ Anoop John ഇന്ത്യൻ ബുക്ക്സ് ഓഫ് സ്കൂൾ റെക്കോർഡ് സിൽ ഇടം നേടി
375 ദിനം പിന്നിട്ട കായിക ക്ഷമത ചാലഞ്ച് ന് നേതൃത്വം നൽകിയ കമ്യൂണിറ്റി പോലീസ് ഓഫീസർ രാമമംഗലം ഹൈസ്കൂൾ അധ്യാപകൻ Anoop John ഇന്ത്യൻ ബുക്ക്സ് ഓഫ് സ്കൂൾ റെക്കോർഡ് സിൽ ഇടം നേടി
രാമമംഗലം:
രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ നടത്തുന്ന കായിക ക്ഷമത ചാലഞ്ച് 375 ദിനം പിന്നിട്ടു. സ്കൂളിലെ കേഡറ്റ്കളും ഇവിടുത്തെ അദ്ധ്യാപകരും ആവേശത്തോടെ ആണ് ഓരോ ദിനവും ചാലഞ്ച് ഏറ്റെടുക്കുന്നത് . കോവിഡ് പ്രതിസന്ധിയിൽ സ്കൂളുകൾ ക്ലാസ്സ് സമയം പരിമിതി പെടുത്തിയപ്പോൾ കായിക പരിശീലനത്തിന് വേണ്ടത്ര സമയം കിട്ടാത്തത് മൂലം കുട്ടികളുടെ ഫിറ്റ്നസ് കുറയുന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ട് ആണ് ഫിറ്റ്നസ് ചാലഞ്ച് പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്കൂൾ തുറക്കുകയും മധ്യവേനൽ അവധിക്ക് സ്കൂൾ അടച്ച ശേഷവും കേഡെറ്റുകൾ ചാലഞ്ച് തുടരുകയായിരുന്നു.
സ്കൂളിലെ കായിക അധ്യാപകൻ ഷൈജി ജേക്കബിൻ്റെ നിർദേശം അനുസരിച്ചാണ് ദൈനംദിന ആക്ടിവിറ്റി കള് നൽകുന്നത്.സ്കൂളിൽ നിന്ന് പാസ്സ് ഔട്ട് ആയി പുറത്ത് പോയ പയനിയർ കേഡറ്റ്കളുടെ സേവനവും പരിപാടിക്ക് ഉപയോഗിക്കുന്നു. സ്റ്റുഡൻ്റ് പോലീസ് വോളൻ്റിയർ കോർപ്സ് കോർഡിനേറ്റർ സോപാന സുതൻ ഓരോ ദിവസത്തേയും കേഡറ്റ്കള് ചെയ്യണ്ട എക്സർസൈസ് ചെയ്തു വീഡിയോ എടുത്ത് അയക്കും.അടുത്ത ദിവസം രാവിലെ 4 മണി മുതൽ 6 മണി വരെയുള്ള സമയങ്ങളിൽ നിർദേശിക്കുന്ന പ്രവർത്തികൾ കേഡറ്റ്കള് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു.
കുട്ടികൾ ഇടുന്ന പോസ്റ്റുകൾ പരിശോധിക്കുവാൻ കേഡറ്റ് കളായ പ്ലട്ടൂൺ ലീഡർമാർ രംഗത്തുണ്ട്.സ്കൂളിലെ മറ്റു കേഡറ്റ് കളും ചാലഞ്ചിൽ പങ്കെടുക്കുന്നു.
കുട്ടികൾക്ക് പ്രചോദനം ആയി
ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ്റെ നേതൃത്വത്തിൽ അധ്യാപകരും ആവേശപൂർവം ചാലഞ്ചിൽ പങ്കെടുത്ത് വരുന്നു.എസ് പി സി യുടെ പാഠ്യപദ്ധതി യുടെ ഭാഗമായിട്ട് ഉള്ളതാണ് കായിക ക്ഷമത പരിശീലനം.കായിക ക്ഷമത ഉള്ള യുവ തലമുറ രാജ്യത്തിൻ്റെ വികസനത്തിന് അനിവാര്യം ആണെന്ന് അതിനു പ്രതികൂല സാഹചര്യത്തിലും നടത്തുന്ന ഇത്തരം പരിപാടികൾ പ്രശംസനീയം ആണെന്ന് എസ് പി സി സ്റ്റേറ്റ് അസിസ്റ്റൻ്റ് നോഡൽ ഓഫീസർ എക്സൈസ് വിജിലൻസ് എസ് പി മുഹമ്മദ് ഷാഫി പറഞ്ഞു.സ്കൂൾ മാനേജർ അജിത്ത് കല്ലൂർ, ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ,
PTA പ്രസിഡൻ്റ് തോമസ് TM, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ ആയ അനൂബ് ജോൺ,സ്മിത k വിജയൻ,അജേഷ് N A, ലത എന്നിവർ നേതൃത്വം നൽകി വരുന്നു.