പരീക്ഷ മാർച്ച് മാസത്തിൽ ?

February 28, 2022 - By School Pathram Academy

തിരുവനന്തപുരം: അഞ്ചു മുതൽ ഒൻപതു വരെ ക്ളാസുകാർക്ക് ഏപ്രിലിൽ നടത്തുമെന്ന് പ്രഖ്യാപിച്ച വാർഷിക പരീക്ഷ മാർച്ചിൽത്തന്നെ നടത്തിയേക്കും. ഇതോടെ, വേനലവധിക്കാലം പതിവുപോലെ രണ്ടുമാസം തികച്ച് ലഭിക്കും.

 

മാർച്ച് 31 മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾ നടത്തേണ്ടതിനാൽ മറ്റ് പരീക്ഷകൾ സാദ്ധ്യമല്ല. വിഷു, ഈസ്റ്റർ അവധികളും വരുന്നുണ്ട്. ഇതാണ് കാരണം.

 

പരീക്ഷകൾ ഏപ്രിൽ പത്തിനകം നടത്തുമെന്നായിരുന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിരുന്നത്.

 

അഞ്ചു മുതൽ ഒൻപതുവരെ ക്ളാസുകളിലെ മൂല്യനിർണയം എങ്ങനെ വേണമെന്ന് എസ്‌.സി.ഇ.ആർ.ടിയുടെ ശുപാർശ തേടിയിട്ടുണ്ട്. അതുലഭിച്ചശേഷം വകുപ്പ് മേധാവികൾ ചർച്ച ചെയ്ത് തീരുമാനിക്കും.

 

ഒന്നു മുതൽ നാലുവരെ ക്ളാസുകളിൽ കഴിഞ്ഞ വർഷം ചെയ്തപോലെ വർക്ക് ഷീറ്റ് അസസ്മെന്റ് മതിയെന്ന അഭിപ്രായം ഉയരുന്നുണ്ട്. ഒന്നു മുതൽ ഒൻപതു വരെ ക്ളാസുകളിൽ ആരെയും തോൽപ്പിക്കാൻ പാടില്ലെന്നാണ് നിയമം. എന്നാലും പഠന നിലവാരം ഉറപ്പുവരുത്തേണ്ടതിനാലാണ് വർക്ക് ഷീറ്റ് അസസ്മെന്റ് നടത്തുന്നത്.