എസ്എസ്എൽസി ഐ.ടി മോഡൽ പരീക്ഷ

March 05, 2022 - By School Pathram Academy

കാക്കനാട് : ഈ വർഷത്തെ എസ്എസ്എൽസി ഐ.ടി മോഡൽ പരീക്ഷ മാർച്ച് 10 ന് തുടങ്ങും.

മാർച്ച്‌ 10 മുതൽ 15 വരെ പരീക്ഷ നടത്താൻ ആണ് നിർേദ്ദേശം. കൂടുതൽ വിദ്യാർത്ഥികൾ ഉള്ള വിദ്യാലയങ്ങളിൽ പരീക്ഷ പൂർത്തിയാക്കാൻ സമയം നീട്ടി നൽകാം.

കൂടുതൽ വിദ്യാർത്ഥികളുള്ള സ്കൂളുകൾക്ക് മാർച്ച്‌ 22 മുതൽ 24 വരെയുള്ള ദിവസങ്ങൾ കൂടി ഐടി പരീക്ഷയ്ക്കായി ഉപയോഗിക്കാമെന്നും നിർദേശമുണ്ട്.

മാർച്ച്‌ 15മുതൽ 21വരെയാണ് മറ്റു വിഷയങ്ങളുടെ എസ്എസ്എൽസി മോഡൽ പരീക്ഷകൾ നടക്കുക.

Category: News