40 മാർക്കിന്റെ എസ്.എസ്.എൽ.സി. ചോദ്യഘടന
എസ്.എസ്.എൽ.സി. ചോദ്യഘടന 40 മാർക്കിന്റെ ചോദ്യപ്പേപ്പർ
*ഒരുമാർക്കിന്റെ ആറുചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽനിന്ന്. ഇതിൽ നാലെണ്ണത്തിന് ഉത്തരമെഴുതണം. ഫോക്കസ് ഏരിയക്കു പുറത്തുനിന്നുവരുന്ന മൂന്നുചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
*രണ്ടുമാർക്കിന്റെ ഒരുചോദ്യമായിരിക്കും ഫോക്കസ് ഏരിയയിൽനിന്നുണ്ടാവുക. ഇതിന് ഉത്തരമെഴുതണം. പുറത്തുനിന്ന് രണ്ടുചോദ്യങ്ങളിൽ ഒന്നിന് ഉത്തരമെഴുതണം.
*മൂന്നുമാർക്കിന്റെ നാലെണ്ണം ഫോക്കസ് ഏരിയയിൽനിന്ന്. അതിൽ മൂന്നെണ്ണത്തിനും പുറത്തുനിന്നുള്ള ഒരു ചോദ്യത്തിനും ഉത്തരമെഴുതണം.
*നാലുമാർക്കിന്റെ മൂന്നുചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽനിന്ന്. അതിൽ രണ്ടെണ്ണത്തിനും പുറത്തുനിന്നുള്ള രണ്ടുചോദ്യങ്ങളിൽ ഒന്നിനും ഉത്തരം എഴുതണം.
*അഞ്ചുമാർക്കിന്റെ രണ്ടുചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽനിന്ന്. ഒന്നിന് ഉത്തരമെഴുതണം. ഈ വിഭാഗത്തിൽ ഫോക്കസ് ഏരിയയ്ക്ക് പുറത്തുനിന്ന് ചോദ്യങ്ങളുണ്ടാവില്ല.