400 സർക്കാർ ജീവനക്കാരുടെ പട്ടിക വിജിലൻസ്‌ തയ്യാറാക്കി. 800പേർ നിരീക്ഷണത്തിൽ

May 27, 2023 - By School Pathram Academy

5 മാസത്തിനിടെ 23 ട്രാപ് ; 400 കൈക്കൂലിക്കാരുടെ പട്ടിക തയ്യാർ

 

തിരുവനന്തപുരം

സർക്കാർ ഓഫീസിലെ കൈക്കൂലിക്കാരെന്ന്‌ സംശയിക്കുന്ന 5 മാസത്തിനിടെ 23 ട്രാപ് ; 400 കൈക്കൂലിക്കാരുടെ പട്ടിക തയ്യാർ


തിരുവനന്തപുരം
സർക്കാർ ഓഫീസിലെ കൈക്കൂലിക്കാരെന്ന്‌ സംശയിക്കുന്ന 400 പേരുടെ പട്ടിക വിജിലൻസ്‌ തയ്യാറാക്കി. 800പേർ നിരീക്ഷണത്തിലാണ്. പരാതികളുടെയും വിജിലൻസിന്‌ ലഭിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിലാണ്‌ ഇത്‌. നേരത്തേ ഓഫീസ്‌ തലവന്റെ റിപ്പോർട്ട്‌ ഉണ്ടെങ്കിലേ ഒരാളെ പട്ടികയിൽ ഉൾപ്പെടുത്താൻ ആകുമായിരുന്നുള്ളൂ. എന്നാൽ, ഈ നിബന്ധന നീക്കി എസ്‌ഒഎസ്‌ (സസ്പക്ട്‌ ഓഫീസർ ഷീറ്റ്‌) സംവിധാനം ഏർപ്പെടുത്തിയതോടെ നാട്ടുകാർ വിവരം നൽകിയാലും ഇതു സാധിക്കും. എന്നാൽ, സംശയമുള്ള ഉദ്യോഗസ്ഥനെ പിന്തുടർന്ന്‌ പരിശോധിച്ച്‌ തെളിവ്‌ ശേഖരിച്ചേ പട്ടികയിൽ ചേർക്കൂ. നേരിട്ടല്ലാതെ പാരിതോഷികം വാങ്ങിയാലും അഴിമതിയുടെ നിർവചനത്തിൽവരും. ഇതിന്‌ കൂട്ടുനിൽക്കുന്ന ഏജന്റടക്കം അകത്താകും. അധികാരമേറ്റ്‌ ആദ്യ ഉദ്യോഗസ്ഥ യോഗത്തിലടക്കം മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിക്കാർക്കെതിരായ ശക്തമായ മുന്നറിയിപ്പുനൽകിയിരുന്നു. 2018 മുതൽ ഇതുവരെ 157 ട്രാപ്പുകളിൽ 181 പ്രതികളെ പിടികൂടി. റവന്യു, തദ്ദേശ വകുപ്പുകളിലാണ്‌ കൂടുതൽ. ഈവർഷം 23 ട്രാപ്പുകളിൽനിന്ന്‌ 26 പേരെ അറസ്റ്റുചെയ്തു.
നാട്ടുകാർക്കും അറിയിക്കാം
അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയോ ആരെയെങ്കിലും സംശയിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സാപ് നമ്പരായ 9447789100 എന്ന നമ്പരിലോ നേരിട്ടോ അറിയിക്കാം. ടോൾ ഫ്രീ നമ്പരിൽ ദിവസവും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ വിളിക്കാം.
കൈക്കൂലി കേസ്‌: പ്രത്യേക റവന്യു സംഘം അന്വേഷിക്കും
വില്ലേജ്‌ ഫീൽഡ്‌ അസിസ്റ്റന്റിന്റെ കൈക്കൂലിയുമായി ബന്ധപ്പെട്ട വിഷയം റവന്യു ജോയിന്റ്‌ സെക്രട്ടറി ജെ ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. ഒരാഴ്‌ചയ്‌ക്കുള്ളിൽ റിപ്പോർട്ട്‌ നൽകാൻ റവന്യുമന്ത്രി കെ രാജൻ നിർദേശിച്ചിരുന്നു. ഓഫീസുകൾ അഴിമതിമുക്തമാക്കുന്നതിനുള്ള നിർദേശങ്ങളും നൽകി. റവന്യുവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും പൊലീസ്‌ വിജിലൻസിന്റെ ഫോൺ നമ്പർ കൂടാതെ റവന്യു വിജിലൻസ്‌ വിഭാഗത്തിന്റെ നമ്പർകൂടി പ്രദർശിപ്പിക്കണം.. 800പേർ നിരീക്ഷണത്തിലാണ്. പരാതികളുടെയും വിജിലൻസിന്‌ ലഭിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിലാണ്‌ ഇത്‌. നേരത്തേ ഓഫീസ്‌ തലവന്റെ റിപ്പോർട്ട്‌ ഉണ്ടെങ്കിലേ ഒരാളെ പട്ടികയിൽ ഉൾപ്പെടുത്താൻ ആകുമായിരുന്നുള്ളൂ. എന്നാൽ, ഈ നിബന്ധന നീക്കി എസ്‌ഒഎസ്‌ (സസ്പക്ട്‌ ഓഫീസർ ഷീറ്റ്‌) സംവിധാനം ഏർപ്പെടുത്തിയതോടെ നാട്ടുകാർ വിവരം നൽകിയാലും ഇതു സാധിക്കും. എന്നാൽ, സംശയമുള്ള ഉദ്യോഗസ്ഥനെ പിന്തുടർന്ന്‌ പരിശോധിച്ച്‌ തെളിവ്‌ ശേഖരിച്ചേ പട്ടികയിൽ ചേർക്കൂ. നേരിട്ടല്ലാതെ പാരിതോഷികം വാങ്ങിയാലും അഴിമതിയുടെ നിർവചനത്തിൽവരും. ഇതിന്‌ കൂട്ടുനിൽക്കുന്ന ഏജന്റടക്കം അകത്താകും. അധികാരമേറ്റ്‌ ആദ്യ ഉദ്യോഗസ്ഥ യോഗത്തിലടക്കം മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിക്കാർക്കെതിരായ ശക്തമായ മുന്നറിയിപ്പുനൽകിയിരുന്നു. 2018 മുതൽ ഇതുവരെ 157 ട്രാപ്പുകളിൽ 181 പ്രതികളെ പിടികൂടി. റവന്യു, തദ്ദേശ വകുപ്പുകളിലാണ്‌ കൂടുതൽ. ഈവർഷം 23 ട്രാപ്പുകളിൽനിന്ന്‌ 26 പേരെ അറസ്റ്റുചെയ്തു.

നാട്ടുകാർക്കും അറിയിക്കാം

അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയോ ആരെയെങ്കിലും സംശയിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സാപ് നമ്പരായ 9447789100 എന്ന നമ്പരിലോ നേരിട്ടോ അറിയിക്കാം. ടോൾ ഫ്രീ നമ്പരിൽ ദിവസവും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ വിളിക്കാം.

കൈക്കൂലി കേസ്‌: പ്രത്യേക റവന്യു സംഘം അന്വേഷിക്കും

വില്ലേജ്‌ ഫീൽഡ്‌ അസിസ്റ്റന്റിന്റെ കൈക്കൂലിയുമായി ബന്ധപ്പെട്ട വിഷയം റവന്യു ജോയിന്റ്‌ സെക്രട്ടറി ജെ ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. ഒരാഴ്‌ചയ്‌ക്കുള്ളിൽ റിപ്പോർട്ട്‌ നൽകാൻ റവന്യുമന്ത്രി കെ രാജൻ നിർദേശിച്ചിരുന്നു. ഓഫീസുകൾ അഴിമതിമുക്തമാക്കുന്നതിനുള്ള നിർദേശങ്ങളും നൽകി. റവന്യുവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും പൊലീസ്‌ വിജിലൻസിന്റെ ഫോൺ നമ്പർ കൂടാതെ റവന്യു വിജിലൻസ്‌ വിഭാഗത്തിന്റെ നമ്പർകൂടി പ്രദർശിപ്പിക്കണം.

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More