പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബിൽ ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് മാർച്ച് 19 ന് നടന്ന അഭിരുചി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
‘ലിറ്റിൽ കൈറ്റ്‌സ്’ പുതിയ ബാച്ചിലേക്ക് 62454 കുട്ടികൾ
പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബിൽ ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് മാർച്ച് 19 ന് നടന്ന അഭിരുചി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2055 യൂണിറ്റുകളിൽ നിന്ന് 96147 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 1988 യൂണിറ്റുകളിൽ നിന്നുള്ള 62454 വിദ്യാർത്ഥികളെയാണ് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായി തെരഞ്ഞെടുത്തത്. പരീക്ഷാഫലം സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് ലോഗിനിൽ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമാണം, ഗ്രാഫിക്‌സ് ഡിസൈനിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, ഐ.ഒ.ടി, റോബോട്ടിക്‌സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം നൽകും. ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങളിൽ ‘എ ഗ്രേഡ്’ ലഭിക്കുന്ന കുട്ടികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകുന്നുണ്ട്. ഡിജിറ്റൽ മീഡിയ ലിറ്ററസി ഉൾപ്പെടെ നിരവധി പുതിയ പദ്ധതികൾ ലിറ്റിൽ കൈറ്റ്‌സ് വഴി നടപ്പാക്കുന്നുണ്ട്.