45 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് അധ്യാപകർക്ക്

June 04, 2022 - By School Pathram Academy

സർക്കുലർ

03.06.2022

കൈറ്റ് – പ്രൊബേഷൻ പൂർത്തിയാക്കുന്നതിനാവശ്യമായ KOOL ഓൺലൈൻ പരിശീലനത്തിന്റെ പുതിയ ബാച്ച് തുടങ്ങുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ

കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയാറാക്കിയിട്ടുള്ള KITE OPEN ONLINE LEARNING (KOOL) വഴി നൽകുന്ന 45 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് അധ്യാപകർക്ക് പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള മാനദണ്ഡമായി സൂചന പ്രകാരം സർക്കാർ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ 2022 ജൂൺ മാസം ആരംഭിക്കുന്ന പുതിയ ബാച്ചിന്റെ (Batch 9 ) രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

സമഗ്ര ശിക്ഷ വിഭവ പോർട്ടൽ 06.06.2022 മുതൽ 12.06.2022 വരെ നൽകുന്ന സൗകര്യം പ്രയോജനപ്പെടുത്തി രജിസ്ട്രേഷൻ നടത്തേണ്ടതാണ്.

മുൻ പരിശീലനങ്ങളിൽ പങ്കെടുത്ത് CE സ്കോർ (50%) നേടിയ ശേഷം സ്ക്കിൽ ടെസ്റ്റിൽ പരാജയപ്പെട്ടവരും യോഗ്യത നേടിയ ശേഷം സ്കിൽ ടെസ്റ്റിൽ പങ്കെടുക്കാത്തവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവർക്ക് സ്കിൽ ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യം പിന്നീട് ലഭ്യമാക്കും.

മുൻ പരിശീലനങ്ങൾക്കായി രജിസ്റ്റർ ചെയ്തശേഷം നിശ്ചിത CE സ്കോർ ലഭിക്കാത്തവരും പരിശീലനത്തിൽ പങ്കെടുക്കാത്തവരും വീണ്ടും രജിസ്റ്റർചെയ്യേണ്ടതാണ്.

രജിസ്ട്രേഷൻ ശേഷം Approval, Online Payment എന്നിവ കൂടി പൂർത്തിയാക്കി കോഴ്സിൽ പങ്കെടുക്കാം.

Approval: രജിസ്ട്രേഷനു ശേഷം സ്ഥാപന മേധാവിയാണ് Approval നൽകേണ്ടത്. അധ്യാപകൻ നൽകിയ രജിസ്ട്രേഷൻ വിവരങ്ങൾ സർവ്വീസ് രേഖകളുമായി ഒത്തുനോക്കി ഉറപ്പു വരുത്തേണ്ടതാണ്. Approve ചെയ്യേണ്ട വിധം അനുബന്ധമായി നൽകിയ REGISTRATION – HELP ഉൾകൊള്ളിച്ചത് പരിശോധിക്കുക.

Online Payment: സ്ഥാപന മേധാവി Approval നൽകിയാൽ മാത്രമ Online Payment സാധ്യമാകൂ.Online Payment നടത്തേണ്ട വിധം അനുബന്ധമായി നൽകിയ REGISTRATION HELP ൽ ഉൾകൊള്ളിച്ചത് പരിശോധിക്കുക

രജിസ്ട്രേഷൻ, Approval, Online Payment എന്നിവ പൂർത്തിയാക്കുന്നവർക്കാണ് കോഴ്സിലേക്ക് പ്രവേശനം ലഭിക്കുന്നത്, അതിനാൽ ടി പ്രവർത്തനങ്ങൾ ഓൺലൈനിൽ നടത്തിയെന്ന് അതത് അധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്. രജിസ്ട്രേഷൻ മുമ്പായി സമഗ്രയിലെ പ്രൊഫൈൽ കൃത്യമാണെന്ന് ഉറപ്പാക്കേണ്ടതാണ്. രജിസ്ട്രേഷൻ സമയത്ത് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന മാതൃകയിൽ Head of the listitution സാക്ഷ്യപെടുത്തി പ്രത്യേകം ഫീസടച്ച് അപേക്ഷിക്കണം. (രജിസ്ട്രേഷൻ, Approval പൂർത്തിയാക്കുകയും Online Payment നടത്തുന്നതിന് കഴിയാതിരിക്കുകയും ചെയ്യുന്നവർക്ക്

നൽകിയ വിവരങ്ങളിൽ പിന്നീട് മാറ്റം അനുവദിക്കുന്നതല്ല. പിന്നീട് എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തണമെങ്കിൽ നം.റ്റ് 2021/1614(16) തീയതി 11.10.2021 ലെ

വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന മാതൃകയിൽ Head of institution സാക്ഷിപ്പെടുത്തി പ്രത്യേകം ഫീസടച്ച് അപേക്ഷിക്കണം. (രജിസ്ട്രേഷൻ, approvel എന്നിവ പൂർത്തിയാക്കുകയും Onlin Payment നടത്തുന്നതിന് കഴിയാതിരിക്കുകയും ചെയ്യുന്നവർക്ക്

അടുത്ത ബാച്ചിൽ Online Payment മാത്രം നടത്തി കോഴ്സിന് പ്രവേശനം നേടാവുന്നതാണ്.)

കെ. അൻവർ സാദത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More