5 കിലോഗ്രാം അരി : ഓണാവധിക്ക് മുൻപായി സ്കൂളുകളിൽ നിന്നും വിതരണം പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്
സംസ്ഥാനത്ത് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള മുഴുവൻ കുട്ടികൾക്കും 5 കിലോഗ്രാം അരി വീതം വിതരണം ചെയ്യുന്നതിന് സൂചന പ്രകാരം സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. വിതരണത്തിനാവശ്യമായ അരി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (സപ്ലൈകോ) നേരിട്ട് സ്കൂളുകളിൽ എത്തിച്ചുനല്കുന്നതാണ്.
അരി വിതരണവുമായി ബന്ധപ്പെട്ട് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയങ്ങൾക്കും സ്കൂളുകൾക്കുമുള്ള ചില പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ ചുവടെ നൽകുന്നു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള നിർദ്ദേശങ്ങൾ
01. ഉച്ചഭക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് സോഫ്ട്വെയർ മുഖാന്തിരം സ്കൂളുകൾക്കുള്ള സ്പെഷ്യൽ അരിയുടെ ഇൻഡന്റ് അടിയന്തിരമായി പാസ്സാക്കി ബന്ധപ്പെട്ട മാവേലി സ്റ്റോറുകളിൽ 04-09-2024 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് മുൻപായി നേരിട്ട് എത്തിച്ച് നൽകേണ്ടതാണ്. സോഫ്ട്വെയർ മുഖേന അരിയുടെ ഇൻഡന്റ് പാസ്സാക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
(i) സോഫ്ട്വെയറിലേ ‘Services’ മെനു സെലക്ട് ചെയ്തതിന് ശേഷം ‘Indent’ മെനു ക്ലിക്ക് ചെയ്യുക. ‘Indent’ സെക്ഷൻ ഓപ്പൺ ആകുന്നതാണ്.
(i) “Special Rice’ ക്ലിക്ക് ചെയ്തതിന് ശേഷം ‘Pass Indent’ എന്ന ചുവടെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക. ഉപജില്ലയുടെ പരിധിയിൽ വരുന്ന സ്കൂളുകളുടെ ലിസ്റ്റും ഫീഡിങ് സ്ട്രെങ്തും കാണാവുന്നതാണ്. മുകളിൽ സ്കൂൾ കോഡിന് സമീപം കാണുന്ന ബോക്സ് ടിക്ക് ചെയ്താൽ എല്ലാ സ്കൂളുകളെയും ഒരുമിച്ച് സെലക്ട് ചെയ്യാവുന്നതാണ്. തുടർന്ന്, Pass Indent എന്ന ബട്ടൺ ഒരിക്കൽ കൂടി ക്ലിക്ക് ചെയ്ത് ഇൻഡൻ്റ് പാസ്സാക്കേണ്ടതാണ്.
(II) ഇതിന് ശേഷം, indent സെക്ഷനിലേക്ക് തിരികെ പോയി ‘maveli wise indent’ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ മാവേലി സെലക്ട് ചെയ്ത് ‘special rice indent’ എന്ന ഓപ്ഷൻ കൂടി സെലക്ട് ചെയ്ത് ‘view’ ബട്ടൺ ക്ലിക്ക് ചെയ്യുക. സെലക്ട് ചെയ്ത മാവേലിയുടെ പരിധിയിൽ വരുന്ന ഇൻഡന്റ് പാസ്സാക്കപ്പെട്ട സ്കൂളുകളുടെ ലിസ്റ്റ് കാണാവുന്നതാണ്. ‘Print’ ബട്ടൺ ക്ലിക്ക് ചെയ്ത് ഇൻഡന്റിന്റെ Print Out എടുത്ത് ബന്ധപ്പെട്ട മാവേലിസ്റ്റോറിൽ നൽകേണ്ടതാണ്.
02. സപ്ലൈകോ അധികൃതരേയും (ഡിപ്പോ മാനേജർ & മാവേലി സ്റ്റോർ മാനേജർമാർ) സ്കൂൾ പ്രഥമാദ്ധ്യാപകരേയും നിരന്തരം ബന്ധപ്പെട്ട് കൊണ്ട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും നൽകിയ ഇൻഡന്റ് അനുസരിച്ചുള്ളതും ഗുണമേന്മയുള്ളതുമായ ഭക്ഷ്യധാന്യം 09.09.2024 ന് മുൻപായി സ്കൂളുകൾക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. സ്ക്കൂളുകളിൽ നിന്നുള്ള സ്പെഷ്യൽ അരി വിതരണത്തിൻ്റെ പുരോഗതി ദൈനംദിനാടിസ്ഥാനത്തിൽ വിലയിരുത്തേണ്ടതും ഓരോ ദിവസത്തേയും സ്റ്റാറ്റസ് റിപ്പോർട്ട് തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി വിദ്യാഭ്യാസ ഉപഡയറക്ടർമാരെ ഇ-മെയിൽ മുഖാന്തിരം അറിയിക്കേണ്ടതുമാണ്.
സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ
01. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് സോഫ്ട്-വെയറിൽ (www.mdms.kerala.gov.in) സ്കൂളുകൾ രേഖപ്പെടുത്തിയിട്ടുള്ള ഫീഡിങ് സ്ട്രെങ്ത്തിന്റെ അടിസ്ഥാനത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സപ്ലൈകോയ്ക് കൈമാറുന്ന ഇൻഡൻ്റ് പ്രകാരമാണ് സ്കൂളുകൾക്ക് വിതരണത്തിനുള്ള അരി അനുവദിക്കുന്നത്.
02. ഇൻഡന്റ് പ്രകാരമുള്ളതും വിതരണത്തിനാവശ്യവുമായ അരി സപ്ലൈകോ അധികൃതർ സ്കൂളുകളിൽ എത്തിച്ചുനല്കുന്നതാണ്. പി.ടി.എ. സ്കൂൾ ഉച്ചഭക്ഷണ കമ്മറ്റി, എസ്.എം.സി, മദർ പി.ടി.എ എന്നിവയുടെ നേതൃത്വത്തിലും മേൽനോട്ടത്തിലും അരി കൈപ്പറ്റേണ്ടതും വിതരണം പൂർത്തികരിക്കുന്നതുവരെ അരി സുരക്ഷിതമായി സൂക്ഷിക്കേണ്ടതുമാണ്.
03.വിതരണത്തിനായി സ്കൂളിൽ ലഭിച്ച അരിയുടേയും തുടർന്ന് രക്ഷിതാക്കൾക്ക് വിതരണം ചെയ്ത അരിയുടെയും വിവരങ്ങൾ ഉച്ചഭക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് സോഫ്ട്വെയറിൽ അതാത് ദിവസം തന്നെ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
വിതരണത്തിനായി സ്കൂളുകൾക്ക് ലഭിച്ച അരിയുടെ വിവരങ്ങൾ സോഫ്ട്വെയറിൽ രേഖപ്പെടുത്തുന്നതിനായി ‘Rice Details’ എന്ന മെയിൻ മെനുവിന് കീഴിൽ ‘Stock Entry’ സെലക്ട് ചെയ്യേണ്ടതും ഇൻവോയ്സ് നമ്പർ, തീയ്യതി, received date എന്നിവ രേഖപ്പെടുത്തണം. തുടർന്ന്, ‘received item’ എന്നതിന് കീഴിൽ ‘special rice’ സെലക്ട് ചെയ്ത് സ്കൂളിന് ലഭിച്ച അരിയുടെ അളവ് enter ചെയ്ത് add ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ്. ഡാറ്റ സേവ് ചെയ്യപ്പെടുന്നതാണ്.
അരിയുടെ വിതരണം സംബന്ധിച്ച വിവരങ്ങൾ സോഫ്ട്വെയറിൽ രേഖപ്പെടുത്തുന്നതിനായി ‘Rice Details’ എന്ന മെയിൻ മെനുവിന് കീഴിൽ ‘Special Rice Distribution’ സെലക്ട്
ചെയ്യേണ്ടതും മാസം, വിതരണ തീയ്യതി എന്നിവ സെലക്ട് ചെയ്ത് അരി ലഭിച്ച കുട്ടികളുടെ എണ്ണം (standard, ആൺകുട്ടികൾ, പെൺകുട്ടികൾ തിരിച്ച്) രേഖപ്പെടുത്തി ‘Save’ ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതുമാണ്. ഡാറ്റ സേവ് ചെയ്യപ്പെടുന്നതാണ്. കുട്ടികൾക്കോ കുട്ടികളുടെ രക്ഷിതാക്കൾക്കോ സ്പെഷ്യൽ അരി കൈപ്പറ്റാവുന്നതാണ്. അരി കൈപ്പറ്റിയത് സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുവാൻ അക്വിറ്റൻസ് സൂക്ഷിക്കേണ്ടതാണ്.
04. സ്കൂളുകളിലേക്കുള്ള അരിവിതരണം 09.09.2024 നകം പൂർത്തീകരിക്കുവാൻ സപ്ലൈക്കോയോട് നിർദേശിച്ചിട്ടുണ്ട്. ഇപ്രകാരം ലഭിക്കുന്ന അരി ഓണാവധിക്ക് മുൻപായി അർഹരായ എല്ലാ കുട്ടികൾക്കും വിതരണം ചെയ്യേണ്ടതാണ്.
വിദ്യാഭ്യാസ ഉപഡയറക്ടർ കാര്യാലയങ്ങൾക്കുള്ള നിർദ്ദേശങ്ങൾ
01 അരി വിതരണവുമായി ബന്ധപ്പെട്ട് ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയങ്ങൾക്കും സ്കൂളുകൾക്കും മേൽ ഖണ്ഡികകളിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
02. അരി വിതരണത്തിന് സ്കൂളുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ വിലയിരുത്തേണ്ടതും ആവശ്യമായ നൽകേണ്ടതാണ്. നിർദ്ദേശങ്ങൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും സ്കൂളുകൾക്കും
03. സപ്ലൈകോ റീജിയണൽ മാനേജർ, ഡിപ്പോ മാനേജർമാർ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ട് ഉറപ്പുവരുത്തേണ്ടതുമാണ്. 09.09.2024 അരി സ്കൂളുകൾക്ക് ലഭ്യമാകുന്നുവെന്ന്
04. വിതരണ സംബന്ധമായി എന്തെങ്കിലും പ്രശ്നനങ്ങൾ അഭിമുഖീകരിക്കുകയാണെങ്കിൽ ആയത് സപ്ലൈകോ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തിര പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. വിഷയം ജില്ലാ തലത്തിൽ പരിഹരിക്കുവാൻ കഴിയുന്നില്ലെങ്കിൽ ഉടൻ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
05. ഓണാവധിക്ക് മുൻപായി സ്കൂളുകളിൽ നിന്നുള്ള അരി വിതരണം പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
വിശ്വസ്തതയോടെ,