52 ഇനങ്ങൾ ‘സമ്പൂർണയിൽ’ അടിയന്തിരമായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു

August 31, 2023 - By School Pathram Academy

സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിലേയും (സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ) വിവരശേഖരണം ‘സമ്പൂർണ ഓൺലൈൻ സ്കൂൾ മാനേജ്മെന്റ് സോഫ്റ്റ് വെയറിലൂടെ മാത്രം നടത്തുന്നതിന് സൂചന പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും സ്കൂളുകൾ വിവരം ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എന്നാൽ സ്കൂളുകളിൽ Napkin vending machine ഉൾപ്പെടെ She Toilet ലഭ്യത അറിയുന്നതിനും Incinerator ലഭ്യത അറിയുന്നതിനും ഡാറ്റ ശേഖരിക്കുന്നത് സമ്പൂർണയിലൂടെ ആണ്. അതിനാൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു.

 

1. സമ്പൂർണയിൽ എല്ലാ വിഭാഗം കുട്ടികളുടേയും വിശദവിവരങ്ങളും സ്കൂളുകളിലെ ഭൗതീക സൗകര്യങ്ങളുടെ വിവരവും ഉൾപ്പെടുത്തുന്നതിന് സൗകര്യം ഒരുക്കുകയും മിക്ക സ്കൂളുകളും ഡാറ്റ എൻട്രി വരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ചില സ്കൂളുകൾ ഭൗതിക സൗകര്യങ്ങൾ രേഖപ്പെടുത്തിയത് പൂർണമല്ല. അതിനാൽ സമ്പൂർണയിൽ നൽകിയിരിക്കുന്ന എല്ലാ ഫീൽഡുകളും അതത് സ്കൂൾ അധ്യാപകർ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

 

2. Data Collection ലിങ്കിൽ Infrastructure മെനുവിൽ അനുബന്ധമായി ചേർക്കുന്ന 52 ഇനങ്ങൾ അടിയന്തിരമായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

 

3. അടിയന്തിര പ്രാധാന്യമുള്ള She Toilet (നാപ്കിൻ വെന്റിംഗ് മെഷീൻ സൗകര്യുള്ളവ മാത്രം). Incinerator facility എന്നിവയും കൃത്യതയോടെ ചെയ്യേണ്ടതാണ്.

 

4. വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവർ അവരവരുടെ അധികാരപരിധിയിലെ സ്കൂളുകൾ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെന്നും അപ്ഡേറ്റടാണെന്നും ഉറപ്പുവരുത്തേ ണ്ടതാണ്.

പൊതുവിദ്യാഭ്യാസ ഡയറക്ടർ