61-ാമത് സംസ്ഥാന സ്കൂൾ കലോത്സവം സംബന്ധിച്ച്

October 01, 2022 - By School Pathram Academy

61-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2023 ജനുവരി 3 മുതൽ 7വരെ കോഴിക്കോട് വച്ച് നടക്കുകയാണ്.

ഒക്ടോബർ 6 ലെ സർക്കാർ ഉത്തരവ് (കൈ)നം.144/2018പൊ.വി.വ പ്രകാരം കലോത്സവ മാന്വലിൽ ഭേദഗതികൾ വരുത്തിയിട്ടുണ്ട്.

എന്നാൽ ഇത് പരിഗണിക്കാതെ മത്സരയിനങ്ങളെ സംബന്ധിച്ച് തെറ്റായ വാർത്തകൾ ചില മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

കലോത്സവ മാന്വലും, ഭേദഗതികളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.education.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ ഭേദഗതികൾ ഉൾപ്പെട്ട കേരള സ്കൂൾ കലോത്സവ മാന്വൽ പ്രകാരമാണ് സ്കൂൾതലം മുതൽ സംസ്ഥാനതലം വരെയുള്ള കലോത്സവങ്ങൾ നടക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു.

Category: News