63 തസ്തികളിലായി പി എ സി വിജ്ഞാപനം

June 22, 2024 - By School Pathram Academy

63 തസ്തികളിലായി പിഎസ്‌സി വിജ്ഞാപനം പുറത്ത് വിട്ടു.താത്പര്യമുള്ളവർക്ക് പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി: 17.07.2024 ബുധനാഴ്ച അർധരാത്രി 12 മണിവരെ

കാറ്റഗറി നമ്പർ: 124/2024

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓഫ്താൽമോളജി

മെഡിക്കൽ വിദ്യാഭ്യാസം

ശമ്പളം: യു.ജി.സി. മാനദണ്ഡപ്രകാരം

ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

നിയമന രീതി: നേരിട്ടുള്ള നിയമനം.

പ്രായപരിധി: 22-45

യോഗ്യതകൾ: 1. എം.എസ്. / എം.ഡി. / ഡി.എൻ.ബി. ഓഫ്താൽമോളജി.2. ബിരുദാനന്തര ബിരുദ പഠനത്തിനുശേഷം ഒരു എൻ.എം.സി. അംഗീകൃത മെഡിക്കൽ കോളേജിൽനിന്ന് ഓഫ്താൽമോളജിയിൽ ഒരുവർഷത്തെ സീനിയർ റെസിഡന്റ് ആയുള്ള അധ്യാപന പരിചയം.3. കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിൽ (TCMC) അല്ലെങ്കിൽ കൗൺസിൽ ഓഫ് മോഡേൺ മെഡിസിനിലെ സ്ഥിരം രജിസ്ട്രേഷൻ.

കാറ്റഗറി നമ്പർ: 125/2024

കംപ്യൂട്ടർ പ്രോഗ്രാമർ

സാങ്കേതിക വിദ്യാഭ്യാസം

(എൻജിനീയറിങ് കോളേജുകൾ)

ശമ്പളം: 55,200-1,15,300 രൂപ

ഒഴിവുകളുടെ എണ്ണം: 3

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി: 18-36

യോഗ്യതകൾ: ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് റെഗുലർ പഠനം വഴി കംപ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ നേടിയിട്ടുള്ള ബി.ടെക്. ബിരുദം. അല്ലെങ്കിൽ, ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് റെഗുലർ പഠനം വഴി കംപ്യൂട്ടർ സയൻസിൽ നേടിയിട്ടുള്ള മാസ്റ്റർ ബിരുദം.അല്ലെങ്കിൽ, ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് റെഗുലർ പഠനം വഴി ഗണിതം അല്ലെങ്കിൽ ഫിസിക്സ് അല്ലെങ്കിൽ കെമിസ്ട്രി അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ നേടിയിട്ടുള്ള ഒന്നാംക്ലാസ് അഥവാ രണ്ടാംക്ലാസ് മാസ്റ്റർ ബിരുദത്തോടൊപ്പം DOE-യിൽനിന്നുള്ള ‘A’ ലെവൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സർക്കാരോ സർവകലാശാലയോ അംഗീകരിച്ചിട്ടുള്ള PGDCA- യോ ഉണ്ടായിരിക്കണം.അല്ലെങ്കിൽ, ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് റെഗുലർ പഠനം വഴി നേടിയിട്ടുള്ള MCA (മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ) ബിരുദം. അല്ലെങ്കിൽ, ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് റെഗുലർ പഠനം വഴി ഏതെങ്കിലും എൻജിനീയറിങ് ശാഖയിൽ നേടിയിട്ടുള്ള ഒന്നാംക്ലാസ് അഥവാ രണ്ടാംക്ലാസ് ബാച്ചിലർ ബിരുദത്തോടൊപ്പം DOE-യിൽ നിന്നുള്ള ‘A’ ലെവൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സർക്കാരോ സർവകലാശാലയോ അംഗീകരിച്ചിട്ടുള്ള PGDCA-യോ ഉണ്ടായിരിക്കണം.

കാറ്റഗറി നമ്പർ: 126/2024

 

അസിസ്റ്റന്റ് എൻജിനീയർ (ഇലക് ട്രിക്കൽ)

കേരള ജല അതോറിറ്റി

ശമ്പളം: 53,900- 1,18,100 രൂപ

ഒഴിവുകളുടെ എണ്ണം: 3

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി: 18-36

യോഗ്യതകൾ: ഒരു യു.ജി.സി. അംഗീകൃത സർവകലാശാലയിൽനിന്നോ കേന്ദ്ര സർക്കാർ സ്ഥാപിച്ച ദേശീയ സ്ഥാപനങ്ങളിൽനിന്നോ കേരള സർക്കാർ സ്ഥാപിച്ച അംഗീകൃത സ്ഥാപനങ്ങളിൽനിന്നോ ലഭിച്ച ബി.ടെക്. (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്) അല്ലെങ്കിൽ തത്തുല്യ യോഗ്യത. അല്ലെങ്കിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സിന്റെ ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ അസോസിയേറ്റ് മെമ്പർഷിപ്പ് എക്സാമിനേഷൻ ‘എ’-യും ‘ബി’-യും സെഷനുകൾ പാസായിരിക്കണം.

കാറ്റഗറി നമ്പർ : 127/2024

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) കൊമേഴ്സ്

കേരള ഹയർ സെക്കൻഡറി എജുക്കേഷൻ

ശമ്പളം: 45,600-95,600 രൂപ

ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

നിയമനരീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി: 20-40

യോഗ്യതകൾ: കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാലയിൽനിന്ന് 50 ശതമാനം മാർക്കിൽ കുറയാതെ ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ, കേരളത്തിലെ ഏതെങ്കിലുമൊരു സർവകലാശാല തത്തുല്യമായി അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തിലുള്ള യോഗ്യതയോ നേടിയിരിക്കണം.

II. 1. കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാലയിൽനിന്ന് റെഗുലർ പഠനത്തിലൂടെ ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ബി.എഡോ കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാല ബന്ധപ്പെട്ട വിഷയത്തിൽ തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം. 2. ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ്. ബിരുദം നേടിയിട്ടുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാലയിൽനിന്ന് ബന്ധപ്പെട്ട ഫാക്കൽറ്റിയിൽ നേടിയ ബി.എഡ്. ബിരുദം.

3. മുകളിൽ സൂചിപ്പിച്ച ഇനം ഒന്നിലും രണ്ടിലും പരാമർശിക്കുന്ന ബി.എഡ്. ബിരുദം നേടിയ ഉദ്യോഗാർഥികളുടെ അഭാവത്തിൽ കേരളത്തിലെ ഏതെങ്കിലുമൊരു സർവകലാശാലയിൽനിന്ന് റെഗുലർ പഠനത്തിലൂടെ ഏതെങ്കിലുമൊരു വിഷയത്തിൽ നേടിയ ബി.എഡ്. ബിരുദമോ അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലുമൊരു സർവകലാശാല ഇതിന് തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ ഉണ്ടായിരിക്കണം. III. കേരളസർക്കാർ നേരിട്ടോ കേരളസർക്കാർ അധികാരപ്പെടുത്തിയ ഒരു ഏജൻസി മുഖേനയോ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനിയമനത്തിനായി നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET) പാസായിരിക്കണം.

4. കാറ്റഗറി നമ്പർ: 128/2024

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഹിന്ദി

കേരള ഹയർ സെക്കൻഡറി എജുക്കേഷൻ

ശമ്പളം: 45,600 – 95,600 രൂപ

ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകൾ

നിയമനരീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി: 20-40

യോഗ്യതകൾ: 1. കേരളത്തിലെ ഏതെങ്കിലുമൊരു സർവകലാശാലയിൽനിന്ന് 50 ശതമാനം മാർക്കിൽ കുറയാതെ ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ബിരുദാനന്തരബിരുദം അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലുമൊരു സർവകലാശാല തത്തുല്യമായി അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തിലുള്ള യോഗ്യത നേടിയിരിക്കണം.

2. (i) കേരളത്തിലെ ഏതെങ്കിലുമൊരു സർവകലാശാലയിൽനിന്ന് റെഗുലർ പഠനത്തിലൂടെ ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ബി.എഡ്. ബിരുദമോ അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലുമൊരു സർവകലാശാല ബന്ധപ്പെട്ട വിഷയത്തിന് തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം. (ii) ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ്. ബിരുദം നേടിയിട്ടുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ കേരളത്തിലെ ഏതെങ്കിലുമൊരു സർവകലാശാലയിൽനിന്ന് ബന്ധപ്പെട്ട ഫാക്കൽറ്റിയിൽ നേടിയ ബി.എഡ്. ബിരുദം.

(iii) മുകളിൽ സൂചിപ്പിച്ച ഇനം ഒന്നിലും രണ്ടിലും പരാമർശിക്കുന്ന ബി.എഡ് ബിരുദം നേടിയ ഉദ്യോഗാർഥികളുടെ അഭാവത്തിൽ, കേരളത്തിലെ ഏതെങ്കിലുമൊരു സർവകലാശാലയിൽനിന്ന് റെഗുലർ പഠനത്തിലൂടെ ഏതെങ്കിലുമൊരു വിഷയത്തിൽ നേടിയ ബി.എഡ്. ബിരുദമോ അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലുമൊരു സർവകലാശാല ഇതിന് തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ ഉണ്ടായിരിക്കണം.

3. കേരളസർക്കാർ നേരിട്ടോ കേരളസർക്കാർ അധികാരപ്പെടുത്തിയ ഒരു ഏജൻസി മുഖേനയോ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനിയമനത്തിനായി നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET) പാസായിരിക്കണം.

കാറ്റഗറി നമ്പർ: 129/2024

 

അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) (തികമാറ്റം മുഖേന)

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്

ശമ്പളം: 40,975-81,630 രൂപ

ഒഴിവുകളുടെ എണ്ണം: 32

നിയമനരീതി: തസ്തികമാറ്റം മുഖേന

(10% ഇൻ-സർവീസ് ക്വാട്ട ഒഴിവുകളിലേക്ക്)

പ്രായപരിധി: ഉയർന്ന പ്രായപരിധി ബാധകമല്ല.

കുറിപ്പ്: അപേക്ഷകർ ഓഫീസ് മേലധികാരിയിൽനിന്ന് ബോർഡിൽ റെഗുലർ സർവീസിലാണെന്ന് തെളിയിക്കുന്നതിന് ഒരു സർവീസ് സർട്ടിഫിക്കറ്റ് വാങ്ങി കമ്മിഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.

യോഗ്യതകൾ: ഏതെങ്കിലുമൊരു അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്നു ലഭിച്ച സിവിൽ എൻജിനീയറിങ്ങിലുള്ള ഡിഗ്രിയോ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും പരീക്ഷായോഗ്യതയോ.അല്ലെങ്കിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഇന്ത്യയിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ലഭിച്ചിട്ടുള്ള അസോസിയേറ്റ് മെംബർഷിപ്പ് ഡിപ്ലോമയോ അല്ലെങ്കിൽ തത്തുല്യമായി ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും ഡിപ്ലോമയോ. അല്ലെങ്കിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ്, ഇന്ത്യയിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ അസോസിയേറ്റ് മെംബർഷിപ്പ് പരീക്ഷയുടെ സെക്ഷൻ ‘എ’യും ‘ബി’യും പാസായിരിക്കണം.

കാറ്റഗറി നമ്പർ: 130/2024

കംപ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ

കേരളസംസ്ഥാന ബിവറേജസ് (മാനുഫാക്ചറിങ് & മാർക്കറ്റിങ്) കോർപ്പറേഷൻ ലിമിറ്റഡ്

ശമ്പളം: 37,400-79,000 രൂപ

ഒഴിവുകളുടെ എണ്ണം: 03

നിയമനരീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി: 18-36

യോഗ്യതകൾ: 1. ഒരു അംഗീകൃതസർവകലാശാലയിൽനിന്നു ലഭിച്ച ബി.എ./ബി.എസ്സി./ബി.കോം. അല്ലെങ്കിൽ മൂന്നുവർഷത്തെ തത്തുല്യബിരുദം. 2. ഒരു പൊതുമേഖലാ സ്ഥാപനത്തിൽനിന്നോ കമ്പനീസ് ആക്ട് പ്രകാരം അംഗീകാരമുള്ള ഒരു വ്യവസായസ്ഥാപനത്തിൽനിന്നോ പ്രോഗ്രാമിങ്ങിലും കംപ്യൂട്ടർ ഓപ്പറേഷനിലും നേടിയ മൂന്നുവർഷത്തെ പരിചയം.

കുറിപ്പ്: പ്രവൃത്തിപരിചയം സംബന്ധിച്ച വിശദാംശം രേഖപ്പെടുത്തുകയും പരിചയസർട്ടിഫിക്കറ്റിന്റെ സ്കാൻഡ് ഇമേജ് അപ്ലോഡ് ചെയ്യുകയും ചെയ്ത ഉദ്യോഗാർഥികൾക്കുമാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയുകയുള്ളൂ.

എല്ലാ പരിചയസർട്ടിഫിക്കറ്റുകളും സർക്കാരിന്റെ ബന്ധപ്പെട്ട നിയന്ത്രണാധികാരി/മേലധികാരിയെ കൊണ്ട് സാക്ഷ്യപ്പെടുത്തേണ്ടതാണ്. സർട്ടിഫിക്കറ്റുകളുടെ സത്യാവസ്ഥ പരിശോധനയ്ക്ക് വിധേയമാക്കുന്നതും വ്യാജസർട്ടിഫിക്കറ്റുകൾ നൽകുന്നവരുടെയും ഹാജരാക്കുന്ന ഉദ്യോഗാർഥികളുടെയും പേരിൽ നിയമാനുസൃതനടപടികൾ സ്വീകരിക്കുന്നതുമാണ്.

ജോലിചെയ്തിരുന്ന തസ്തികയുടെ പേര് അല്ലെങ്കിൽ ജോലിയുടെ സ്വഭാവം, അതായത് കാഷ്വൽ തൊഴിലാളി അല്ലെങ്കിൽ ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഉള്ള അപ്രന്റീസ് അല്ലെങ്കിൽ സ്ഥിരമോ താത്കാലികമോ ആയ തൊഴിലാളി ഇവയിലേതാണോ അത് സൂചിപ്പിക്കണം.

കാറ്റഗറി നമ്പർ: 131/2024

 

ജൂനിയർ അനലിസ്റ്റ്

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്

ശമ്പളം: 31,690-73,720 രൂപ

ഒഴിവുകളുടെ എണ്ണം: 01

മൈൻസ് ആക്ട് പ്രകാരം ഭിന്നശേഷിവിഭാഗക്കാർ ഈ തസ്തികയിലേക്ക് നിയമിക്കപ്പെടാൻ യോഗ്യരല്ല.

നിയമനരീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി: 18-36

യോഗ്യതകൾ: യു.ജി.സി. അംഗീകൃത സർവകലാശാലയിൽനിന്നോ കേന്ദ്രസർക്കാരിനാൽ സ്ഥാപിതമായ ദേശീയസ്ഥാപനങ്ങളിൽനിന്നോ സംസ്ഥാനസർക്കാരിനാൽ സ്ഥാപിതമായ സ്ഥാപനങ്ങളിൽനിന്നോ നേടിയ രസതന്ത്രത്തിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യയോഗ്യത. ബിരുദം നേടിയതിനുശേഷം സർക്കാരിനുകീഴിലോ ഇന്ത്യൻ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർചെയ്യപ്പെട്ട കമ്പനിയിലോ ലബോറട്ടറി അസിസ്റ്റന്റ് അല്ലെങ്കിൽ സമാനതസ്തികയിലുള്ള ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയയോഗ്യതയായി പരിഗണിക്കുന്നതാണ്.

കുറിപ്പ്: കാറ്റഗറി നമ്പർ 130/2024-ലെ കുറിപ്പ് കാണുക.

കാറ്റഗറി നമ്പർ: 132/2024

 

മോർച്ചറി ടെക്നീഷ്യൻ ഗ്രേഡ് II

ആരോഗ്യവകുപ്പ്

ശമ്പളം: 31,100-66,800 രൂപ

ഒഴിവുകളുടെ എണ്ണം: 06

നിയമനരീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി: 18-36

യോഗ്യതകൾ: 1. സയൻസ് വിഷയത്തിൽ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യയോഗ്യത.2. (a) മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ നടത്തുന്ന മെഡിക്കൽ ലബോറട്ടറി ടെക്നോളജി കോഴ്സിൽ നേടിയ ഡിപ്ലോമ. അല്ലെങ്കിൽ(b) ഒരു അംഗീകൃത സർവകലാശാലയിൽനിന്നുള്ള മെഡിക്കൽ ലബോറട്ടറി ടെക്നോളജി കോഴ്സിലുള്ള ബിരുദം. 3. ഏതെങ്കിലും കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽനിന്ന് (പ്രതിരോധ മേഖല/റെയിൽവേ/ ഇ.എസ്.ഐ./ സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളുടെ ആശുപത്രികൾ ഉൾപ്പെടെ) നേടിയ മോർച്ചറി ടെക്നീഷ്യൻ ആയിട്ടുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. കേരള പാരാ മെഡിക്കൽ കൗൺസിലിലുള്ള രജിസ്ട്രേഷൻ.

കാറ്റഗറി നമ്പർ: 133/ 2024

കാത്ത് ലാബ് ടെക്നീഷ്യൻ ഗ്രേഡ് II

ആരോഗ്യ വകുപ്പ്

ശമ്പളം: 31,100- 66,800 രൂപ

ഒഴിവുകളുടെ എണ്ണം: 06

നിയമനരീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി: 18-36

യോഗ്യതകൾ: 1. സയൻസ് വിഷയത്തിൽ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത. 2. (a) മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന കാർഡിയോ വാസ്കുലർ ടെക്നോളജി കോഴ്സിലുള്ള ഡിപ്ലോമ/ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നടത്തുന്ന കാത്ത് ലാബ് ടെക്നോളജി കോഴ്സിലുള്ള ഡിപ്ലോമ. അല്ലെങ്കിൽ (b) ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് കാർഡിയോ വാസ്കുലർ ടെക്നോളജി കോഴ്സിലുള്ള ബിരുദം. 3. ഏതെങ്കിലും കേന്ദ്ര/ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽനിന്ന് (പ്രതിരോധമേഖല/ റെയിൽവേ/ ഇ.എസ്.ഐ./ നേടിയ സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളുടെ ആശുപത്രികൾ ഉൾപ്പെടെ) നേടിയ കാത്ത് ലാബ് ടെക്നീഷ്യൻ ആയിട്ടുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.4. കേരള പാരാ മെഡിക്കൽ കൗൺസിലിലുള്ള രജിസ്ട്രേഷൻ.

കാറ്റഗറി നമ്പർ: 134/2024

ഡയാലിസിസ് ടെക്നീഷ്യൻ ഗ്രേഡ് II

ആരോഗ്യ വകുപ്പ്

ശമ്പളം: 31,100- 66,800 രൂപ

ഒഴിവുകളുടെ എണ്ണം: 68

നിയമനരീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി: 18-36

യോഗ്യതകൾ: 1. സയൻസ് വിഷയത്തിൽ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യയോഗ്യത.2. (a) മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ നടത്തുന്ന ഡയാലിസിസ് ടെക്നോളജിയിലുള്ള ഡിപ്ലോമ. അല്ലെങ്കിൽ (b) ഒരു അംഗീകൃത സർവകലാശാലയിൽനിന്നുമുള്ള ഡയാലിസിസ് ടെക്നോളജിയിലുള്ള ബിരുദം.3. ഏതെങ്കിലും കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽനിന്ന് (പ്രതിരോധമേഖല/ റെയിൽവേ/ ഇ.എസ്.ഐ/ സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളുടെ ആശുപത്രികൾ ഉൾപ്പെടെ) നേടിയ ഡയാലിസിസ് ടെക്നീഷ്യൻ ആയിട്ടുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.4. കേരള പാരാ മെഡിക്കൽ കൗൺസിലിലുള്ള രജിസ്ട്രേഷൻ.

കാറ്റഗറി നമ്പർ: 135/2024

ട്രേഡ്സ്മാൻ- റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്

സാങ്കേതിക വിദ്യാഭ്യാസവകുപ്പ്

ശമ്പളം: 26,500- 60,700 രൂപ

ഒഴിവുകളുടെ എണ്ണം: 3

നിയമനരീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി: 18- 36

യോഗ്യത: 1. അനുയോജ്യമായ ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി. പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ 2. (i) എസ്.എസ്.എൽ.സി. പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യയോഗ്യത നേടിയിരിക്കണം. (ii) അനുയോജ്യമായ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ അനുയോജ്യമായ ട്രേഡിൽ കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് ഇൻ എൻജിനീയറിങ് (കെ.ജി.സി.ഇ.) പരീക്ഷ പാസായിരിക്കണം/ അനുയോജ്യമായ ട്രേഡിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (വി.എച്ച്.എസ്.സി.) കോഴ്സ് പാസായിരിക്കണം.

കാറ്റഗറി നമ്പർ: 136/2024

ട്രേഡ്സ്മാൻ- വെൽഡിങ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്

ശമ്പളം: 26,500- 60,700 രൂപ

ഒഴിവുകളുടെ എണ്ണം: 16

നിയമനരീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി: 18-36

യോഗ്യത: 1. അനുയോജ്യമായ ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി. പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ, 2 (i) എസ്.എസ്.എൽ.സി. പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യയോഗ്യത നേടിയിരിക്കണം. (ii) അനുയോജ്യമായ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ അനുയോജ്യമായ ട്രേഡിൽ കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് ഇൻ എൻജിനീയറിങ് (കെ.ജി.സി.ഇ.) പരീക്ഷ പാസായിരിക്കണം/ അനുയോജ്യമായ ട്രേഡിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (വി.എച്ച്.എസ്.സി.) കോഴ്സ് പാസായിരിക്കണം.

കാറ്റഗറി നമ്പർ: 137/ 2024

ട്രേഡ്സ്മാൻ- മെഷിനിസ്റ്റ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്

ശമ്പളം: 26,500- 60,700 രൂപ

ഒഴിവുകളുടെ എണ്ണം: 7

നിയമനരീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി: 18-36

യോഗ്യത: 1. അനുയോജ്യമായ ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി. പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ, 2. (i) എസ്.എസ്.എൽ.സി. പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യയോഗ്യത നേടിയിരിക്കണം. (ii) അനുയോജ്യമായ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ അനുയോജ്യമായ ട്രേഡിൽ കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് ഇൻ എൻജിനീയറിങ് (കെ.ജി.സി.ഇ.) പരീക്ഷ പാസായിരിക്കണം/ അനുയോജ്യമായ ട്രേഡിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (വി.എച്ച്.എസ്.സി.) കോഴ്സ് പാസായിരിക്കണം.

കാറ്റഗറി നമ്പർ: 138/2024

സ്റ്റെനോഗ്രാഫർ

കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ്

ശമ്പളം: 9,940- 16,580 രൂപ

ഒഴിവുകളുടെ എണ്ണം: 01

നിയമനരീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി: 18-36

യോഗ്യതകൾ: 1. ഒരു അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം. 2. കെ.ജി.ടി.ഇ./ എം.ജി.ടി.ഇ. ടൈപ്പ്റൈറ്റിങ് (ഇംഗ്ലീഷ്) ഹയർ അല്ലെങ്കിൽ തത്തുല്യയോഗ്യത. 3. കെ.ജി.ടി.ഇ./ എം.ജി.ടി.ഇ. ഷോർട്ട്ഹാൻഡ് (ഇംഗ്ലീഷ്) ലോവർ അല്ലെങ്കിൽ തത്തുല്യയോഗ്യത. 4. കെ.ജി.ടി.ഇ. ടൈപ്പ് റൈറ്റിങ് (മലയാളം) ലോവർ. 5. കെ.ജി.ടി.ഇ. ഷോർട്ട്ഹാൻഡ് (മലയാളം) ലോവർ.

കാറ്റഗറി നമ്പർ: 139/2024

ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ

(സംസ്കൃതം)

വിദ്യാഭ്യാസം

ശമ്പളം: 35,600- 75,400 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തിൽ: തൃശ്ശൂർ, പാലക്കാട്-പ്രതീക്ഷിത ഒഴിവുകൾ

നിയമനരീതി: നേരിട്ടുള്ള നിയമനം

പ്രായപരിധി: 18-40

യോഗ്യതകൾ: 1. എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. കേരളത്തിലെ സർവകലാശാലകൾ നൽകിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ സംസ്കൃതഭാഷയിലുള്ള ബിരുദം. അല്ലെങ്കിൽ, കേരളത്തിലെ സർവകലാശാലകൾ നൽകിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ പൗരസ്ത്യഭാഷ (സംസ്കൃതം) പഠനത്തിലുള്ള ടൈറ്റിൽ.

അല്ലെങ്കിൽ, കേരളസർക്കാർ നൽകുന്ന സംസ്കൃതഭാഷയിലുള്ള ഓറിയന്റൽ സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ, കേരളത്തിലെ ഏതെങ്കിലും സർവകലാശാല നടത്തുന്ന സംസ്കൃതത്തിലുള്ള പ്രിലിമിനറി പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ, കേരളത്തിലെ സർവകലാശാലകളുടെ കീഴിൽ പ്രവർത്തിക്കുന്ന സംസ്കൃത കോളേജിൽനിന്നുള്ള പ്രീ യൂണിവേഴ്സിറ്റി അല്ലെങ്കിൽ പ്രീഡിഗ്രി പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ, കേരള ഗവൺമെന്റ് പരീക്ഷാ കമ്മിഷണർ നടത്തുന്ന സംസ്കൃത ടീച്ചർ പരീക്ഷ പാസായിരിക്കണം.

കേരളത്തിലെ സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ആർട്സ് അല്ലെങ്കിൽ സയൻസ് കോളേജിൽനിന്ന് പ്രീഡിഗ്രി പരീക്ഷ, സംസ്കൃതം (സാഹിത്യം), സംസ്കൃതം (ശാസ്ത്രം) ഐച്ഛിക വിഷയങ്ങളായി പഠിച്ച് പാസായിരിക്കണം. അല്ലെങ്കിൽ, കേരള ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് നടത്തുന്ന സംസ്കൃത സാഹിത്യം, സംസ്കൃത ശാസ്ത്രം, ഹിസ്റ്ററി, ഇക്കണോമിക്സ് എന്നിവ കോമ്പിനേഷനായുള്ള പ്ലസ് 2 കോഴ്സ് പാസായിരിക്കണം. 2. കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്- IV (കെ- ടെറ്റ് IV) പാസായിരിക്കണം.

കാറ്റഗറി നമ്പർ: 140/2024

യു.പി. സ്കൂൾ ടീച്ചർ (മലയാളം മാധ്യമം)

(തികമാറ്റം വഴിയുള്ള നിയമനം), വിദ്യാഭ്യാസം

ശമ്പളം: 35,600- 75,400 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തിൽ: ആലപ്പുഴ-1, കോട്ടയം-1, എറണാകുളം-13, തൃശ്ശൂർ-4, പാലക്കാട്-8, മലപ്പുറം-1, കോഴിക്കോട്-3

നിയമനരീതി: തസ്തികമാറ്റം വഴിയുള്ള നിയമനം

പ്രായപരിധി: ബാധകമല്ല

യോഗ്യതകൾ: 1. കേരള സർക്കാരിന്റെ പരീക്ഷാകമ്മിഷണർ നടത്തുന്ന എസ്.എസ്.എൽ.സി. പരീക്ഷയോ തത്തുല്യപരീക്ഷയോ വിജയിച്ചിരിക്കണം. അല്ലെങ്കിൽ, കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കിൽ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം. അല്ലെങ്കിൽ, കേരളത്തിലെ ഹയർസെക്കൻഡറി പരീക്ഷാബോർഡ് നടത്തുന്നതോ തത്തുല്യമായി ഗവൺമെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയർസെക്കൻഡറി പരീക്ഷ വിജയിച്ചിരിക്കണം.

2. കേരള സർക്കാർ പരീക്ഷാകമ്മിഷണർ നടത്തുന്ന ടി.ടി.സി. പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കിൽ, കേരളത്തിലെ സർവകലാശാലകൾ നൽകിയതോ അംഗീകരിച്ചിട്ടുള്ളതോആയ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കൂടാതെ B.Ed/BT/LT യോഗ്യതയും നേടിയിരിക്കണം.

3. കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസായിരിക്കണം.

കാറ്റഗറി നമ്പർ: 141/2024

ലൈവ്സ്റ്റോക്ക് ഇൻ െക്ടർ

ഗ്രേഡ് II/പൗൾട്രി അസിസ്റ്റന്റ്/മിൽക്ക് റെക്കോഡർ/സ്റ്റോർകീപ്പർ/എന്യൂമറേറ്റർ

മൃഗസംരക്ഷണം

ശമ്പളം: 27,900-63,700 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തിൽ- കണ്ണൂർ-2

നിയമനരീതി: നേരിട്ടുള്ള നിയമനം. വിമുക്തഭടന്മാർ/ വിമുക്തഭടന്മാരുടെ ആശ്രിതർ/ പ്രതിരോധസേനാംഗങ്ങളുടെ ആശ്രിതർ എന്നിവരിൽനിന്ന്.

പ്രായപരിധി: 18-36

യോഗ്യതകൾ: ലൈവ്സ്റ്റോക്ക് മാനേജ്മെന്റിലുള്ള വി.എച്ച്.എസ്.ഇ. പാസായിരിക്കണം.

കുറിപ്പ്: ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് ഈ തസ്തികയ്ക്ക് അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.

കാറ്റഗറിനമ്പർ: 142/2024

ബ്ലാക്ക്സ്മിത്ത്

ആരോഗ്യം

ശമ്പളം: 25,100-57,900 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തിൽ- കോഴിക്കോട്-01

(പ്രതീക്ഷിതഒഴിവ്)

നിയമനരീതി: നേരിട്ടുള്ളനിയമനം

പ്രായപരിധി: 19-36

യോഗ്യതകൾ: 1. ബ്ലാക്ക്സ്മിത്ത് ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. 2. സാങ്കേതിക യോഗ്യതയായ ബ്ലാക്ക്സ്മിത്ത് ട്രേഡിലുള്ള എൻ.ടി.സി നേടിയതിനുശേഷം ബ്ലാക്ക്സ്മിത്ത് ജോലിയിൽ ഏറ്റവുംകുറഞ്ഞത് അഞ്ചുവർഷത്തെ പരിചയവും സ്റ്റീൽ ഫർണിച്ചറിന്റെയും മറ്റ് ഉപകരണങ്ങളുടെയും നിർമാണത്തിലും പരിപാലനത്തിലും കേടുപാട് തീർക്കുന്നതിലും (ഫാബ്രിക്കേഷൻ, മെയിന്റനൻസ് ആൻഡ് റിപ്പയേഴ്സ്) ഉള്ള പ്രാവീണ്യവും ഉണ്ടായിരിക്കണം. പരിചയംനേടുന്നത് സർക്കാർ/ അർധസർക്കാർ സ്ഥാപനത്തിൽനിന്നല്ലാതെ മറ്റ് സ്ഥാപനത്തിൽനിന്നോ വർക്ക്ഷോപ്പിൽനിന്നോ ആണെങ്കിൽ അത് കമ്പനി ആക്ട്/എസ്.എസ്.ഐ. ആക്ട്/കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം.

കാറ്റഗറി നമ്പർ: 143/2024

കെമിക്കൽ ഇൻ െക്ടർ/ടെക്നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ)

ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്

ശമ്പളനിരക്ക്: 55,200-1,15,300 രൂപ

ഒഴിവുകളുടെ എണ്ണം: 1

നിയമനരീതി: നേരിട്ടുള്ള നിയമനം (സ്പെഷ്യൽ റിക്രൂട്ട്മെന്റ്- പട്ടികജാതി/പട്ടികവർഗം)

പ്രായപരിധി: 23-41

യോഗ്യതകൾ: 1. ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് കെമിക്കൽ എൻജിനീയറിങ്ങിലോ കെമിക്കൽ ടെക്നോളജിയിലോ കുറഞ്ഞത് 55 ശതമാനം മാർക്കോടുകൂടിയ ബിരുദം. 2. ഏതെങ്കിലും സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ ഏതെങ്കിലും അർധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളോ നടത്തുന്ന കെമിക്കൽ ഇൻഡസ്ട്രിയിലോ ലബോറട്ടറിയിലോ മേൽനോട്ടച്ചുമതലയുള്ള തസ്തികയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം (പരിചയം, ബിരുദയോഗ്യത നേടിയതിനുശേഷമുള്ളതായിരിക്കണം).

കാറ്റഗറി നമ്പർ: 144/2024

ലൈബ്രേറിയൻ ഗ്രേഡ് III

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി

ശമ്പളനിരക്ക്: 43,400-91,200 രൂപ

ഒഴിവുകളുടെ എണ്ണം: 1

നിയമനരീതി: നേരിട്ടുള്ള നിയമനം

(സ്പെഷ്യൽ റിക്രൂട്ട്മെന്റ് – പട്ടികവർഗം മാത്രം)

പ്രായപരിധി: 18-41

യോഗ്യതകൾ: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് റഗുലർ പഠനത്തിലൂടെ നേടിയ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലുള്ള ബിരുദവും.

കാറ്റഗറി നമ്പർ: 145/2024

ക്ലാർക്ക് – ടൈപ്പിസ്റ്റ്

എൻ.സി.സി./സൈനിക ക്ഷേമവകുപ്പ്

ശമ്പളം: 26,500-60,700 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തിൽ: തിരുവനന്തപുരം-1, കണ്ണൂർ-1,

നിയമനരീതി: നേരിട്ടുള്ള നിയമനം (വിമുക്തഭടന്മാരായ പട്ടിക

ജാതി/പട്ടികവർഗക്കാർക്ക്മാത്രമായുള്ള പ്രത്യേക നിയമനം)

പ്രായപരിധി: 18-50

യോഗ്യതകൾ: 1. എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. 2. മലയാളം ടൈപ്പ്റൈറ്റിങ്ങിൽ ലോവർഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ.) അല്ലെങ്കിൽ തത്തുല്യം. 3. ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റും (കെ.ജി.ടി.ഇ) കംപ്യൂട്ടർ വേഡ് പ്രോസസിങ്ങിലുള്ള സർട്ടിഫിക്കറ്റും അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയും.

Category: Job VacancyNews