67 എച്ച്.എസ്.എസ്.റ്റി (ജൂനിയർ) ഇംഗ്ലീഷ് അധ്യാപക ഒഴിവുകൾ ഇല്ലാത്തതിനാൽ അധ്യാപകരെ പിരിച്ചു വിട്ടു കൊണ്ടുളള സർക്കാർ ഉത്തരവ്

March 31, 2023 - By School Pathram Academy

ഉത്തരവ്

 

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹയർസെക്കന്ററി വിഭാഗത്തിൽ ഹയർസെക്കന്ററി സ്കൂൾ  ടീച്ചർ ജൂനിയർ തസ്തിക സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡം ആഴ്ചയിൽ 3 മുതൽ 14 വരെ അധിക പിരീഡുകൾ എന്നത് ആഴ്ചയിൽ 7 മുതൽ 14 വരെയാക്കി പരാമർശം (1) പ്രകാരം സർക്കാർ ഉത്തര വായിരുന്നു.

ആയത് പ്രകാരം തസ്തിക നിർണ്ണയം നടത്തി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളുകളിലെ എച്ച്.എസ്.എസ്.റ്റി ജൂനിയർ ഇംഗ്ലീഷ് അദ്ധ്യാപകരുടെ നിലവിലുള്ള എണ്ണം കണ്ടെത്തുന്നതിന് പരാമർശം (2) പ്രകാരം സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇപ്രകാരം നടത്തിയ തസ്തിക നിർണ്ണയത്തിൽ സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന 337 തസ്തികകളിൽ 47 തസ്തികകളിൽ മാത്രമാണ് എച്ച്.എസ്.എസ്.റ്റി ജൂനിയർ ഇംഗ്ലീഷ് അധ്യാപകർക്ക് ആവശ്യമായ ആഴ്ചയിൽ 7 മുതൽ 14 വരെ പീരീഡ് വർക്ക് ലോഡ് ഉള്ളതെന്ന് കണ്ടെത്തിയിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ നിലവിൽ എച്ച്.എസ്.എസ്.റ്റി ജൂനിയർ ഇംഗ്ലീഷ് തസ്തികയിൽ ജോലി ചെയ്തു വരുന്ന അദ്ധ്യാപകരിൽ അധികമായുള്ള വരെയും ശിപാർശയിൽ നിയമനം കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ നിന്നും 20/06/2022 ലെ നിയമന നൽകാനുളള 47 ഉദ്യോഗാർത്ഥിക ളെയും ഇനിയും നിയമന ശിപാർശ ലഭിക്കാനുള്ള  2 നിയമന ശിപാർശകളുടെയും നിലവിൽ ശൂന്യവേതനാവധിയിലുള്ള 2 അദ്ധ്യാപകരെയും ഉൾക്കൊള്ളി ക്കുന്നതിനായി എച്ച്.എസ്.എസ്.റ്റി ജൂനിയർ ഇംഗ്ലീഷിൽ സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിക്കണമെന്ന് അപേക്ഷിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ പരാമർശം (3) പ്രകാരം സർക്കാരിലേയ്ക്ക് കത്ത് സമർപ്പിച്ചിരുന്നു. സർക്കാർ ടി അപേക്ഷ പരിശോധിക്കുകയും പരാമർശം (4) പ്രകാരം ഹയർസെക്കന്ററി സ്കൂൾ ടീച്ചർ ജൂനിയർ ഇംഗ്ലീഷ് തസ്തികയിൽ സംസ്ഥാനത്ത് 119 സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് ഉത്തരവാകുകയും ചെയ്തിട്ടുണ്ട്.

 

2. മേൽപ്പറഞ്ഞ സർക്കാർ ഉത്തരവിൽ 118 എച്ച്.എസ്. എസ്. റ്റി (ജൂനിയർ) ഇംഗ്ലീഷ് തസ്തികകൾ 2022-23 അക്കാദമിക വർഷത്തേ യ്ക്കാണ്.സൂപ്പർ ന്യൂമാറിയായി സൃഷ്ടിച്ചിട്ടുള്ളത്. 2022-23 വർഷത്തിനുശേഷം റഗുലർ എച്ച്.എസ്.എസ്.റ്റി ജൂനിയർ ഇംഗ്ലീഷ് തസ്തികയിൽ ഒഴിവുകൾ ഉണ്ടാകുന്ന മുറയ്ക്ക് അധികം വരുന്ന അദ്ധ്യാപകർക്ക് പുനർ നിയമനം നൽകുന്നതിന് ടി. ഉത്തരവിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. സൂപ്പർന്യൂമററി തസ്തികകൾ ഏതൊക്കെ സ്കൂളുകളിലാണെന്ന് പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവായിട്ടുള്ളതാണ്. 2022-2023 അക്കാദമിക വർഷം അവസാനിക്കുന്ന 31/03/2023 16 ന് പരാമർശം (4) പ്രകാരം സർക്കാർ സൃഷ്ടിച്ച ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ (ജൂനിയർ) ഇംഗ്ലീഷിന്റെ 110 സൂപ്പർന്യൂമററി തസ്തികകൾ ഇല്ലാതാകുന്നതാണ്.

3. മേൽ സാഹചര്യത്തിൽ ഹയർസെക്കന്ററി സ്കൂൾ ടീച്ചർ (ജൂനിയർ) ഇംഗ്ലീഷിന്റെ സൂപ്പർന്യൂമറി തസ്തികകളിൽ നിലവിൽ നിയമിക്കപ്പെട്ടവരായ പരാമർശം (6) പ്രകാരമുളള സീനിയോരിറ്റി ലിസ്റ്റിൽ ഉൾപ്പെടുന്ന താഴെപ്പറയുന്ന 66 എച്ച്.എസ്.എസ്.റ്റി (ജൂനിയർ) ഇംഗ്ലീഷ് അധ്യാപകരെയും 30/03/2013 AN ന് കാസർഗോഡ് ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എച്ച്.എസ്.എസ് (ജൂനിയർ) ഇംഗ്ലീഷ് ആയി ജോലിയിൽ പ്രവേശിച്ച കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ 20/06/2022 ലെ ശിപാർശ മെമ്മോയിലെ ക്രമ നമ്പർ 17 ആയ ശ്രീ.മുഹമ്മദ് സലീം. കെ. യെയും ഉൾപ്പെടെ 67 എച്ച്.എസ്.എസ്.റ്റി (ജൂനിയർ) ഇംഗ്ലീഷ് അധ്യാപക ഒഴിവുകൾ ഇല്ലാത്തതിനാൽ 1958 ലെ കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർവ്വീസസ് റൂൾസ് ഭാഗം 1 ചട്ടം 7 (4) പ്രകാരം 31/03/2013 An പ്രാബല്യത്തിൽ ജൂനിയോരിറ്റി ക്രമത്തിൽ പിരിച്ച് വിട്ടുകൊണ്ട് (Discharged for want of vacancies ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. 31/03/2013 ന് ശേഷം വരുന്ന എച്ച്.എസ്.എസ്.റ്റി (ജൂനിയർ) ഇംഗ്ലീഷ് തസ്തികയിലെ റഗുലർ ഒഴിവുകളിൽ സീനിയോരിറ്റി ക്രമത്തിൽ KASSSR Part II Rule 7 (1) പ്രകാരം മേൽപ്പറഞ്ഞ അദ്ധ്യാപകർക്ക് പുനർനിയമനം നൽകുന്നതാണ്. ടി അധ്യാപകരുടെ പേരുവിവരങ്ങൾ ജൂനിയോരിറ്റി ക്രമത്തിൽ താഴെ വിവരിക്കുന്നു.

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More